ഇതിനിടെ ഇന്നലെ രാജ്യത്തിന്‍റെ ഭാവി തലമുറയായ വിദ്യാർത്ഥികളെ പോലീസ് നേരിട്ടത് അതിക്രൂരമായാണെന്ന റിപ്പോർട്ട് പുറത്ത് വന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെട്ടപ്പോൾ, സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കണ്ണിൽ നിന്നും പെല്ലറ്റുകൾ നീക്കം ചെയ്തെന്ന ദില്ലിഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു.