മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ജന്തർമന്തറിൽ വീണ്ടും പ്രതിഷേധവുമായി പൗരാവകാശ സംഘടനകളെത്തി. സിജെപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമെങ്കിലും വിദ്യാർത്ഥി സംഘടനകളും മുൻ നിരയിൽ തന്നെയുണ്ട്.
നാലാം ദിവസമായ ഇന്ന് എൻഎസ്യുഐയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. ഏഷ്യാനെറ്റ് ന്യൂസ് കാമറാമാൻ അനന്തുപ്രഭ പകർത്തിയ ചിത്രങ്ങൾ കാണാം.
29
രാജി ആവശ്യം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടാണ് പ്രധാന പ്രക്ഷോഭം. എസ്ഐആർ നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ചാണ് വിവിധ രാഷ്ട്രീയ, വിദ്യാർത്ഥി, പൗരാവകാശ സംഘടനകൾ മാർച്ച് നടത്തിയത്.
39
തടഞ്ഞ് പോലീസ്
ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് എത്തിയവരെ ജന്തർ മന്തറിലേക്ക് പ്രവേശിപ്പിക്കാൻ പോലും പോലീസ് തയ്യാറായില്ല. എംപിമാർ അടക്കം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
49
സ്ത്രീകൾക്ക് നേരെ അതിക്രമം
ദില്ലി പൊലീസ്, വനിതാ പ്രവർത്തകരെയും വനിതാ മാധ്യമ പ്രവർത്തകരെയും എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതികളുയർന്നു.
59
വൻ സുരക്ഷ
11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചിട്ടും കേന്ദ്രസേനയെ അടക്കം വിന്യസിച്ചുമാണ് പോലീസ് പ്രതിഷേധക്കാരെ തടയുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിഷേധത്തിനെത്തുന്നവരെ പോലീസ് പാതി വഴിയിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്ത് നീക്കുന്ന കാഴ്ചയാണ്.
69
പ്രതീകാത്മക മൃതദേഹങ്ങളായി കിടന്ന്
പലയിടത്തും പ്രതിഷേധക്കാരെ കയറ്റിയ വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധക്കാരെ ഇറക്കിവിടുന്നതും കാണാമായിരുന്നു. ഇന്നത്തെ പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്നായിരുന്നു പ്രതിഷേധിച്ചത്.
79
വലിച്ചിഴച്ച് പോലീസ്
ഇവരെ പോലീസ് തൂക്കിയെടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. പോലീസ് പ്രതിഷേധക്കാരായ പെൺകുട്ടികളെ അടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കൊണ്ട് പോയതെന്ന പ്രതിഷേധക്കാർ ആരോപിച്ചു.
89
പോലീസിനെതിരെ കേസ് എടുക്കണം
ദില്ലി പോലീസിന്‍റെ അധിക്രമത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച മാധ്യമ പ്രവർത്തകരെയും ദില്ലി പോലീസ് കസ്റ്റഡിയിൽ എടുത്തു.
99
നാളെ ഇന്ത്യാ സഖ്യമെത്തും
എൻഎസ്യുഐയുടെ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കരെ ഉൾപ്പെടെയുള്ളവരെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. നാളെ ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിലാണ് ജന്തർമന്ദിറിൽ പ്രതിഷേധം നടക്കുക.