പരിചയപ്പെടാം, കാണാനൊരു അന്യഗ്രഹജീവി ലുക്കുള്ള 'ഭീമൻ ഐസോപോഡ്' എന്ന തിമിംഗിലംതീനിയെ

First Published Oct 3, 2020, 2:24 PM IST

ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. 

വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കാൻകഴിയുന്ന നിരവധി കാലുകളുള്ള പുറംതോടുള്ള ചെറുജീവികളാണ് ഐസോപോഡുകൾ എന്നറിയപ്പെടുന്നത്. ഐസോപോഡ് കുടുംബത്തിലെ ഏറ്റവും വലിപ്പമേറിയ ഇനമാണ് ജയന്റ് ഐസോപോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. സമുദ്രഗർഭത്തിൽ ചത്തടിയുന്ന തിമിംഗിലങ്ങൾ, മറ്റു മത്സ്യങ്ങൾ, കണവകൾ ഇത്യാദിയാണ് ഇവയുടെ ഇഷ്ട ഭക്ഷണം.
undefined
അടങ്ങാത്ത വിശപ്പാണിവറ്റയ്ക്ക് എന്നതുകൊണ്ടുതന്നെ, സമുദ്രത്തിന്റെ അടിത്തട്ടിൽ ഏതെങ്കിലും ജീവികൾ ചത്തടിയേണ്ട താമസം മണംപിടിച്ചെത്തി തീറ്റ തുടങ്ങും ഇവ.
undefined
സമുദ്രാന്തർഭാഗത്ത് കട്ടയിരുട്ടാണ്. അവിടെയാണ് ജയന്റ് ഐസോപോഡുകളുടെ സ്വൈരവിഹാരവും ജീവിതവും. ഒറ്റനോട്ടത്തിൽ കണ്ടാൽ നമ്മൾ സൈ-ഫൈ ചിത്രങ്ങളിൽ കണ്ടിട്ടുള്ള അന്യഗ്രഹ ജീവികളുടെ രൂപമാണ് ഈ ജീവിക്ക്. കണ്ടാൽ ഒരു അണ്ടർ വാട്ടർ ഏലിയൻ ആണെന്ന് പോലും കരുതും. എന്നാൽ, സത്യത്തിൽ സമുദ്രത്തിന്റെ അടിത്തട്ടിലെ മാലിന്യമുക്തമാക്കി സൂക്ഷിക്കുന്ന സന്നദ്ധ സേവകരാണ് ഈ ഭീമന്മാർ.
undefined
ഒറ്റനോട്ടത്തിൽ കണ്ടാൽ ഇതൊരു പ്രാണി(insect) ആണെന്നൊക്കെ തോന്നാം. പക്ഷേ, അതല്ല സത്യം. ആർത്രോപോഡ വിഭാഗത്തിലെ ഐസോപോഡാ എന്ന ഉപവിഭാഗമാണ് ഇവ. ഇവയുടെ ഗണത്തിൽ പെടുന്ന ജീവികൾ കരയിലും കടലിലും നമുക്ക് കാണാനാകും. ഉദാഹരണത്തിന് ജൈവശാസ്ത്രപരമായി ഇവ ഞണ്ടുകളോടും, ചെമ്മീനുകളോടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതേ സമയം പിൽ ബഗ്ഗുകളോടും, ചെള്ളുകളോടും ഇവയ്ക്ക് ബന്ധമുണ്ട്.
undefined
ബാത്തിനോമസ് ജൈജാന്റിയസ് (Bathynomus giganteus) എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. സാധാരണനിലയ്ക്ക് 7.5 ഇഞ്ചു മുതൽ 14.2 ഇഞ്ചുവരെയാണ് ഇവ വളരുക. എന്നാൽ, ചിലപ്പോൾ ചില സൂപ്പർ ജയന്റ് ഐസോപോഡുകൾ ചിലപ്പോൾ 20 അഞ്ചുവരെ വളരാറുണ്ട്.
undefined
പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.ഇവയുടെ വിചിത്രമായ, ഏറെക്കുറെ ഭീകരം പോലും ആയ രൂപം കണ്ടാൽ ഈ ജീവികൾ വേട്ടയാടിപ്പിടിച്ചു തിന്നുന്ന കൂട്ടരാണ് എന്ന് സംശയം തോന്നാം. എന്നാൽ, ഇവ മൃതദേഹങ്ങൾ മാത്രം ആഹരിക്കുന്ന ശവംതീനികളാണ്.
undefined
2010 -ൽ കണ്ടെത്തപ്പെട്ട രണ്ടര അടി നീളമുള്ള ഒരു സൂപ്പർ ജയന്റ് ഐസോപോഡാണ് ഇങ്ങനെ അപൂർവമായി അതിഭീമനായി വളർന്നിട്ടുള്ളത്. അന്ന് ഒരു അണ്ടർ വാട്ടർ ROV (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) ന്റെ മേൽ കയറിക്കൂടി സമുദ്രോപരിതലത്തിൽ എത്തിപ്പെട്ട ഈ ജീവിയുടെ ഫോട്ടോ എടുത്ത ROV ടെക്നിഷ്യൻ അന്ന് ഈ ജീവി ഏതാണ് എന്ന് തിരിച്ചറിയാൻ സഹായം തേടി അത് റെഡിറ്റിലൂടെ പങ്കുവെച്ചപ്പോഴാണ് ലോകം അതിനെ കാണുന്നത്.
undefined
പതിനാലു കാലുകളാണ് ഒരു ഐസോപോഡിനുള്ളത്. രണ്ടു വലിയ കണ്ണുകളുള്ളത് പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ പോന്നതാണ്. സാധാരണ ലൈലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലാണ് ഈ ജീവി കാണപ്പെടാറുള്ളത്.
undefined
അനിമൽ ക്രോസിംഗ് എന്ന വീഡിയോ ഗെയിമിലും ഈ ജീവികൾ ഒരു കഥാപാത്രത്തിന്റെ രൂപത്തിലുണ്ട്. അതിൽ ഇവയെ വിളിക്കുന്ന ഓമനപ്പേര്, സമുദ്രത്തിന്റെ അടിത്തട്ടിലെ 'വാക്വം ക്ളീനർ' എന്നാണ്.
undefined
പസിഫിക് സമുദ്രത്തിൽ ജപ്പാന്റെയും ദക്ഷിണ ചൈനയുടെയും പരിസരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ജയന്റ് ഐസോപോഡുകളെ ഗൾഫ് ഓഫ് മെക്സിക്കോയുടെ പരിസരത്തു വെച്ച് ഫ്രഞ്ച് ജൈവശാസ്ത്രജ്ഞനായ അൽഫോൻസ് മിൽനെ എഡ്വേഡ്‌സ് 1879 -ൽ കണ്ടെത്തുന്നതോടെയാണ് ഈ പേര് ലോകം ആദ്യമായി കേൾക്കുന്നത്.സമുദ്രത്തിന്റെ അന്തർഭാഗത്ത് ഭക്ഷണം കിട്ടാനുള്ള സാധ്യത കുറവകയാൽ തന്നെ ഇവയുടെ മെറ്റാബോളിസവും വളരെ കുറഞ്ഞ വേഗത്തിലാണ് പരിഗമിക്കുക. ഒരിക്കൽ വേണ്ടത്ര ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്ത അഞ്ചു വർഷക്കാലം ഒരു ഭക്ഷണവും അകത്താക്കാതെ തന്നെ ജീവൻ നിലനിർത്താൻ ശേഷിയുള്ള കൂട്ടരാണ് ഈ ജയന്റ് ഐസോപോഡുകൾ.
undefined
click me!