പറഞ്ഞുപറ്റിച്ചു; ഗാന്ധിജിയെ മരണത്തില്‍നിന്ന് രക്ഷിച്ച പാചകക്കാരനോട് നമ്മുടെ സര്‍ക്കാറുകള്‍ ചെയ്തത്

First Published Oct 2, 2020, 4:15 PM IST

2017 -ലാണ് ഗാന്ധിജിയുടെ ചമ്പാരന്‍ സന്ദര്‍ശനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിച്ചത്. നാടടക്കി വിളിച്ച പരിപാടിയില്‍ 'ഭട്ടക് മിയാന്‍' എന്ന പേരുപോലുമുയര്‍ന്നില്ല. മിയാന്‍റെ കുടുംബത്തിലെ ഒരാളെയും പരിപാടിക്കായി ആരും ക്ഷണിച്ചുമില്ല.
 

ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്സെയെ നാമറിയും. എന്നാല്‍, സ്വജീവന് വിലകല്‍പ്പിക്കാതെ മഹാത്മാവിനെ മരണത്തില്‍നിന്നും രക്ഷപ്പെടുത്തിയ ഭട്ടക് മിയാനെ നമുക്കറിയില്ല. എങ്കിലും, ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.
undefined
ലോക ചരിത്രത്തില്‍ 1917 എന്ന വര്‍ഷം ഓര്‍മ്മിക്കപ്പെടുന്നത് സാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് അന്ത്യം കുറിച്ച റഷ്യന്‍ വിപ്ലവത്തിന്റെ പേരിലാണ്.എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും അത് ചമ്പാരന്‍ സത്യാഗ്രഹം നടന്ന വര്‍ഷം
undefined
വര്‍ഷം. ബ്രിട്ടീഷ് കാലത്ത് നിര്‍ബന്ധിത നീലം കൃഷിക്കെതിരെ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭമായിരുന്നു ചമ്പാരന്‍ സമരം.
undefined
ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി വന്ന ശേഷം സത്യാഗ്രഹത്തില്‍ ഗാന്ധിജിയുടെ ആദ്യ പരീക്ഷണം നടന്നത് ചമ്പാരനിലായിരുന്നു. ഗാന്ധിജിയുടെ സാന്നിധ്യമാണ് ആ സമരത്തെ മറ്റൊരു തലത്തില്‍ എത്തിച്ചത്.
undefined
ഭട്ടക് മിയാന്‍മാര്‍ ഇക്കാലത്തും നമ്മുടെ ഓര്‍മ്മകളില്‍ നിറയേണ്ടതുണ്ട്.
undefined
ഗാന്ധിജിക്കുനേരെ ആദ്യമായി ഒരു വധശ്രമം നടക്കുന്നത് അവിടെ വെച്ചായിരുന്നു. അന്നദ്ദേഹത്തെ രക്ഷപ്പെടുത്തിയത് ഒരു മുസ്ലിം പാചകക്കാരനായിരുന്നു. ഭട്ടക് മിയാന്‍.
undefined
ഇവിടെയുള്ള, നീലം ഉല്‍പ്പാദകരായ മോതിഹരി എസ്റ്റേറ്റിന്റെ മാനേജറായിരുന്നു ഡബ്ല്യൂ എസ് ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍. കൊടിയ പീഡകന്‍. കര്‍ഷകരെയും തൊഴിലാളികളെയും അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധന്‍.
undefined
ചമ്പാരന്‍ സന്ദര്‍ശനത്തിനിടെ നിരവധി കര്‍ഷകരാണ് ഗാന്ധിജിയോട് ഇയാളുടെ ്രകൂരതകളെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് ഇര്‍വിനുമായി ഗാന്ധിജി പല വട്ടം കത്തിടപാടുകള്‍ നടത്തി. ഇര്‍വിന്റെ ക്രൂരതകളെക്കുറിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ഡബ്ല്യൂ ബി ഹെയ്കോക്കിന് ഗാന്ധിജി കത്ത് എഴുതുകയും ചെയ്തിരുന്നു.
undefined
തുടര്‍ന്ന്, ഗാന്ധി ചമ്പാരനില്‍ എത്തുമ്പോള്‍ വിഷം കലര്‍ത്തിയ പാല്‍ നല്‍കി കൊല്ലാന്‍ തോട്ടമുടമ പദ്ധതിയിട്ടു.
undefined
തന്റെ കൂടെ സമരത്തിനായി വന്നവരെല്ലാം ജാതിമത വേലിക്കെട്ടുകള്‍ മറന്നു നിര്‍ബന്ധമായും പൊതുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നും പാചകക്കാരന്റെ മതവും ജാതിയും നോക്കരുതെന്നും ഗാന്ധിജി ശഠിച്ചിരുന്നു. അവിടെ നിയോഗിക്കപ്പെട്ട പാചകക്കാരനായിരുന്നു ഭട്ടക് മിയാന്‍.
undefined
ഇര്‍വിന്‍ സായിപ്പ് ഭട്ടക് മിയാനെ സമീപിച്ച് ഗാന്ധിജിയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ആവശ്യപ്പെടുന്നു. ഗാന്ധിജിയെ കൊല്ലാന്‍ അയാള്‍ കൂട്ടുനിന്നില്ല.പണവും പാരിതോഷികവും കൊണ്ട് മിയാനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇര്‍വിന്‍ മിയാനെ ഭീഷണിപ്പെടുത്തുന്നു.
undefined
മിയാന്‍ വഴങ്ങിയില്ലെന്നു മാത്രമല്ല ഈ വിവരം ഗാന്ധിജിയെയും കൂടെ ഉണ്ടായിരുന്ന പില്‍ക്കാലത്ത് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആയിരുന്ന രാജേന്ദ്ര പ്രസാദിനെയും അറിയിച്ചു. മഹാത്മജി രക്ഷപ്പെട്ടു.
undefined
കുപിതനായ ഇര്‍വിന്‍ മിയാന്റെ ഭൂമിയും വീടും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഭട്ടക് മിയാനെ അറസ്റ്റ് ചെയ്ത് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി ജയിലിലടച്ചു.മിയാന്റെ കുടുംബത്തെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചു.
undefined
കാലം മാറി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി. ഭട്ടക് മിയാന്‍ ജയില്‍ മോചിതനായി. ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി. വധശ്രമം നടക്കുന്ന സമയത്ത് ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായി.
undefined
1950 -ല്‍ രാഷ്ട്രപതിയായിരിക്കെ ഡോ. രാജേന്ദ്ര പ്രസാദ് വീണ്ടും ചമ്പാരനിലെത്തി. ബന്ധുവായ ഒരാളുടെ മരണത്തെ തുടര്‍ന്നാണ് രാജേന്ദ്ര പ്രസാദ് ചമ്പാരനില്‍ എത്തിയത്. അന്ന് മോതിഹാരി റെയില്‍വേ സ്റ്റേഷനില്‍ രാഷ്ട്രപതിയെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഭട്ടക് മിയാനെ രാജേന്ദ്ര പ്രസാദ് തിരിച്ചറിഞ്ഞു.
undefined
അവശനായിരുന്ന ഭട്ടക് മിയാനെ രാഷ്ട്രപതി അരികില്‍ പിടിച്ചിരുത്തി. തുടര്‍ന്ന്, അവിടെ കൂടിയിരുന്നവരോട് 1917-ല്‍ തങ്ങള്‍ക്കെതിരെ നടന്ന വധശ്രമത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
undefined
മിയാന്‍ ഇല്ലായിരുന്നെങ്കില്‍ ഗാന്ധിജിയും താനും കൊല്ലപ്പെട്ടേനെ എന്നും എങ്കില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം തികച്ചും മറ്റൊന്നായേനേ എന്നും രാജേന്ദ്ര പ്രസാദ് ആള്‍ക്കൂട്ടത്തോട് പറഞ്ഞുവെന്ന് ആ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ചരിത്രകാരനായ ഗീരീഷ് മിശ്ര രേഖപ്പെടുത്തിയിട്ടുണ്ട്.
undefined
ഗാന്ധിജിയെ കൊല്ലാന്‍ ഒരു തോട്ടം ഉടമ നടത്തിയ ശ്രമങ്ങളെ വിഫലമാക്കിയ ധീരനെ ജന്മദേശം പൂര്‍ണാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. ചമ്പാരനിലെ സ്വാതന്ത്ര്യ സേനാനികള്‍ എന്ന പുസ്തകത്തില്‍ അങ്ങനെ മിയാനും ഇടം പിടിച്ചു.
undefined
തീര്‍ന്നില്ല, ഭട്ടക് മിയാന്റെയും കുടുംബത്തിന്റെയും ദുരിതാവസ്ഥ കണ്ട രാജേന്ദ്ര പ്രസാദ് അന്ന് തന്നെ മിയാനും മൂന്നു മക്കള്‍ക്കുമായി 50 ഏക്കര്‍ ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. നിസ്വാര്‍ത്ഥനായ ആ പാചകക്കാരനോടുള്ള ഇന്ത്യയുടെ സ്നേഹവും കടപ്പാടും അങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നുമദ്ദേഹം പറഞ്ഞു.
undefined
അത് നടന്നത് 1950 ലാണ്. അതു കഴിഞ്ഞ് 69 വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഉത്തരവിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഭട്ടക് മിയാന്‍ മരിച്ചു.
undefined
അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും ആ ഉത്തരവ് നടപ്പാക്കുന്നതിനായി ഏറെ നേതാക്കളെ കണ്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. എന്നിട്ടും ഒന്നും നടന്നില്ല.
undefined
അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം, 2010ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ഭട്ടക് മിയാനോട് നാട് ചെയ്ത ക്രൂരത ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോഴാണ് ഇക്കാര്യം ദേശീയ ശ്രദ്ധയില്‍ വരുന്നത്.
undefined
മിയാന്റെ കുടുംബത്തോട് ഉദ്യോഗസ്ഥ വൃന്ദം കാണിച്ച അവഗണനയും നന്ദികേടുമായിരുന്നു ആ റിപ്പോര്‍ട്ടില്‍. 1957 -ല്‍ മരണം വരെ മിയാന്‍ രാഷ്ട്രപതി വാഗ്ദാനം ചെയ്ത ഭൂമിക്കായി ഓഫിസുകള്‍ തോറും കേറി നിരങ്ങി. അതു കഴിഞ്ഞ് അദ്ദേഹത്തിന്റെറ മക്കള്‍. അതിനു ശേഷം അദ്ദേഹത്തിന്റെ കൊച്ചുമക്കള്‍. എന്നിട്ടും ഒന്നും നടന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
undefined
ആ റിപ്പോര്‍ട്ട് പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. അന്നത്തെ അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഇടപട്ടു. 1950ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് പുറപ്പെടുവിച്ച ഉത്തരവിന് പിന്നീടെന്ത് സംഭവിച്ച് എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ അവര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
undefined
ഉടന്‍ തന്നെ മിയാന്റെ കുടുംബത്തിന് ഭൂമി നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. മിയാന്റെ പിന്‍തലമുറക്ക് നീതി കിട്ടി എന്ന് ഉറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്തു.
undefined
രണ്ട് വര്‍ഷം മുമ്പ്, ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജാസ് അഷ്‌റഫ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഭട്ടക് മിയാന്റെ ചെറുമക്കളായ അലാവുദ്ധീന്‍ അന്‍സാരിയെയും കലാം അന്‍സാരിയെയും കണ്ടെത്തി. മിയാന്റെ മരണത്തിനു ഒരു വര്‍ഷം ശേഷം കുടുംബത്തിന് ആറ് ഏക്കര്‍ ഭൂമി ലഭിച്ചതായി അവര്‍ അജാസിനോട് പറഞ്ഞു.
undefined
ആറേക്കര്‍ നല്‍കിയെങ്കിലും അത് വലിയ പ്രയോജനം ചെയ്തില്ല. അവര്‍ താമസിച്ചിരുന്ന കിഴക്കന്‍ ചമ്പാരനിലെ സിസ്വ അജഗരി ഗ്രാമത്തിനു പകരം പടിഞ്ഞാറന്‍ ചമ്പാരനിലെ എക്വ പാര്‍സൗനിയിലാണ് ആ ഭൂമി നല്‍കിയത്.
undefined
അത് സംരക്ഷിത വന ഭൂമിയോട് ചേര്‍ന്നായിരുന്നു. അവര്‍ അങ്ങോട്ട് മാറാന്‍ ശ്രമിച്ചെങ്കിലും ആ ഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ കോടതിയില്‍ ആറ് വര്‍ഷം പിന്നെയും കയറി ഇറങ്ങേണ്ടി വന്നു.
undefined
അതു കഴിഞ്ഞ് വന്ന പ്രളയത്തില്‍ നദി വഴി മാറി ആ ഭൂമി മുഴുവനായി നഷ്ടപ്പെടുകയും ചെയ്തു. പ്രതീഭാ പാട്ടീലിന്റെ ഇടപെടലിനെ തുടര്‍ന്ന് ഭൂമി നല്‍കാന്‍ പുതിയ ശ്രമങ്ങള്‍ നടന്നുവെങ്കിലും ആ പ്രദേശത്ത് ഭൂമി നല്‍കുന്നത് വനംവകുപ്പ് എതിര്‍ത്തതിനാല്‍ അതും നടന്നില്ല.
undefined
നിരവധി തവണ പ്രതിഷേധ സമരങ്ങളിലേക്ക് പിന്‍മുറക്കാന്‍ നീങ്ങിയെങ്കിലും ഒന്നും നടന്നില്ല്. അമ്പത് പേരോളമായി വളര്‍ന്ന ഭട്ടക് മിയാന്റെ കുടുംബത്തിലെ പിന്‍മുറക്കാരെല്ലാം ദില്ലിയിലും ഹരിയാനയിലും മറ്റ് സംസ്ഥാനങ്ങളിലുമായി കൂലിപ്പണി ചെയ്ത് ജീവിക്കുകയാണ്.
undefined
അവഗണന അവിടെയും തീരുന്നില്ല. മൂന്നു വര്‍ഷം മുമ്പാണ് ഗാന്ധിജിയുടെ ചമ്പാരന്‍ സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചത്. നാടടക്കി വിളിച്ച പരിപാടിയില്‍ ഭട്ടക് മിയാന്‍ എന്ന പേരുപോലുമുയര്‍ന്നില്ല. മിയാന്റെ കുടുംബത്തിലെ ഒരാളെയും പരിപാടിക്ക് ക്ഷണിച്ചുമില്ല.
undefined
അദ്ദേഹത്തിന്റെ കൊച്ചു മക്കള്‍ രാജ്യ തലസ്ഥാനമായ ദില്ലിയിലും ഹരിയാനയിലും മറ്റുമായി കുടിയേറ്റ തൊഴിലാളികളായി കഴിയുകയാണ് ഇന്നും.
undefined
click me!