അയണ്‍ ഡോം മുതല്‍ ആകാശ് വരെ; ശത്രുവിന്റെ ആക്രമണങ്ങളെ തകര്‍ത്ത് തരിപ്പണമാക്കുന്ന ബ്രഹ്മാസ്ത്രങ്ങള്‍!

First Published May 20, 2021, 2:59 PM IST

ഒരു രാജ്യത്തെ ശക്തമാക്കുന്നത്, അതിന്റെ സാമ്പത്തിക മേല്‍ക്കോയ്മ മാത്രമല്ല മറിച്ച് സൈനിക കരുത്ത് കൂടിയാണ്. സൈനികമായി കരുത്ത് കുറഞ്ഞ രാജ്യങ്ങളെ മറ്റ് രാജ്യങ്ങള്‍ ആക്രമിക്കുന്നത് ചരിത്രത്തില്‍ നമുക്ക് പലപ്പോഴും കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ സ്വയം പ്രതിരോധ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ മിക്ക രാജ്യങ്ങളും പരിശ്രമിക്കുന്നു. യുദ്ധങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗവും സ്വയം ശക്തമായ പ്രതിരോധം തീര്‍ക്കുകയെന്നത് തന്നെയാണ്. മിക്ക ലോകശക്തികള്‍ക്കും അവരുടേതായ മികവേറിയ വ്യോമ പ്രതിരോധ സംവിധാനങ്ങളുണ്ട്. അതില്‍ ഇന്ത്യയും ബഹുദൂരം മുന്നില്‍ വന്നു കഴിഞ്ഞു. ശത്രുവിന്റെ വ്യോമ, നാവിക, കര ആക്രമണങ്ങളെ അതേ സമയം തകര്‍ത്തു തരിപ്പണമാക്കാനാവും ഈ കിടിലന്‍ സംവിധാനങ്ങള്‍ക്ക്. സ്വയം സുരക്ഷിതരാകുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സൃഷ്ടിച്ച അത്തരം ചില പ്രതിരോധ സംവിധാനങ്ങളാണ് ചുവടെ.

ആകാശ്ഇന്ത്യയുടെ ശക്തമായ മിസൈല്‍ പ്രതിരോധ മാര്‍ഗ്ഗമാണ് ആകാശ്. ദുര്‍ബലമായ പ്രദേശങ്ങളെ വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ആകാശിന് കൂട്ടമായോ അല്ലെങ്കില്‍ സ്വന്തം രീതിയിലോ ഒരേസമയം ഒന്നിലധികം ശത്രു ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയും. മുഴുവന്‍ ആയുധ സംവിധാനവും മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉപരിതലത്തില്‍ നിന്നും വായുവിലേക്ക് തൊടുത്ത് വിടാന്‍ കഴിയുന്ന ഈ മിസൈലുകള്‍ വികസിപ്പിച്ചെടുത്തത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒയാണ്. 25 കിലോ മീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാന്‍ കഴിയുന്ന ഇത് 2014 ല്‍ ഇന്ത്യന്‍ വ്യോമസേനയിലും, 2015 ല്‍ കരസേനയിലും ഉപയോഗിച്ചിരുന്നു.
undefined
അയണ്‍ ഡോംഇന്ന് വളരെയധികം ശ്രദ്ധ നേടിയ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് അയണ്‍ ഡോം. ഹൃസ്വ ദൂര പരിധിക്കുള്ളിലെ റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റങ്ങളും സംയുക്തമായി രൂപകല്പന ചെയ്തതാണ് ഇത്. 70 കിലോമീറ്റര്‍ വരെ ദൂരെയുള്ള റോക്കറ്റുകള്‍ ഇല്ലാതാകുന്ന ഇത് ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന റഡാറുകള്‍ക്ക് മിസൈലുകള്‍ പോലുള്ള വ്യോമാക്രമണ ആയുധങ്ങളെ പിന്തുടരാനും നശിപ്പിക്കാനും കഴിയുന്നു. അയണ്‍ ഡോം സംവിധാനം ഇതുവരെ ആയിരക്കണക്കിന് റോക്കറ്റുകളെ തടഞ്ഞുവെന്നും അതിന്റെ വിജയ നിരക്ക് 90% കവിയുന്നുവെന്നുമാണ് റഫാല്‍ പറയുന്നത്.
undefined
എസ്- 400 ട്രയംഫ്ലോകത്തെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ് റഷ്യയുടെ എസ്- 400 ട്രയംഫ്. റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് ഇത്. 380 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലെത്തുന്ന ബോംബുകള്‍, ജെറ്റുകള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ഇതിന് കഴിയും. റഡാര്‍ സംവിധാനം, മിസൈല്‍ സാങ്കേതിക വിദ്യ എന്നിവ സംയോജിപ്പിച്ച് നിര്‍മ്മിച്ച ഇത് പ്രതിരോധത്തിന് മാത്രമല്ല പ്രത്യാക്രമണത്തിനും ഉപയോഗിക്കുന്നു. എസ് -400 പ്രതിരോധ സംവിധാനത്തിന് മൂന്ന് തരം മിസൈലുകള്‍ പ്രയോഗിച്ച് സംരക്ഷണ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയും. ഈ അത്യാധുനിക പ്രതിരോധ സംവിധാനം അധികം താമസിയാതെ ഇന്ത്യയില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം അവസാനം ഇരുരാജ്യങ്ങളും കൈമാറ്റ കരാറില്‍ ഏര്‍പ്പെടും.
undefined
ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ ഓര്‍ഗനൈസേഷനും യുഎസ് പ്രതിരോധ വകുപ്പിന്റെ മിസൈല്‍ പ്രതിരോധ ഏജന്‍സിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഡേവിഡ് സ്ലിംഗ്. 2017 ഏപ്രിലിലാണ് ഇത് പ്രവര്‍ത്തനക്ഷമമായത്. ഇതില്‍ ഒരു സജീവ ഇലക്ട്രോണിക് നിരീക്ഷ ശ്രേണിയും, മള്‍ട്ടിമിഷന്‍ റഡാറും ഉള്‍പ്പെടുന്നു. എതിരെ വരുന്ന അപകടം തിരിച്ചറിയുന്നതിനും അതിനെ തടസ്സപ്പെടുത്തുന്നതിനും സഹായിക്കുന്നു. ശത്രുവിമാനങ്ങള്‍, ഡ്രോണുകള്‍, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകള്‍, ഇടത്തരം മുതലുളള ദീര്‍ഘദൂര റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ തടയാന്‍ രൂപകല്‍പ്പന ചെയ്തതാണ് ഇത്.
undefined
റഷ്യയുടെ ഒരു ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമാണ് S-300VM. ആയുധ വ്യവസായത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായ അല്‍മാസ്-എന്റൈ രൂപകല്‍പ്പന ചെയ്ത ഒരു ദീര്‍ഘദൂര, മള്‍ട്ടി-ചാനല്‍ പ്രതിരോധ സംവിധാനമാണ് ഇത്. 200 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈല്‍, റഡാര്‍ നിരീക്ഷണവും മാര്‍ഗനിര്‍ദ്ദേശ വിമാനങ്ങളും, രഹസ്യാന്വേഷണ, ആക്രമണ സംവിധാനങ്ങള്‍, പട്രോളിംഗ് ജാമിംഗ് സ്റ്റേഷനുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍, തന്ത്രപരമായ, എയര്‍ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ എന്നിവയെയും നശിപ്പിക്കാന്‍ ഈ സംവിധാനം പ്രാപ്തമാണ്. വെനസ്വേല, തുര്‍ക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്.
undefined
തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, നൂതന വിമാനങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് പാട്രിയറ്റ് (MIM-104). ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന ഒന്നാണ് ഇത്. മിസൈലിന് 70 കിലോമീറ്റര്‍ ദൂരവും പരമാവധി 24 കിലോമീറ്ററില്‍ കൂടുതല്‍ ഉയരവുമുണ്ട്. ഏത് കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഇത് അമേരിക്കന്‍ സൈന്യവും നിരവധി അനുബന്ധ രാജ്യങ്ങളിലെ പട്ടാളവും ഉപയോഗിക്കുന്നു. യുഎസ് പ്രതിരോധ കരാറുകാരായ റേതയോണ്‍ ആണ് ഇത് നിര്‍മ്മിക്കുന്നത്. ഒരു നൂതന ഏരിയല്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള റഡാര്‍ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പാട്രിയറ്റ്. അലബാമയിലെ ഹണ്ട്സ്വില്ലിലെ റെഡ്‌സ്റ്റോണ്‍ ആഴ്‌സണലില്‍ വച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. നെതര്‍ലാന്‍ഡ്സ്, പോളണ്ട്, ജര്‍മ്മനി, ജപ്പാന്‍, ഇസ്രായേല്‍, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇത് വിന്യസിപ്പിച്ചിട്ടുണ്ട്.
undefined
റഷ്യന്‍ എസ് -300 ന് തുല്യമായ ചൈനീസ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് ഹോങ് ക്വി 9 അഥവാ എച്ച്ക്യു -9. വിവിധ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, യുഎവികള്‍, ക്രൂയിസ് മിസൈലുകള്‍, എയര്‍-ടു-ഗ്രൗണ്ട് മിസൈലുകള്‍, ഗൈഡഡ് ബോംബുകള്‍, തിയേറ്റര്‍ ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ നിഷ്പ്രഭമാക്കാന്‍ ഇതിന് കഴിയും. ചൈന പ്രിസിഷന്‍ മെഷിനറി ഇറക്കുമതി-കയറ്റുമതി കോര്‍പ്പറേഷനാണ് (സിപിഎംഐസി) ഇത് വികസിപ്പിച്ചെടുത്തത്. ഈ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനം 1997-ല്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായതിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സൈനിക പരേഡിനിടെയാണ് ഈ സംവിധാനം ആദ്യമായി പൊതുജനങ്ങള്‍ക്കായി അനാവരണം ചെയ്തത്.
undefined
അമേരിക്കയുടെ അത്യാധുനിക മിസൈല്‍ വേധ സംവിധാനമാണ് താഡ്. തന്ത്രപരമായ, തിയറ്റര്‍ ബാലിസ്റ്റിക് മിസൈലുകളെ 200 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കണ്ടെത്തി നിഷ്പ്രഭമാക്കാന്‍ ഇതിന് കഴിയും. സോഫ്റ്റ്വെയറുകള്‍ വഴിയാണ് ഇത് നിയന്ത്രിക്കുന്നത്. അതിലെ റഡാറിന്റെ സഹായത്തോടെയാണ് ശത്രു മിസൈലുകളുടെ ഗതിയും ലക്ഷ്യസ്ഥാനവും തിരിച്ചറിയുന്നത്. നീണ്ട പത്ത് വര്‍ഷത്തെ അധ്വാനത്തിനൊടുവിലാണ് അമേരിക്ക ഇത് വികസിപ്പിച്ചെടുത്തത്. തിയറ്റര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് എന്നും ഇത് അറിയപ്പെടുന്നു. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിലെ സ്‌കഡ് മിസൈല്‍ ആക്രമണത്തിന്റെ അനുഭവത്തിന് ശേഷമാണ് അമേരിക്ക THAAD വികസിപ്പിച്ചെടുത്തത്. ഗ്വാം, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇസ്രായേല്‍, റൊമാനിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ THAAD വിന്യസിച്ചിട്ടുണ്ട്.
undefined
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കര അടിസ്ഥാനമാക്കിയ പ്രധാന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ASTER 30 SAMP T. തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, കോംബാറ്റ് എയര്‍ക്രാഫ്റ്റ്, ആളില്ലാ ആകാശ വാഹനങ്ങള്‍ എന്നിവ പോലുള്ള അതിവേഗ ഭീഷണികള്‍ക്കെതിരെയുള്ള ഫലപ്രദമായി പ്രതിരോധമാണ് ഇത്. എംബിഡിഎ മിസൈല്‍ സിസ്റ്റംസ്, തേല്‍സ് എന്നിവയുടെ ഉടമസ്ഥതയിലുള്ള യൂറോസമാണ് ഈ മിസൈല്‍ സംവിധാനം വികസിപ്പിച്ചെടുത്തത്. ആസ്റ്റര്‍ 15 ഉള്‍പ്പെടുന്ന ആസ്റ്റര്‍ മിസൈല്‍ കുടുംബത്തിന്റെ ഭാഗമാണിത്. ഫ്രഞ്ച് സൈന്യം, ഫ്രഞ്ച് വ്യോമസേന, ഇറ്റാലിയന്‍ ആര്‍മി, റിപ്പബ്ലിക് ഓഫ് സിംഗപ്പൂര്‍ വ്യോമസേന എന്നിവയുള്‍പ്പെടെ വിവിധ വ്യോമ, നാവിക സേന ഇത് ഉപയോഗിക്കുന്നു.
undefined
വിവിധ വ്യോമാക്രമണങ്ങള്‍ക്ക് നേരെ 360 ഡിഗ്രി പ്രതിരോധം സൃഷ്ടിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനമാണ് ബരാക് -8 എന്ന സര്‍ഫേസ്-ടു-എയര്‍. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും, ഇസ്രായേലിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ദി ഡെവലപ്‌മെന്റ് ഓഫ് വെപ്പണ്‍സ് ആന്‍ഡ് ടെക്‌നോളോജിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, റഫാല്‍, എല്‍ട്ട സിസ്റ്റംസ് തുടങ്ങി നിരവധി കമ്പനികള്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും രാവും പകലും ഒരേ സമയം ഒന്നിലധികം ശത്രുലക്ഷ്യങ്ങളെ ഭേദിക്കാന്‍ ബരാക് -8 ന് കഴിയും. അത്യാധുനിക ബഹു ദൗത്യ റഡാര്‍, ശക്തമായ നിയന്ത്രണ സംവിധാനം, ടു-വേ ഡാറ്റ ലിങ്ക് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ സംവിധാനം. നിലവില്‍ ബരാക് -8 ന്റെ ഒരു വകഭേദം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ബരാക് 8 എഎംഡി എല്‍ആര്‍എസ്എം എന്നാണ് അത് അറിയപ്പെടുന്നത്. ഇസ്രായേല്‍ നാവികസേനയ്ക്കായി രൂപകല്‍പ്പന ചെയ്ത ഇത് ഒരു നാവിക വ്യോമ പ്രതിരോധ സംവിധാനമാണ്.
undefined
click me!