റഷ്യയില്‍ വീടിനെ ഭൂമി വിഴുങ്ങി; നിന്ന നില്‍പ്പില്‍ വീട് 25 അടി താഴ്ചയുള്ള ഗര്‍ത്തത്തിലേക്ക് താഴ്ന്നു

First Published Oct 16, 2020, 10:32 PM IST

റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു വീട് മൊത്തമായി ഭൂമിയിലേക്ക് താഴ്ന്നുപോയി. വീടിനടിയില്‍ രൂപപ്പെട്ട 25 അടി ആഴമുള്ള ഗര്‍ത്തത്തിലേക്കാണ് വീട് വീണുപോയത്

റഷ്യയിലെ ഒരു ഗ്രാമത്തില്‍ ഒരു വീട് മൊത്തമായി ഭൂമിയിലേക്ക് താഴ്ന്നുപോയി
undefined
വീടിനടിയില്‍ രൂപപ്പെട്ട 25 അടി ആഴമുള്ള ഗര്‍ത്തത്തിലേക്കാണ് വീട് വീണുപോയത്
undefined
വീട്ടിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടു.
undefined
അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ 78 വയസ്സുള്ള ഒരു സ്ത്രീയ്ക്കു വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തിരയുകയാണ്.
undefined
റഷ്യയിലെ സ്‌ലിന്‍കോവ്‌സ്‌കി ജില്ലയിലെ വൈഷ്‌ഖോവ് ഗ്രാമത്തിലാണ് സംഭവം.
undefined
തന്റെ അമ്മാവന്റെ ഭാര്യ തകര്‍ന്ന വീടിനുള്ളില്‍ അകപ്പെട്ടതായി രക്ഷപ്പെട്ടയാളാണ് രക്ഷാ പ്രവര്‍ത്തകരെ അറിയിച്ചത്.
undefined
രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുന്നതായി ജില്ലാ ഭരണകൂടം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
undefined
വീടിനോട് ചേര്‍ന്നുള്ള ഒരു കെട്ടിടം എന്നാല്‍, കുഴിയില്‍ വീഴാതെ അതേ പടി നില്‍ക്കുന്നുണ്ട്.
undefined
2017-ലും ഈ പ്രദേശത്ത് സമാനമായ സംഭവം നടന്നിട്ടുണ്ട്. എന്തു കൊണ്ടാണ് വീട് താണുപോയതെന്ന കാര്യം അന്വേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
undefined
click me!