അമേരിക്കയെ വിറപ്പിച്ച് ഐഡ, രണ്ട് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ, പത്തുലക്ഷത്തിലേറെ പേര്‍ ഇരുട്ടില്‍

Web Desk   | Getty
Published : Aug 30, 2021, 03:06 PM ISTUpdated : Aug 30, 2021, 03:17 PM IST

16 വര്‍ഷം മുമ്പ്, ഇതേ മാസം ഇതേ ദിവസങ്ങളിലാണ് അമേരിക്കയെ വിറപ്പിച്ച് കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ന്യൂ ഓര്‍ലിയന്‍സില്‍ വമ്പന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച ഈ ചുഴലിക്കാറ്റ് അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെയും കടപുഴക്കി.  1800 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഓഗസ്തിലെ അവസാന ദിവസങ്ങളിലുണ്ടായ ദുരന്തത്തില്‍ 125 ബില്യന്‍ ഡോളര്‍ നാശനഷ്ടം ഉണ്ടായി.  ഇതിന്റെ ഓര്‍മ്മ ദിവസങ്ങളിലാണ്, ഇപ്പോള്‍ വിനാശകാരിയായ മറ്റൊരു ചുഴലിക്കാറ്റ് അമേരിക്കയില്‍ ആഞ്ഞടിക്കുന്നത്. ഐഡ അതിതീവ്ര ചുഴലിക്കാറ്റ്. അന്ന് ദുരന്തമുണ്ടായ അതേ മേഖലയിലാണ്, ഐഡ കാറ്റ് ആഞ്ഞടിക്കുന്നത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞു വീശുന്ന കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നു. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനങ്ങളിലാകെ വൈദ്യുതി നിലച്ചു. പത്തു ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണെന്നും വൈദ്യുതി പുന'സ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു.  ലൂയിസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

PREV
122
അമേരിക്കയെ വിറപ്പിച്ച് ഐഡ, രണ്ട് സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ, പത്തുലക്ഷത്തിലേറെ പേര്‍ ഇരുട്ടില്‍

ന്യൂ ഓര്‍ലിയന്‍സില്‍ ഇന്നലെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. ഇവിടെയിപ്പോള്‍ കറന്റില്ല. ജനറേറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. 

222


മണിക്കൂറില്‍ 240 കിലോ മീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബാറ്റണ്‍ റൂഷ് മേഖലയിലാണ് മരണമുണ്ടായത്. 

322

കത്രീന ആഞ്ഞടിച്ച സമയത്ത് സുശക്തമാക്കിയ ന്യ ഓര്‍ലയന്‍സിലെ ദുരന്ത നിവാരണ സംവിധാനങ്ങള്‍ക്ക് ഇതൊരു പരീക്ഷണ ഘട്ടമാണ്. 

422

ജീവന് ഹാനികരമാണ് ഐഡ  ചുഴലിക്കാറ്റെന്ന് പ്രസിഡന്റ് ജോ ബൈഡന്‍  പറഞ്ഞു. തീരത്ത് ഇത് വമ്പന്‍ നാശമുണ്ടാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു 

522

ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിയില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ആഴ്ചകള്‍ എടുക്കാതെ ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി ശരിയാക്കാനാവില്ല എന്നും അദ്ദേഹം പറയുന്നു. 

622

ഇത് മഹാദുരന്തമായി പ്രസിഡന്റ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചു. 

722

ഇത് മഹാദുരന്തമായി പ്രസിഡന്റ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും പുനരുദ്ധരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചു. 

822

കാറ്റഗറി ഫോര്‍ വിഭാഗത്തില്‍ പെട്ട ചുഴലിക്കാറ്റാണിത്. കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും കൂടുതല്‍ കേടുപാടുണ്ടാക്കുന്ന വിധത്തിലുള്ള ചുഴലിക്കാറ്റ്.  അകത്തേക്ക് കടക്കുമ്പോള്‍ മണിക്കൂറില്‍ 153 കിലോ മീറ്റര്‍ ആയി വേഗം കുറയുമെന്നാണ് കരുതുന്നത്. 

922

നൂ ഓര്‍ലിയന്‍സില്‍ അവസ്ഥ മോശമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങൂം ഇരുട്ടാണ്. തെരുവിലെങ്ങും മരങ്ങളും മരച്ചില്ലകളും വീണു കിടക്കുന്നു. 

1022

ഐഡ അതിതീവ്ര ചുഴലിക്കാറ്റ്. അന്ന് ദുരന്തമുണ്ടായ അതേ മേഖലയിലാണ്, ഐഡ കാറ്റ് ആഞ്ഞടിക്കുന്നത്. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞു വീശുന്ന കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നു. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനങ്ങളിലാകെ വൈദ്യുതി നിലച്ചു. പത്തു ലക്ഷത്തിലേറെ പേര്‍ ഇരുട്ടിലാണെന്നും വൈദ്യുതി പുന'സ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നു.  ലൂയിസിയാനയിലും മിസിസിപ്പിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 

1122

കനത്ത മഴയും 70 എം പി എച്ച് വേഗതയുള്ള കാറ്റും കാരണം പുറത്തിറങ്ങി നില്‍ക്കുക അപകടകരമാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. 

1222

ബാക്കിയുള്ളവര്‍ വീടിനും കെട്ടിടങ്ങള്‍ക്കും അകത്തുതന്നെ തുടരുകയാണ്. ചുഴലിക്കാറ്റ് ഇവര്‍ക്ക് ചിരപരിതമാണെങ്കിലും ഇതിലും വലുത് വരുമോ എന്ന ഭയത്തിലാണ് ഇവിടെയുള്ളവര്‍ 

1322

ന്യൂ ഓര്‍ലിയന്‍സിലെ കെന്നത്ത് മക്ഗ്രൂഡര്‍ എന്ന ആളുടെ കഥ കേള്‍ക്കുക. കത്രീന ചുഴലിക്കാറ്റിന്റെ സമയത്ത് കെന്നറ്റിനെ ഇവിടെ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ക്യാമ്പില്‍നിന്നും തിരിക എത്തുമ്പോള്‍ മറ്റു പലരെയും പോലെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീടാണ് ഇദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത്.

1422

മുപ്പത് വര്‍ഷമായി ഉയരം കുറഞ്ഞ സ്ഥലത്ത് താമസിക്കുന്ന ഈ മനുഷ്യന് ഇത്തവണ ക്യാമ്പിലേക്ക് മാറാന്‍ കഴിഞ്ഞില്ല. വീടു വിടാനുള്ള സമയം കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. 

1522

കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ച അതേ സമയത്താണ് ഐഡ കൊടുങ്കാറ്റും സംഭവിച്ചത്. കത്രീന വന്നപ്പോള്‍, പ്രളയപ്രതിരോധത്തിനായി നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം ഇത്തവണ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായി ന്യൂ ഓര്‍ലിയന്‍സ് ഗവര്‍ണര്‍ പറയുന്നു. 

1622

ചുഴലിക്കാറ്റുകളുടെ ശക്തി കൂട്ടുന്നതില്‍ കാലാവസ്ഥാ വ്യതിയാനത്തിനുള്ള പങ്ക് എത്രയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും സമുദ്ര ഉപരിതലത്തില്‍ ചൂടു കൂടുന്നതിനാല്‍ അന്തരീക്ഷവായു ചൂടാവുന്നത് ചുഴലിക്കാറ്റുകള്‍ക്ക് ശക്തി കൂടാന്‍ കാരണമാവുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

1722


ചുഴലിക്കാറ്റ് അടിക്കുന്ന പ്രദേശത്തുള്ളവര്‍ വാതിലുകളില്ലാത്ത ചെറിയ മുറികളിലോ ഏറ്റവും അകത്തുള്ള മുറികളിലോ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും അമേരിക്കന്‍ കാലാവസ്ഥാ സര്‍വീസസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. 

1822

അമേരിക്കയില്‍ കൊവിഡ് വ്യാപനത്തില്‍ മൂന്നാമതുള്ള സംസ്ഥാനമാണ് ലൂസിയാന. കൊവിഡ് പ്രശ്‌നത്തിനു നടുവിലാണ് ഇവിടത്തെ ആശുപത്രികള്‍. സാധാരണ ചുഴലിക്കാറ്റ് അടിക്കുന്ന സമയത്ത് ആശുപത്രികളില്‍നിന്നും രോഗികളെ പുനരധിവസിപ്പിക്കാറുണ്ട്. ഇത്തവണ അത് ചെയ്തില്ല. കൊവിഡ് രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നത് പ്രായാഗികമല്ലാത്തതിനാണ് ഇത്. 

1922

1850-കള്‍ മുതല്‍ മേഖലയില്‍ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായിരിക്കുമെന്ന് ലൂയിസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്‌സ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലേറെ ആളുകള്‍ ലൂയിസിയാനയില്‍ നിന്ന് പലായനം ചെയ്തിരുന്നു.

2022

മിസിസിപ്പി നദിയില്‍ ജലനിരപ്പുയരുകയാണ്. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായിക ഇടനാഴികളിലേക്ക് ജലം ഒഴുകുകയാണെന്ന് വിവരമുണ്ട്. 

2122

ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. രക്ഷാ ദൗത്യം വേഗത്തിലാക്കാന്‍ ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. 

2222

ചുഴലിക്കാറ്റ് അടിക്കുന്ന പ്രദേശത്തുള്ളവര്‍ വാതിലുകളില്ലാത്ത ചെറിയ മുറികളിലോ ഏറ്റവും അകത്തുള്ള മുറികളിലോ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും അമേരിക്കന്‍ കാലാവസ്ഥാ സര്‍വീസസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. 

click me!

Recommended Stories