തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞത് കുട്ടികളെ, മനസാക്ഷിയില്ലാത്ത ജീവിതം, ഒടുവിൽ ദമ്പതികൾ അറസ്റ്റിലായതിങ്ങനെ

First Published Apr 5, 2021, 2:06 PM IST

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അയാന്‍ ബ്രാഡിയും മൈര ഹിന്‍ഡ്‍ലിയും ആ കൊലപാതകം നടത്തുന്നത്. അതൊരു തുടക്കം മാത്രമായിരുന്നു ക്രൂരമായ കൊലപാതകങ്ങളുടെ തുടക്കം, അതും കുഞ്ഞുങ്ങളെയായിരുന്നു ഇരുവരും കൊല്ലാന്‍ വേണ്ടി തെരഞ്ഞെടുത്തത്. രാജ്യത്തെയാകെ ഭയപ്പെടുത്തുകയും ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്‍ത കൊലപാതകങ്ങളായിരുന്നു അവ. അന്നത്തെ പത്രങ്ങളിലെ പ്രധാനവാര്‍ത്തയായിരുന്നു അയാന്‍ ബ്രാഡി- മൈര ഹിന്‍ഡ്‍ലി ദമ്പതികള്‍. ആരായിരുന്നു ഇവർ? എന്തിനാണ് ഈ ദമ്പതികൾ കുഞ്ഞുങ്ങളെ തെരഞ്ഞുപിടിച്ച് കൊന്നുകളഞ്ഞത്? 

അയാന്‍ ബ്രാഡിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ചെറുപ്പത്തില്‍ തന്നെ മൃഗങ്ങളെ ഉപദ്രവിക്കുക, കൗമാരക്കാരനായിരിക്കുമ്പോള്‍ മോഷണം തുടങ്ങി ഒരുപാട് കുറ്റങ്ങളുടെ ചരിത്രമുണ്ടായിരുന്നു അയാൾക്ക്. ടൈപ്പിസ്റ്റായി ജോലി ചെയ്യുമ്പോഴാണ് ഹിന്‍ഡ്‍ലി ബ്രാഡിയെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ ഇരുവരും പ്രണയത്തിലായി. ബ്രാഡിയാണ് ആ ബന്ധത്തിന് മുന്‍കൈ എടുത്തത്.
undefined
അവരുടെ ഡേറ്റിംഗിന് ഒരു പതിവ് രീതിയുണ്ടായിരുന്നു: സിനിമ, തുടർന്ന് ജർമ്മൻ വൈൻ കുടിക്കാൻ ഹിന്‍ഡ്‍ലിയുടെ വീട്ടിലേക്ക്. ബ്രാഡി അവള്‍ക്ക് വായിക്കാന്‍ ചിലതെല്ലാം നല്‍കി. നാസി അതിക്രമങ്ങളെ കുറിച്ച് ഉച്ചഭക്ഷണ സമയത്ത് ഇരുവരും ഉറക്കെ വായിച്ചു. ആര്യൻ പരിപൂർണ്ണതയുടെ മാതൃക അനുകരിക്കാനായി പിന്നെ ഹിന്‍ഡ്‍ലിയുടെ ശ്രമം. തലമുടി ബ്ലീച്ച് ചെയ്‍തു, കട്ടിയുള്ള കടുംചുവപ്പ് ലിപ്സ്റ്റിക്ക് ഉപയോഗിച്ച് തുടങ്ങി. ബ്രാഡിയുടെ ചില സ്വഭാവങ്ങളെ കുറിച്ച് അപ്പോഴും അവള്‍ക്ക് ആശങ്കകളുണ്ടായിരുന്നു. ഒരു ബാല്യകാല സുഹൃത്തിന് എഴുതിയ ഒരു കത്തിൽ, ബ്രാഡി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും തന്നെയും ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചതിനെ കുറിച്ചും അവള്‍ സൂചിപ്പിക്കുകയുണ്ടായി.
undefined
എന്നാല്‍, അവനോട് അവള്‍ക്ക് ശക്തമായ അഭിനിവേശമുണ്ടായിരുന്നു. അതും അവള്‍ പരാമര്‍ശിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കുശേഷം ആ കത്ത് നശിപ്പിക്കാനും അവൾ സുഹൃത്തിനോട് ആവശ്യപ്പെട്ടു. 1978 -ലും 1979 -ലും എഴുതി ആഭ്യന്തര സെക്രട്ടറി മെർലിൻ റീസിന് സമർപ്പിച്ച പരോളിനായുള്ള 30,000 വാക്ക് അപേക്ഷയിൽ ഹിന്‍ഡ്‍ലി പറഞ്ഞു: ഒരു ദൈവമില്ലെന്ന് മാസങ്ങൾക്കുള്ളിൽ ബ്രാഡി എന്നെ ബോധ്യപ്പെടുത്തി. ഭൂമി പരന്നതാണെന്നും ചന്ദ്രൻ പച്ച ചീസ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടുവെന്നും പടിഞ്ഞാറ് സൂര്യൻ ഉദിച്ചുവെന്നും പറഞ്ഞു. ഞാനയാളെ വിശ്വസിച്ചു. അവന്‍റെ അനുനയത്തിന്‍റെ ശക്തി അത്രത്തോളമുണ്ടായിരുന്നു.
undefined
വീണ്ടും അവളുടെ വസ്ത്രധാരണത്തില്‍ മാറ്റമുണ്ടായി. ബൂട്ട്സ് ധരിച്ചു തുടങ്ങി. ചെറിയ പാവാടയും ലെതര്‍ ജാക്കറ്റുകളും തെരഞ്ഞെടുത്തു. സഹപ്രവര്‍ത്തകരോട് ബന്ധം സൂക്ഷിക്കാതിരിക്കാനും അകന്ന് നില്‍ക്കാനും ഇരുവരും ശ്രദ്ധിച്ചു. ദമ്പതികള്‍ മുടങ്ങാതെ ലൈബ്രറി സന്ദര്‍ശിച്ചു പോന്നു. ഫിലോസഫി, ക്രൈം, പീഡനം എന്നിവയുമായി ബന്ധപ്പെട്ട പുസ്‍തകങ്ങളായിരുന്നു ഇരുവരും തെരഞ്ഞെടുത്തത്. നീഷേയുടെ പുസ്‍തകം, ദസ്‍തയേവ്‍സ്‍കിയുടെ കുറ്റവും ശിക്ഷയും തുടങ്ങിയ പുസ്‍തകങ്ങള്‍ വരെ ഇരുവരും തെരഞ്ഞെടുത്തിരുന്നു.
undefined
ഹിന്‍ഡ്‍ലി ഒരു മോശം ഡ്രൈവറായിരുന്നു. എന്നിട്ടും അവള്‍ ഒരു വാന്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ബാങ്ക് കവര്‍ച്ചകള്‍ നടത്താനായിരുന്നു പദ്ധതി. മാത്രവുമല്ല, വിവിധ തോക്കുകളും അവള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനേക്കാളുപരിയായി, വ്യത്യസ്‍തമായി എടുത്തു പറയേണ്ടത് ദമ്പതികള്‍ക്ക് ഫോട്ടോഗ്രാഫിയോട് ഉള്ള ഇഷ്‍ടമായിരുന്നു. അവര്‍ ഒരു ക്യാമറ സ്വന്തമാക്കി. ഒരുപാട് ചിത്രങ്ങള്‍ ഇരുവരും പകര്‍ത്തി. ഹിന്‍ഡ്‍ലിയുടെ ലജ്ജാശീലത്തിലും ഒതുങ്ങിക്കൂടുന്ന പ്രകൃതത്തിലും എല്ലാം മാറ്റം തോന്നിത്തുടങ്ങിയത് ഈ കാലത്തായിരുന്നു.
undefined
കൊലപാതകത്തിലേക്ക്: 1963 -ലാണ് എല്ലാം തികഞ്ഞ കൊലപാതകം നടത്തുന്നതിനെ കുറിച്ച് ബ്രാഡി പറഞ്ഞത് എന്ന് ഹിന്‍ഡ്‍ലി പറയുകയുണ്ടായി. മെയെര്‍ ലെവിന്‍സിന്‍റെ കംപള്‍ഷനെ കുറിച്ചും ബ്രാഡി അവളോട് പറയുകയുണ്ടായി. ഇത് 1956 -ലെ ഒരു നോവലാണ്, പിന്നീട് 1959 -ല്‍ ഇത് സിനിമയായി. രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് 12 വയസുള്ള ഒരു ആണ്‍കുട്ടിയെ കൊല്ലുന്നതിനെ കുറിച്ചും പ്രായം കണക്കിലെടുത്ത് ഇരുവരും ശിക്ഷിക്കപ്പെടാത്തതും എല്ലാം വിവരിക്കുന്ന സിനിമയാണ് ഇത്.
undefined
1963 -ല്‍ ബ്രാഡി, ഹിന്‍ഡ്‍ലിയുമൊത്ത് അവളുടെ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറി. ജൂലൈ 12 -ന് അവരുടെ ആദ്യത്തെ ഇരയെ കൊലപ്പെടുത്തി. ഹിന്‍ഡ്‍ലിയുടെ ഇളയ സഹോദരിക്കൊപ്പം സ്‍കൂളില്‍ പഠിക്കുന്ന പൗളിന്‍ റീഡ് എന്ന പെണ്‍കുട്ടി ആയിരുന്നു അത്. ആ പെണ്‍കുട്ടി പ്രദേശവാസിയായ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ആണ്‍കുട്ടിയുമായി പ്രണയത്തിലുമായിരുന്നു. കാണാതാവുന്നതിന് മുമ്പ് ആരും പൗളിനെ കണ്ടിട്ടില്ല എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്‍മിത്തിനെ സംശയത്തിന്‍റെ പേരില്‍ ചോദ്യം ചെയ്‍തുവെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല.
undefined
അവരുടെ അടുത്ത ഇര ജോൺ കിൽബ്രൈഡ് നവംബർ 23 നാണ് കൊല്ലപ്പെടുന്നത്. 700 -ലധികം പ്രസ്താവനകൾ ഇതിന്‍റെ ഭാഗമായി എടുത്തിരുന്നു. കാണാനില്ല എന്നും പറഞ്ഞ് 500 പോസ്റ്ററുകൾ അച്ചടിച്ചു. വലിയ തെരച്ചില്‍ തന്നെ നടത്തി. എട്ട് ദിവസമായിട്ടും കുട്ടി തിരികെ വരാതിരുന്നപ്പോള്‍ 2,000 സന്നദ്ധപ്രവർത്തകർ മാലിന്യങ്ങളിടുന്നയിടങ്ങളിലും ശൂന്യമായ കെട്ടിടങ്ങളും പരിശോധിച്ചു. കിൽ‌ബ്രൈഡിനെ കാണാതായ ഒരാഴ്‌ചയ്‌ക്ക് ശേഷം ഹിന്‍ഡ്‍ലി ഒരു വാഹനം വാടകയ്‌ക്കെടുത്തു, ഡിസംബർ 21 -ന് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പ്രശ്‍നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി. 1964 ഫെബ്രുവരിയിൽ, അവൾ ഒരു സെക്കൻഡ് ഹാൻഡ് ഓസ്റ്റിൻ ട്രാവലർ വാങ്ങി, പക്ഷേ താമസിയാതെ അത് ഒരു മിനി വാനിനായി വിറ്റു. മൃതദേഹങ്ങൾ കടത്തലായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
undefined
കീത്ത് ബെന്നറ്റ് എന്ന കുട്ടിയായിരുന്നു അടുത്ത ഇര. 1964 ജൂൺ 16 -ന് അവന്‍ അപ്രത്യക്ഷനായി. അവന്‍റെ രണ്ടാനച്ഛനായ ജിമ്മി ജോൺസണിനെ ആയിരുന്നു എല്ലാവര്‍ക്കും സംശയം. ബെന്നറ്റിന്റെ തിരോധാനത്തെ തുടർന്നുള്ള രണ്ട് വർഷങ്ങളിൽ, ജോൺസനെ നാല് തവണ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഡിറ്റക്ടീവുകൾ ജോൺസന്റെ വീടിന്റെ ഫ്ലോർബോർഡുകളിൽ തിരഞ്ഞു. തെരുവിലേക്ക് വീട്ടില്‍ നിന്നും ഒരു വഴി ഉണ്ട് എന്ന് മനസിലാക്കി തെരുവ് മുഴുവനും തെരച്ചില്‍ നടത്തി. പക്ഷേ, കുട്ടിയേയോ മൃതദേഹമോ കണ്ടെത്താനായില്ല.
undefined
1964 -ല്‍ ഹിന്‍ഡ്‍ലിയുടെ സഹോദരി മൗറീന്‍, ഡേവിഡ് സ്‍മിത്തിനെ വിവാഹം കഴിച്ചു. വീട്ടുകാര്‍ക്കൊന്നും വലിയ താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, മൗറീന്‍ ഗര്‍ഭിണി ആയിരുന്നു. ഏതായാലും ആദ്യത്തെ തവണ സ്‍മിത്തിനെ നേരിട്ട് പരിചയപ്പെട്ടപ്പോള്‍ തന്നെ ബ്രാഡിക്ക് അവനെ ഇഷ്‍ടമായി. ഇരുവരും ഒരു ബാങ്ക് കൊള്ളയടിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഇരുവരും സുഹൃത്തുക്കളായി, പുറത്ത് പോയി. ഹിന്‍ഡ്‍ലിക്ക് ഈ സൗഹൃദത്തില്‍ അസൂയ ഉണ്ടായിരുന്നുവെങ്കിലും സഹോദരിയുമായി അവള്‍ കൂടുതല്‍ അടുത്തു. തുടര്‍ന്നും ദമ്പതികള്‍ കൊലപാതകങ്ങള്‍ നടത്തി. ലെസ്‍ലി ആന്‍ ഡൗണി, എഡ്വാര്‍ഡ് ഇവാന്‍സ് എന്നിവരെല്ലാം അതില്‍ പെടുന്നു. അതില്‍ ആദ്യത്തെ മൂന്നുപേരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് പറയുന്നു. എല്ലാവരെയും ഒരു പ്രത്യേകം സ്ഥലത്താണ് അടക്കം ചെയ്‍തത്. എഡ്വാര്‍ഡ് ഇവാന്‍സിന്‍റെ മരണത്തില്‍ സ്‍മിത്തിനെയും നിര്‍ബന്ധമായി പങ്ക് ചേര്‍ത്തിരുന്നു. മൃതദേഹം കൊണ്ടുപോകാനും മറ്റും അയാളുടെ സഹായം ഉണ്ടായിരുന്നു.
undefined
അന്ന് രാവിലെ അയാള്‍ വീട്ടിലെത്തി ഭാര്യയോട് ഒരു ചായയ്ക്ക് ചോദിച്ചു. ചായ കുടിച്ചയുടനെ അയാളത് ഛര്‍ദ്ദിച്ചു. മൗറീന്‍ കാരണം തിരക്കിയപ്പോഴാണ് താന്‍ കുട്ടിയെ കൊല്ലുന്നത് കണ്ടു എന്ന് ഭാര്യയോട് അയാള്‍ പറയുന്നത്. പിന്നാലെ, സ്‍മിത്ത് തന്നെ പൊലീസിനെ കാര്യങ്ങളെല്ലാം അറിയിക്കുകയും ദമ്പതികള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്‍തു.
undefined
ഇരകളില്‍ ഒരാളുടെ ഭൗതികാവശിഷ്‍ടങ്ങള്‍ മാത്രം കണ്ടെത്താനായില്ല. അതെവിടെയാണ് എന്നതും ഇതില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ഇരുവരും നടത്തിയിട്ടുണ്ടോ എന്നതും എപ്പോഴും സംശയമായി നിലനിന്നു. ഏതായാലും അവസാന നാളുകള്‍ വരെ ഹിന്‍ഡ്‍ലി പറഞ്ഞത് താന്‍ ബ്രാഡിയുടെ നിര്‍ബന്ധപ്രകാരം മാത്രം ഇതിലേക്ക് വന്ന ഒരാളാണ് എന്നാണ്. ഇരുവരും അറസ്റ്റ് ചെയ്‍തപ്പോൾ തൂക്കിക്കൊല ബ്രിട്ടന്‍ നിര്‍ത്തലാക്കിയതിനാല്‍ തന്നെ ഇരുവര്‍ക്കും ജീവപര്യന്തമാണ് കിട്ടിയത്. സ്വന്തം സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞവർക്ക് അത് വളരെ കുറഞ്ഞ ശിക്ഷയാണ് എന്ന് വ്യാപകമായ പ്രതികരണമുണ്ടായി. ഹിന്‍ഡ്‍ലി 2002 -ല്‍ അറുപതാമത്തെ വയസിലും, ബ്രാഡി 2017 -ല്‍ എഴുത്തിയൊമ്പതാമത്തെ വയസിലുമാണ് മരിക്കുന്നത്. ലോകത്തെ നടുക്കിയ കൊലപാതകി ദമ്പതികളിൽ ഇരുവരും പെടുന്നു.
undefined
click me!