പാലാരിവട്ടം പാലം പോലെയല്ല, നൂറ്റാണ്ടു കഴിഞ്ഞിട്ടും കേടുപറ്റിയില്ല,വേരുകൊണ്ടുള്ള ഈ പാലം!

First Published Jun 7, 2021, 5:10 PM IST

ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍, പ്രാദേശികമായി ജിംഗ് കിയേങ് ജിറി എന്നറിയപ്പെടുന്നു. കഴിഞ്ഞ 180 വര്‍ഷമായി, അവിടത്തെ ജനങ്ങള്‍ നദി മുറിച്ച് കടക്കാന്‍ ജീവനുള്ള ഈ പാലങ്ങള്‍ ഉപയോഗിക്കുന്നു.  ഒരു സമയം 50 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ പാലത്തിനുണ്ട്.  ആരോഗ്യത്തോടെ ഇരിക്കുന്ന കാലം വരെ അതിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടിരിക്കുമെന്നതാണ് ഈ പാലത്തിന്റെ ഒരു പ്രത്യേകത. വേരുകള്‍ പൂര്‍ണമായും വളരാന്‍ പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെ പിടിക്കും.

ലോകത്തേറ്റവും കൂടുതല്‍ മഴ കിട്ടുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മേഘാലയ. കാടും, കാട്ടരുവികളും നിറഞ്ഞ അവിടം 'മേഘങ്ങളുടെ ആലയം' എന്നാണ് അറിയപ്പെടുന്നത്
undefined
വര്‍ഷക്കാലമായാല്‍ ഇടതൂര്‍ന്ന കാടുകളില്‍ മഴയുടെ നിലയ്ക്കാത്ത സംഗീതമായിരിക്കും.
undefined
ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഒന്നായി അത് കരുതപ്പെടുന്നു.
undefined
വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന അവിടെ നദികള്‍ കടക്കുക എന്നത് ശ്രമകരമായ കാര്യമായിരുന്നു. ആദ്യമൊക്കെ അവര്‍ മുളകൊണ്ടുള്ള ചങ്ങാടങ്ങള്‍ തീര്‍ത്ത് നദി കടക്കാന്‍ ശ്രമിച്ചു.
undefined
പക്ഷേ കനത്ത മഴയെയും, കാറ്റിനെയും താങ്ങാനുള്ള ശേഷി അതിനുണ്ടായിരുന്നില്ല.
undefined
അതേസമയം ഈ കുന്നിഞ്ചെരുവുകളില്‍, അവിശ്വസനീയമാംവിധം ശക്തമായ വേരുകളുള്ള ഒരു വൃക്ഷം വളരുന്നുണ്ടായിരുന്നു
undefined
ഫിഗസ് എലാസ്റ്റക്ക എന്നറിയപ്പെടുന്ന ആ മരത്തിന്റെ വേരുകള്‍ നിര നിരയായി നദീതീരങ്ങളിലെ പാറക്കല്ലിന് മുകളിലെയ്ക്കും നദിയുടെ മധ്യത്തിലെയ്ക്കും പടര്‍ന്ന് കയറുന്നു.
undefined
വേരുകളുടെ ബലവും, നീളവും നിവാസികളെ അത്ഭുതപ്പെടുത്തി.
undefined
പതിയെ ആ മരത്തിന്റെ വേരുകളെ അവര്‍ ഒരു പാലത്തിന്റെ ആകൃതിയില്‍ വളര്‍ത്താന്‍ തുടങ്ങി.അതിലൂടെ നടന്നാല്‍ നദികള്‍ എളുപ്പത്തില്‍ മുറിച്ച് കടക്കാമെന്ന് അവര്‍ മനസ്സിലാക്കി.അങ്ങനെയാണ് വേരുകള്‍ കൊണ്ട് തീര്‍ത്ത ലിവിങ് റൂട്ട് ബ്രിഡ്ജസ് എന്ന വിസ്മയം പിറക്കുന്നത്.
undefined
ആരോഗ്യത്തോടെ ഇരിക്കുന്ന കാലം വരെ അതിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടിരിക്കുമെന്നതാണ് ഈ പാലത്തിന്റെ ഒരു പ്രത്യേകത.വേരുകള്‍ പൂര്‍ണമായും വളരാന്‍ പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെ പിടിക്കും
undefined
റൂട്ട് ബ്രിഡ്ജുകളില്‍ ചിലതിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ട്. എങ്ങനെയാണ് ഇത് കാലത്തെ അതിജീവിച്ച് ഇന്നും നിലനില്ക്കുന്നതെന്നത് ഒരു വിസ്മയമാണ്.
undefined
ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍, പ്രാദേശികമായി ജിംഗ് കിയേങ് ജിറി എന്നറിയപ്പെടുന്നു. കഴിഞ്ഞ 180 വര്‍ഷമായി, അവിടത്തെ ജനങ്ങള്‍ നദി മുറിച്ച് കടക്കാന്‍ ജീവനുള്ള ഈ പാലങ്ങള്‍ ഉപയോഗിക്കുന്നു.ഒരു സമയം 50 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ പാലത്തിനുണ്ട്.
undefined
നദിയുടെ ഇരുകരകളിലുമായി മരങ്ങള്‍ നട്ട് വേരുകള്‍ കൊരുത്തി വളര്‍ത്തിയെടുക്കുന്ന ഇത് മനുഷ്യ നിര്‍മ്മിതികളേക്കാള്‍ ചിലവ് കുറഞ്ഞതും, ഈട് നില്‍ക്കുന്നതുമാണ്
undefined
ജലത്തിന്റെ നിരന്തരമായ ബന്ധം കാരണം ചില വേരുകള്‍ ക്ഷയിക്കുമെങ്കിലും, മറ്റുള്ളവ വളരുന്നത് വഴി പാലത്തിന് ആവശ്യമായ സ്ഥിരത ലഭിക്കുന്നു.
undefined
ഖാസി, ജയന്തിയ കുന്നുകളില്‍ ആകെ മൊത്തം 74 പാലങ്ങളുണ്ടെന്ന് കണക്കാകുന്നു. അവയില്‍ ഭൂരിഭാഗവും വ്യക്തികളോ, കുടുംബങ്ങളോ അല്ലെങ്കില്‍ ഗ്രാമീണ സമൂഹങ്ങളോ ആണ് പരിപാലിക്കുന്നത്.
undefined
click me!