മനസ്സാക്ഷിയെ നടുക്കുന്ന ചിത്രങ്ങൾ, ഇത് കണ്ട് മനസലിയാത്തവർ മനുഷ്യരല്ല!

First Published Feb 1, 2021, 1:53 PM IST

1941 നും 1945 നും ഇടയിൽ അഡോൾഫ് ഹിറ്റ്ലറുടെ സൈന്യം കൊലപ്പെടുത്തിയ ആറ് മില്യൺ ജൂതന്മാരിൽ ഓസ്വിസിം പട്ടണത്തിനടുത്തുള്ള  ഓഷ്വിറ്റ്സ്-ബിർകെനോ ക്യാമ്പിലെ നിരപരാധികളും ഉൾപ്പെടുന്നു. അവരുടെ ജീവിതം ഹോളോകാസ്റ്റ് മെമ്മോറിയൽ ദിനമായ ജനുവരി 27 -ന് അനുസ്മരിക്കപ്പെട്ടു. ഹിറ്റ്‌ലറിന്റെ എസ്എസ് ഗാർഡുകൾ എടുത്ത അപൂർവ ഫോട്ടോകളിൽ ഹംഗേറിയൻ ജൂതന്മാർ ക്യാമ്പിൽ വന്നതും, 1944 -ൽ അവരെ കൊണ്ടുവരാൻ പ്രത്യേകമായി നിർമ്മിച്ച റെയിൽ പാതകളും, ഗ്യാസ് ചേമ്പറുകളിലേക്ക് നടക്കാൻ കാത്തിരുന്ന അവരുടെ നീണ്ട നിരകളും ഉൾപ്പെടുന്നു. 1944 -ലെ വേനൽക്കാലത്ത് മൂന്നുമാസത്തിനുള്ളിൽ 400,000 ഹംഗേറിയൻ ജൂതന്മാരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സൈനിക ചരിത്രകാരനായ ഇയാൻ ബാക്സ്റ്റർ എഴുതിയതും പെൻ ആൻഡ് സ്വോർഡ് പ്രസിദ്ധീകരിച്ചതുമായ പുസ്തകത്തിൽ "Hitler's Death Camps in Occupied Poland - Rare Photographs from Wartime Archives" -ൽ ഈ ചിത്രങ്ങൾ ഉൾകൊള്ളുന്നു. അന്ന് നടന്ന ക്രൂരതയുടെ നേർക്കാഴ്ചയാണ് ഈ ചിത്രങ്ങൾ.

അവരുടെ മുഖം ഭയം കൊണ്ട് വിറങ്ങലിച്ചിരുന്നു. മക്കളും പിഞ്ചുകുഞ്ഞുങ്ങളെ ചുമക്കുന്ന അമ്മമാരും തങ്ങളുടെ ഭയാനകമായ വിധിയിലേക്ക് അറിയാതെ നടന്നടുത്തു. 1942 -നും 1944 -നും ഇടയിൽ ഓഷ്വിറ്റ്സ്-ബിർകെനോ ക്യാമ്പിൽ നാസികൾ കൊലപ്പെടുത്തിയ 1.1 ദശലക്ഷം ആളുകളിൽ ഹംഗറിയിൽ നിന്നുള്ള ഇരകളും ഉൾപ്പെടുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം ഗ്യാസ് ചേമ്പറുകളിലേക്ക് നടക്കുന്നതായി കാണാം.
undefined
ഓഷ്വിറ്റ്സിൽ ഗ്യാസ് ചേമ്പറുകളിലേക്ക് നടക്കാൻ കാത്തിരുന്ന ആളുകളുടെ നീണ്ട നിര. ജോലിക്കല്ല, മറിച്ച് മരണത്തിനായി ഊഴം കാത്ത് നിൽക്കുന്ന ആളുകളുടെ നിരയാണ് അത്.
undefined
മുകളിലുള്ള ഫോട്ടോയിൽ സ്റ്റേഷനറി ട്രെയിനുകൾ കാണാം. അത് ജൂതന്മാരെ ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു. മുൻവശത്ത് എസ്എസ് കാവൽക്കാർ ഉണ്ട്. അവരുടെ പിന്നിൽ ജൂതന്മാരുടെ വസ്തുക്കളുടെ കൂമ്പാരം കൂട്ടി ഇട്ടിരിക്കുന്നു. അകലെ, ട്രെയിനുകളുടെ ഇരുവശത്തും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിക്കുന്ന ചിമ്മിനികൾ കാണാം.
undefined
ടെസോ ലേബർ ക്യാമ്പിലെ പ്രായമായ ജൂത വനിതയായ ബാബോ ബാട്രെൻ ട്രെയിനിൽ ചാരി നിൽക്കുന്നു. ഗ്യാസ് ചേമ്പറുകളിലേക്ക് കൊണ്ടുപോകാൻ അവർ കാത്തിരിക്കുകയാണ്.
undefined
ഈ ഹംഗേറിയൻ ജൂത സ്ത്രീകളും കുട്ടികളും മരണത്തിലേക്കാണ് പോകുന്നതെന്നറിയാതെ ക്യാമറയിൽ നോക്കി അവസാനമായി പുഞ്ചിരിക്കുന്നു.
undefined
പ്രായമായവരെയോ, ജോലി ചെയ്യാൻ സാധിക്കാത്തവരെയോ ആണ് ഗ്യാസ് ചേമ്പറുകളിൽ കൊലപ്പെടുത്തുന്നത്. രാഷ്ട്രീയ തടവുകാരെ പാർപ്പിക്കാനാണ് ഈ ക്യാമ്പ് ആദ്യം ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് കുപ്രസിദ്ധമായ എസ്എസിന് ഇത് കൈമാറി.
undefined
ഓഷ്വിറ്റ്സ്-ബിർകെനോയിൽ എത്തിയ ശിരോവസ്ത്രവും കോട്ടും ധരിച്ച രണ്ട് ജൂതസ്ത്രീകൾ ഒരു എസ്എസ് ഗാർഡിന് മുന്നിൽ ഭയന്ന് നിൽക്കുന്നു. അവരുടെ പിന്നിൽ, പരിശോധനയ്ക്കായി കാത്തിരിക്കുന്ന ജൂതന്മാരുടെ ഒരു നിരയുടെ മുന്നിൽ ഒരു എസ്എസ് ഗാർഡ് നിൽക്കുന്നത് കാണാം. ജോലി ചെയ്യാൻ യോഗ്യരാണെന്ന് കരുതുന്നവരെ ക്യാമ്പിലേക്ക് പ്രവേശിപ്പിക്കും. ബാക്കിയുള്ളവരെ ഗ്യാസ് ചേംബറിയിലേക്കും.
undefined
തടവുകാർ ക്യാമ്പിൽ ഡ്രെയിനേജ് കുഴികൾ കുഴിക്കുന്നതായി കാണാം. ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് തണുത്തുറഞ്ഞ മഞ്ഞിൽ ഭയാനകമായ അവസ്ഥകൾ സഹിക്കേണ്ടിവന്നു. അവർക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമേ നൽകിയിരുന്നുള്ളൂ.
undefined
ബെർലിനിലെ ഹോളോകാസ്റ്റ് സ്മാരകത്തിന്റെ ബ്ലോക്കുകളിലൊന്നിൽ അവശേഷിക്കുന്ന റോസാപ്പൂവ്.
undefined
click me!