Ultra rare black tiger: ഇന്ത്യന്‍ വനത്തില്‍ കരിമ്പുലിക്ക് പുറമേ കരിങ്കടുവകളും

Published : Feb 02, 2022, 04:06 PM IST

കഴിഞ്ഞ വര്‍ഷമാണ് കര്‍ണ്ണാടകയിലെ വനത്തില്‍ നിന്നും കരിമ്പുലിയെ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്ത് വന്നത്. പിന്നാലെ കരിമ്പുലിയുടെ നൂറ് കണക്കിന് ഫോട്ടോകളും വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതാദ്യമായി ഇന്ത്യന്‍ കാടുകളില്‍ കറുത്ത കടുവകളെ കണ്ടെത്തിയിരിക്കുകയാണ്. കിഴക്കൻ ഇന്ത്യയിലെ നന്ദൻകാനൻ ദേശീയോദ്യാനത്തില്‍ ചുറ്റിത്തിരിയുന്ന കറുത്ത നിറം കൂടുതലായുള്ള രണ്ട് കടുവകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത് വന്യജീവി ഫോട്ടോഗ്രാഫറായ സത്യ സ്വാഗത് (23) ആണ്.   

PREV
113
Ultra rare black tiger: ഇന്ത്യന്‍ വനത്തില്‍ കരിമ്പുലിക്ക് പുറമേ കരിങ്കടുവകളും

ഒഡീഷയിലെ ഭുവനേശ്വറിന് സമീപത്തെ നന്ദൻകാനൻ ദേശീയോദ്യാനത്തിലാണ് അപൂര്‍വ്വ കടുവകളെ കണ്ടെത്തിയിരിക്കുന്നത്. വിദഗ്ദര്‍ പറയുന്നത് ഇത്തരത്തില്‍ ഏഴ് മുതല്‍ എട്ട് കടുവകള്‍ ഇവിടെ ഇനിയും അവശേഷിക്കുന്നുണ്ടെന്നാണ്. 

 

213

കടുവകൾക്ക് കറുത്ത നിറം കൂടുതലായി ഉണ്ടാകുന്നത് സ്യൂഡോ-മെലാനിസം എന്ന് വിളിക്കപ്പെടുന്ന ജനിതകമാറ്റം മൂലമാണ്. ഈ പ്രത്യേകതമൂലം അവയുടെ ഇരുണ്ട കറുത്ത വരകൾ ഇളം ഓറഞ്ച്-സ്വർണ്ണ രോമങ്ങളുമായി ചേരുന്നു. ഇത് മൂലം പലപ്പോഴും അവയുടെ പുറംതൊലി പൂർണ്ണമായും ഇരുണ്ടതായി കാണപ്പെടുന്നു. 

 

313

ന്യൂഡൽഹിയിൽ നിന്നുള്ള ബിസിനസ് വിദ്യാർത്ഥിയായ അമച്വർ ഫോട്ടോഗ്രാഫർ സത്യ സ്വാഗത് (23) കഴിഞ്ഞ നവംബറിലാണ് ഈ അപൂർവ കടുവകളുടെ ചിത്രങ്ങൾ പകര്‍ത്തിയത്. വെറും 30 അടി ദൂരത്തില്‍ നിന്നാണ് സത്യ സ്വാഗത് കടുവകളുടെ ചിത്രം പകര്‍ത്തിയത്. 

 

413

ആദ്യ കാഴ്ചയിൽ തനിക്ക് 'രോമാഞ്ചം' ഉണ്ടായതായി സത്യ സ്വാഗത് പറഞ്ഞു. 'ഞാൻ ആദ്യമായി മെലാനിസ്റ്റിക് കടുവയെ കണ്ടപ്പോൾ എനിക്ക് മൂത്രശങ്ക വന്നു.' സത്യ സ്വാഗത് കൂട്ടിചേര്‍ത്തു. എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു, ഒരു നിമിഷം ഞാൻ എന്‍റെ ക്യാമറ എടുക്കാൻ മറന്നു, ആ കടുവകള്‍ എന്‍റെ കൺമുന്നിലൂടെ പതുക്കെ നടന്ന് നീങ്ങിയെന്ന് സ്വാഗത് പറയുന്നു. 

 

513

'അപൂർവമായ കടുവയുടെ സൗന്ദര്യം കണ്ട് ഞാൻ ഞെട്ടിപ്പോയി. ഞാൻ ശാന്തത പാലിച്ചു. കാണുമ്പോഴൊക്കെ മികച്ച ചിത്രങ്ങളെടുക്കാന്‍ കടുവ എന്നെ നിർബന്ധിക്കുന്നത് പോലെ തോന്നിച്ചു.' നന്ദൻകാനൻ നേരത്തെ സന്ദര്‍ഷിച്ചിരുന്ന സുഹൃത്തുക്കളില്‍ നിന്നാണ് അവിടെ മെലാനിസ്റ്റിക് കടുവകളുണ്ടെന്നറിഞ്ഞത്. 

 

613

'പലരും കാട്ടിൽ ഇതിനെ കണ്ടിട്ടില്ല. വളരെ കുറച്ച് പേര്‍മാത്രമേ കണ്ടിട്ടൊള്ളൂ. എന്നാല്‍ ആ അപൂർവ കടുവകളുടെ ചിത്രങ്ങളെടുക്കാന്‍ തനിക്ക് കഴിഞ്ഞെന്നും സത്യസ്വാഗത് പറയുന്നു. 

 

713

2020-ൽ ഒരു കടുവയുടെ ഫോട്ടോ എടുക്കാൻ എനിക്ക് അവസരം ലഭിച്ചു, പക്ഷേ മാന്യമായ ഷോട്ടുകളൊന്നും അന്നെനിക്ക് കിട്ടിയില്ല. എങ്കിലും കഴിഞ്ഞ നവംബറിൽ ഒന്നല്ല രണ്ടെണ്ണത്തെ കാണാനും ചിത്രമെടുക്കാനും കഴിഞ്ഞു. 

 

813

നൂറ്റാണ്ടുകൾക്കുമുമ്പ് നാട്ടിൽ കടുവകളുടെ എണ്ണം ധാരാളമുണ്ടായിരുന്നപ്പോഴും ഇത്തരം കടുവകൾ വിരളമായിരുന്നു. സിമിലിപാൽ റിസർവിലെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ നിരീക്ഷിച്ച ഗവേഷകരാണ് കടുവകളില്‍ ജനിതകമാറ്റത്തിന്‍റെ പ്രത്യേകതകള്‍ കണ്ടെത്തിയത്. ട

 

913

കടുവകളില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരം ജനിതകമാറ്റങ്ങളുണ്ടാകുന്നത്.  ഇവ പുറത്തുള്ള മറ്റ് ജീവജാലങ്ങളുമായി ഇടപഴകുന്നത് വളരെ വിരളമാണ്. 'ഇന്ത്യയിൽ നിന്നുള്ള മറ്റ് കടുവകളുടെ ജനിതക വിശകലനങ്ങളും മറ്റ് ഡാറ്റകളും പഠിച്ച ഗവേഷകർ, സിമിലിപാൽ കറുത്ത കടുവകൾ കടുവകളുടെ വളരെ ചെറിയ സ്ഥാപക ജനസംഖ്യയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാമെന്ന് പറയുന്നു. 

 

1013

2020-ന്‍റെ അവസാനത്തിൽ ഒഡീഷയിൽ നിന്ന് അമച്വർ ഫോട്ടോഗ്രാഫർ സൗമൻ ബാജ്‌പേയി കറുത്ത കടുവയുടെ ചിത്രം പകര്‍ത്തിയിരുന്നു.  2007 മുതൽ ഇന്ത്യയില്‍ ഒഡീഷയിലെ സിമിലിപാലിൽ നിന്ന് മാത്രമേ ഇത്തരം കരിംങ്കടുവകളുടെ ചിത്രങ്ങളെടുത്തിട്ടൊള്ളൂ. 

1113
സത്യ സ്വാഗത്

1993 മുതൽ ഇത്തരം കടുവകളെ നന്ദൻകാനൻ ദേശീയോദ്യാനത്തില്‍ കണ്ടെത്തിയിരുന്നു. 1773-ൽ ജെയിംസ് ഫോർബ്‌സ് എന്ന കലാകാരന്‍ കേരളത്തിൽ ഒരു ചിത്രം വരച്ചപ്പോൾ തന്നെ പൂർണ്ണമായും കറുത്ത കടുവകളെ  കണ്ടത്തിയിരുന്നതായി പറയപ്പെട്ടിരുന്നു.

1213

1913 ലും 1950 കളിലും ചൈനയിൽ മ്യാൻമറിൽ സമാനമായ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അവയ്ക്കൊന്നും സ്ഥിരീകരണമില്ല. 

1313
Read more Photos on
click me!

Recommended Stories