കൊവിഡ് കാലത്ത് സുന്ദരിമാര്‍ക്കൊപ്പം സുഖവാസത്തിനു പോയ പ്ലേബോയ് രാജാവ് തായ് പ്രക്ഷോഭകര്‍ക്കിടയില്‍ പെട്ടു

First Published Oct 15, 2020, 12:01 AM IST


പ്ലേബോയ് രാജാവിനെതിരെ നടുവിരല്‍ കാട്ടി തായ് ജനത; കൊവിഡ് കാലത്ത് സുന്ദരിമാര്‍ക്കൊപ്പം സുഖവാസത്തിനു പോയ രാജാവും റാണിയും പ്രക്ഷോഭകര്‍ക്കിടയില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍
 

തായ്‌ലാന്റില്‍ മാസങ്ങളായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ, രാജാവ് മഹാ വജിറാലോങ്കോണും പ്രക്ഷോഭകരും മുഖാമുഖം എത്തിയത് സംഘര്‍ഷത്തിനിടയാക്കി
undefined
രാജ്യം കൊവിഡ് രോഗത്തിന്റെ പിടിയിലമര്‍ന്ന നേരത്ത് 20 സുന്ദരികളെയും കൂട്ടി ജര്‍മനിയില്‍ വിനോദയാത്രയ്ക്ക് പോയ രാജാവിനെതിരെ തായ്‌ലാന്റില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് പുതിയ സംഭവം.
undefined
തലസ്ഥാനത്ത് നടന്ന ബുദ്ധ മതക്കാരുടെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിവരുന്നതിനിടെയാണ് രാജാവിന്റെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ക്ക് നടുക്കെത്തിയത്.
undefined
രാജാവിനെ അനുകൂലിക്കുന്ന ഒരു വിഭാഗം എതിര്‍വശത്തും നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ പിന്നിലേക്ക് തള്ളിമാറ്റി രാജാവിന് വഴിയൊരുക്കി
undefined
പ്രതിഷേധത്തിന്റെ ചിഹ്‌നമായി മാറിയ മൂന്നു വിരല്‍ കൊണ്ടുള്ള സല്യൂട്ടും മുദ്രാവാക്യങ്ങളുമായാണ് ജനക്കൂട്ടം രാജാവിനെ നേരിട്ടത്
undefined
രാജ്ഞി സഞ്ചരിച്ച കാര്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്.
undefined
സമാധാനപരമായി പ്രതിഷേധിക്കുന്നതിനാല്‍, രാജാവിന്റെ വാഹന വ്യൂഹം തടയരുതെന്ന് പ്രതിഷേധക്കാര്‍ ആദ്യമേ ആവശ്യപ്പെട്ടിരുന്നു.
undefined
രാജാവിനെ വിമര്‍ശിക്കുന്നത് കൊടിയ കുറ്റമായാണ് തായ്ലണ്ടിലെ നിയമവ്യവസ്ഥ കരുതുന്നത്. രാജാവിനെ വിമര്‍ശിക്കുന്നത് ആയുഷ്‌കാലത്തേക്കുള്ള കഠിനതടവിനുള്ള കാരണമാണ്.
undefined
എന്നിട്ടാണ്, ആയിരക്കണക്കിന് ജനങ്ങള്‍ രാജാവിനെ രൂക്ഷമായി വിമര്‍ശിച്ച് കൊട്ടാരത്തിലേക്കും ഗവര്‍മെന്റ് ഹൗസിലേക്കും മാര്‍ച്ച് ചെയ്തത്
undefined
പ്ലേബോയ് രാജാവിനെതിരെ നടുവിരല്‍ കാട്ടി തായ് ജനത; കൊവിഡ് കാലത്ത് സുന്ദരിമാര്‍ക്കൊപ്പം സുഖവാസത്തിനു പോയ രാജാവും റാണിയും പ്രക്ഷോഭകര്‍ക്കിടയില്‍ പെട്ടതിന്റെ ദൃശ്യങ്ങള്‍
undefined
പ്രതിഷേധക്കാര്‍ തായ് രാജകൊട്ടാരമായ ഗ്രാന്‍ഡ് പാലസിനടുത്ത് 'തായ്ലന്‍ഡ് ജനങ്ങളുടേതാണ്' എന്നെഴുതിയ ഫലകവും സ്ഥാപിച്ചിട്ടുണ്ട്
undefined
പ്രധാനമന്ത്രി പ്രയയുത് ചാന്‍ ഒച രാജിവെക്കുക, രാജാവിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ജുലൈ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധമാണ് വലിയ ജനപിന്തുണയോടെ ഇപ്പോഴും തുടരുന്നത്.
undefined
കൊവിഡ് രോഗബാധ കലശലായ സമയത്ത് ജര്‍മനിയിലെ ആഡംബര റിസോര്‍ട്ടിലേക്ക് 20 സുന്ദരിമാരും നൂറു കണക്കിന് പരിചാരകരുമായി പോയ രാജാവ് ആഴ്ചകള്‍ക്കു മുമ്പാണ് തിരിച്ചെത്തിയത്.
undefined
എഴുപതിറ്റാണ്ടുകാലം തായ്‌ലാന്‍ഡ് ഭരിച്ച ജനപ്രിയനായ രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ മകനാണ് പുതിയ രാജാവ് മഹാ വജിറാലോങ്കോണ്‍
undefined
ഒരു വര്‍ഷംമുമ്പ് പിതാവിന്റെ മരണശേഷമാണ് മകന്‍ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ അദ്ദേഹത്തിന് എതിരായി.
undefined
ഒരു പട്ടിക്കുട്ടിയെ എയര്‍ മാര്‍ഷല്‍ ആക്കിയതിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു രാജാവ്
undefined
നാല് തവണ വിവാഹം കഴിച്ച രാജാവ് അതില്‍ മൂന്നു പേരെയും വിവാഹമോചനം നടത്തി. നാലാമത്തെ ഭാര്യയുടെ സാന്നിധ്യത്തില്‍ തന്റെ സൈന്യത്തിലെ ഒരു വനിതാ മേജര്‍ ജനറലിനെ റോയല്‍ കണ്‍സോര്‍ട്ട് അഥവാ ലൈംഗിക പങ്കാളിയായി അവരോധിക്കുകയും ചെയ്തു
undefined
കോവിഡ് കാലത്ത് ജര്‍മന്‍ തെരുവുകളില്‍ അല്പവസ്തധാരിയായി സൈക്കിളോടിച്ച രാജാവിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
undefined
പ്‌ളേബോയ് രാജാവ് എന്നാണ് വിദേശ മാധ്യമങ്ങള്‍ രാജാവിനെ വിശേഷിപ്പിക്കുന്നത്.
undefined
തായ്ലന്‍ഡില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടു എന്നറിഞ്ഞ നിമിഷം സ്വകാര്യ ജെറ്റ് വിമാനത്തില്‍ പരിവാര സമേതം ജര്‍മനിയിലേക്ക് മുങ്ങുകയായിരുന്നു രാജാവ്
undefined
ജര്‍മനിയിലെ ബവേറിയയിലുള്ള ഗ്രാന്‍ഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ടിലേക്കാണ് ഇരുപത് രാജസുന്ദരിമാരോടുംപരിചാരകരോടും ഒപ്പം രാജാവ് സുഖവാസത്തിന് പോയത്
undefined
ആല്‍പ്‌സ് മലനിരകളിലുള്ള റിസോര്‍ട്ട് മൊത്തമായി വാടകയ്ക്കെടുത്തായിരുന്നു സുഖവാസം.
undefined
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സ്ഥാപിക്കപ്പെട്ട 'ചക്രി' സാമ്രാജ്യത്തിന്റെ ഭാഗമായ രാമ രാജവംശമാണ് ഇപ്പോള്‍ തായ്‌ലാന്റ് ഭരിക്കുന്നത്.
undefined
ആ രാജവംശത്തിലെ പത്താമത്തെ കണ്ണിയാണ് ഇന്ന് ഭരണത്തിലുള്ള രാമ പത്താമന്‍ അഥവാ മഹാവാജിറലോങ്കോണ്‍.
undefined
click me!