അതെ ഉണ്ണികൃഷ്ണന്‍ മാഷിന് ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, വെറുമൊരു തൊഴിലിടമായിരുന്നില്ല. കഴിഞ്ഞ 19 വര്‍ഷം മാഷ് പഠിപ്പിച്ച, അല്ല ജീവിച്ച ഇടമാണ് ആ സ്കൂള്‍. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ഒരിക്കല്‍ സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടിയപ്പോള്‍ പ്രദേശവാസികള്‍ക്ക് അത് അനുവദിക്കാനായില്ല.