അക്രമപരമല്ലാത്ത, സമാധാനപരമായി നടക്കുന്ന സമരങ്ങളില്‍ പോലും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഒരു നിയമനിര്‍മ്മാണത്തിന് എതിരെയാണ് ജനങ്ങളുടെ സമരം. പ്രസ്‍തുത ബിൽ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

അത് ജനങ്ങളെ ജയിലിലടക്കുന്നതിലേക്കും കൂടുതല്‍ ശിക്ഷാനടപടികളിലേക്കും എത്തിക്കും എന്നാണ് ജനങ്ങളുടെ ആശങ്ക. അതിനാല്‍ തന്നെ നിരവധി പേര്‍ ബില്ലിനെ എതിര്‍ത്തു കൊണ്ട് മുന്നോട്ട് വരികയായിരുന്നു. മുന്‍ ലേബര്‍ നേതാവ് ജെറെമി കോര്‍ബിന്‍ പറഞ്ഞത്, 'ജനങ്ങളുടെ സമരം ചെയ്യാനുള്ള അവകാശത്തിന് വേണ്ടി നിലകൊള്ളണം, നിങ്ങളുടെ ശബ്‍ദം കേള്‍പ്പിക്കാനുള്ള അവകാശത്തിന് വേണ്ടി നില കൊള്ളണം' എന്നാണ്. യുകെയിലുടനീളം ഈ 'പൊലീസ് ആന്‍ഡ് ക്രൈം ബില്ലി'ന് എതിരെ പ്രതിഷേധം ഉയരുകയാണ്. പൊലീസിന്‍റെ അനുമതിയില്ലാത്ത എല്ലാ സമരങ്ങളെയും തടയുന്നതായി മാറും ഈ ബില്‍ എന്നും കോര്‍ബിന്‍ പറയുന്നു.

തെക്കൻ ലണ്ടനിൽ വഴിയില്‍ വച്ച് കൊല്ലപ്പെട്ട സാറാ എവറാർഡിന് വേണ്ടി സമരത്തിനിറങ്ങിയവരെ പൊലീസ് പിരിച്ചുവിട്ടിരുന്നു. ഇതും ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകാന്‍ കാരണമായി തീര്‍ന്നു. 'ഞാനാഗ്രഹിക്കുന്നത് എല്ലാവര്‍ക്കും സുരക്ഷിതമായി നടക്കാനാവുന്ന തെരുവുകളാണ്, എവിടെയാണോ നിങ്ങള്‍ക്ക് ഉറക്കെ സംസാരിക്കാനാവുന്നത് ആ സമൂഹമാണ്, നിങ്ങള്‍ക്ക് പ്രതിഷേധിക്കാനാവുന്ന സമൂഹമാണ്. അതിനായി പൊലീസിന്‍റെയോ ഹോം സെക്രട്ടറിയുടെയോ അനുമതിക്ക് കാക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവരുത്' എന്നും കോര്‍ബിന്‍ പറയുകയുണ്ടായി.

നിരവധി സ്ത്രീകളാണ് ചൂഷണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് കൊണ്ട് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ കയ്യിലുയര്‍ത്തി പിടിച്ച പ്ലക്കാര്‍ഡുകളില്‍ ചിലതില്‍ 'എല്ലായിടത്തും സ്ത്രീകള്‍ക്ക് ഭയക്കേണ്ടി വരുന്നു. പക്ഷേ, സര്‍ക്കാരും പൊലീസും അത് ശ്രദ്ധിക്കുന്നു പോലുമില്ല' എന്ന് എഴുതിയിരുന്നു.

സമാധാനപരമായ പ്രതിഷേധമാണ് എങ്കില്‍ പോലും ശബ്‍ദമുണ്ട് എന്നോ മറ്റോ പറഞ്ഞുകൊണ്ട് പൊലീസിന് നടപടിയെടുക്കാം എന്ന് ഉറപ്പ് നല്‍കുന്നതാണ് ഈ ബില്ല്. ആരെങ്കിലും പൊലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ £2,500 (ഏകദേശം 2,54,840.00) രൂപ പിഴയൊടുക്കേണ്ടി വരും.

എന്നാല്‍, 2019 -ലെ 'എക്സ്റ്റിംഗ്ഷൻ കലാപം' (Extinction Rebellion) പോലെയുള്ളവ നിയന്ത്രിക്കുന്നതിന് ഈ നിയമം ആവശ്യമാണ് എന്നാണ് പൊലീസും മന്ത്രിമാരും പറയുന്നത്. എന്നാല്‍, നിലവില്‍ സമാധാനപരമായാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. എന്നിട്ടും അറസ്റ്റ് നടന്നു. കുറച്ചുപേര്‍ പിരിഞ്ഞു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്‍തത് എന്ന് പൊലീസ് പറയുന്നു.

നേരത്തെയെല്ലാം 'കില്‍ ദ ബില്‍ പ്രൊട്ടസ്റ്റ്' നടന്നത് കൊറോണ വൈറസ് പ്രോട്ടോക്കോളും മറ്റും അംഗീകരിച്ചാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിഭാഗം ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തിങ്കളാഴ്ച കൊവിഡ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിരുന്നു.

ബ്രിസ്റ്റോൾ പ്രതിഷേധത്തിൽ നൂറോളം പ്രകടനക്കാർ വൈകുന്നേരം വീണ്ടും മാർച്ച് ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു. റോഡിൽ ഇരുന്നുകൊണ്ട് എം 32 മോട്ടോർവേയുടെ ഒരു ഭാഗം ഹ്രസ്വമായി അടയ്ക്കാൻ അവർ പൊലീസിനെ നിർബന്ധിതരാക്കിയെന്നും പറയുന്നു.

നൂറുകണക്കിന് ആളുകൾ ന്യൂകാസിൽ സിറ്റി സെന്‍ററില്‍ നടന്ന പ്രതിഷേധത്തില്‍ അണിനിരന്നു. കൂടാതെ ബർമിംഗ്ഹാം, ലിവർപൂൾ, ന്യൂകാസിൽ, ബോർൺമൗത്ത്, ബ്രൈടൺ, വെയ്മൗത്ത്, ലൂട്ടൺ എന്നിവിടങ്ങളിലും വലിയ പ്രതിഷേധങ്ങള്‍ നടന്നു.

('കിൽ ദ ബിൽ' പ്രതിഷേധങ്ങളിൽ നിന്ന്. ചിത്രങ്ങൾ/ ഗെറ്റി ഇമേജസ്)