പൊട്ടിയടര്‍ന്ന് ഒലിച്ചിറങ്ങിയ ഭൂമി; വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

Published : Jul 30, 2024, 03:42 PM IST

എട്ട് ജില്ലകളില്‍ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇതിനിടെയാണ് വയനാട്ടില്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം നേവിയുടെ 50 അംഗ ടീമും രണ്ട് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. അതോടൊപ്പം 200 സൈനികരടങ്ങിയ രണ്ട് ആര്‍മി സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായെത്തി ചേരും. പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തുമെന്നാണ് ഒടുവില്‍ ലഭ്യമായ വിവരം. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കാനുള്ള നീക്കവും നടക്കുന്നു. ചിത്രങ്ങള്‍: വയനാട്ടിലെ മുണ്ടക്കൈ ദുരന്തഭൂമിയില്‍ നിന്നും ഏഷ്യാനെറ്റ് ക്യാമറാമാന്‍ ജെ എസ് സാജന്‍.  

PREV
110
പൊട്ടിയടര്‍ന്ന് ഒലിച്ചിറങ്ങിയ ഭൂമി; വയനാട് മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

ഇന്നലെ രാത്രി ഒരു മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെയായി 84 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. അതേസമയം 250 ഓളം പേര്‍ പല ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വയനാട്ടിലെ വിവിധ പ്രദേശങ്ങളിലായി 12 ദുരുതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 

210

വൈത്തിരി താലൂക്കിലെ മേപ്പാടി, മുണ്ടക്കൈ എന്ന പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.  120 പേരെ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേരെ കാണാതായെ്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

310

സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനിൽക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ക്യാമ്പുകൾക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിക്കാൻ സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്.

410

വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രാത്രിയില്‍ അപകട ശബ്ദം കേട്ട് ചില വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടിരുന്നെന്നാണ് വിവരം. ഇതിനിടെ ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മ‍ഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്‍പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.

510

മുണ്ടക്കൈയിൽ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് 2 കോളം കരസേനയുടെ സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടു. വായുസേനയുടെ വിമാനത്തിലാണ് ഇവർ വരിക. നിലവിൽ കരസേനയുടെ 200 അംഗങ്ങളും 3 മെഡിക്കൽ സംഘങ്ങളും രക്ഷാപ്രവർത്തനം തുടങ്ങി.

610

രക്ഷാപ്രവര്‍ത്തനത്തിനായി 330 അടി ഉയരത്തിലുള്ള താത്കാലിക പാലം നിര്‍മിക്കാന്‍ സൈന്യം ഒരുങ്ങുകയാണ്. ചെറുപാലങ്ങൾ കൂടി എയർലിഫ്റ്റ് ചെയ്ത് വയനാട്ടിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കോഴിക്കോട് സൈനിക ക്യാമ്പിൽ ഒരു ബ്രിഗേഡിയറുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്. 

710

വയനാട്ടിലെ മുണ്ടക്കൈയിൽ പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരിച്ച 84 പേരില്‍ 33 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 3 കുട്ടികൾ കുട്ടികളാണ്. മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ മാത്രം 48 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റ നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മണ്ണിനടിയിൽ നിരവധി പേരാണ് കുടങ്ങിക്കിടക്കുന്നത്. 

810

ദുരന്തമേഖലയിലെ ആശുപത്രികളില്‍ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കാനും താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാനും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി. 

910

റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും വിലയിരുത്തി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

1010

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കണ്‍ട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. 
 

Read more Photos on
click me!

Recommended Stories