ഏറ്റവും മികച്ച ആകാശക്കാഴ്‍ചയൊരുക്കുന്ന ലോകത്തിലെ പ്രധാന ഇടങ്ങള്‍; കാണാം ചിത്രങ്ങള്‍

First Published Jun 2, 2020, 3:17 PM IST

രാത്രി ആകാശത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളെ നോക്കിക്കിടക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ഇരുട്ടിന്റെ അപാരതയിൽ തിളങ്ങുന്ന നക്ഷത്രപ്പൊട്ടുകളെ നോക്കി എത്രനേരം വേണമെങ്കിലും നമുക്കങ്ങനെ സ്വയം മറന്ന് കിടക്കാം. എന്നാൽ, കൃത്രിമ പ്രകാശവും, നഗരവൽക്കരണവും മൂലം അത്തരം അനുഭവങ്ങൾ നമുക്കന്യമായിക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഇപ്പോൾ പല പാർക്കുകളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും വാനനിരീക്ഷണ അനുഭവങ്ങൾ നമുക്കായി കാഴ്ചവയ്ക്കുന്നു. അത്തരം സ്ഥലങ്ങളിൽ ചെന്നാൽ നമുക്ക് രാത്രി മുഴുവൻ ആകാശത്തിന്റെ സൗന്ദര്യം ആസ്വദിക്കാം.  
 

നാച്ചുറൽ ബ്രിഡ്‍ജസ് നാഷണൽ മോണുമെന്‍റ്, യുണൈറ്റഡ് സ്റ്റേറ്റ്സ്: ലോകത്തിലെ ആദ്യത്തെ ഇന്‍റർനാഷണൽ ഡാർക്ക്-സ്കൈ പാർക്കാണിത്. നാച്ചുറല്‍ ബ്രിഡ്‍ജസ് പ്രകാശ മലിനീകരണത്തിൽ നിന്ന് തികച്ചും വിമുക്തമാണ്. ഇവിടെ നമുക്ക് ക്ഷീരപഥമടക്കം നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കും.
undefined
ചെറി സ്പ്രിംഗ്‍സ് സ്റ്റേറ്റ് പാർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്: കറുത്ത ചെറി വൃക്ഷങ്ങളുടെ പേരിൽ അറിയപ്പെടുന്ന ഈ പെൻ‌സിൽ‌വാനിയ പാർക്ക് പ്രദേശവാസികളെയും, ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരെയും ആകർഷിക്കുന്നു. എല്ലാ ഓഗസ്റ്റിലും പെർസിഡ്സ് ഉൽക്കാവർഷത്തിൽ പങ്കെടുക്കാൻ അനവധി ആളുകളാണ് ഇവിടെ വരുന്നത്.
undefined
പിക് ഡു മിഡി, ഫ്രാൻസ്: പിക് ഡു മിഡിൽ നിന്നാണ് നാസയുടെ ശാസ്ത്രജ്ഞർ അപ്പോളോ ലാൻഡിംഗിനുള്ള തയ്യാറെടുപ്പിനായുള്ള മൂൺസ്‌കേപ്പ് പഠിച്ചത്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഇവിടെ ഒരു ദേശീയ ഉദ്ദ്യാനവുമുണ്ട്.
undefined
സെഡോണ, യുണൈറ്റഡ് സ്റ്റേറ്റ്സ്: അരിസോണയിലെ മരുഭൂമിയിലെ ഈ റെഡ്-റോക്ക് ലാൻഡ്‌സ്‌കേപ്പ്, ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, ജനപ്രിയ ഹോളിവുഡ് ചിത്രീകരണ ലൊക്കേഷനുമാണ്. ഈ സ്ഥലത്തിന് കുറഞ്ഞ മലിനീകരണത്തിന് IDA -യുടെ ഡാർക്ക് സ്കൈ കമ്മ്യൂണിറ്റി ലേബൽ ലഭിച്ചിരുന്നു. ഒരു ദൂരദർശിനിയിലൂടെ 35 ദശലക്ഷം പ്രകാശവർഷം അകലെയുള്ള വിർപൂൾ ഗാലക്സി അഥവാ മെസ്സിയർ 51 എ -യെ ഇവിടെ കാണാം.
undefined
സെസെലിക് നാഷണൽ ലാൻഡ്സ്കേപ്പ് പ്രൊട്ടക്ഷൻ ഏരിയ, ഹംഗറി: സെസെലിക് സ്റ്റാറി സ്കൈ പാർക്കിൽ നിന്നാൽ രാത്രികളിൽ ട്രയാംഗുലം ഗാലക്‌സിയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. സന്ദർശകർക്കായി ഒരു ജ്യോതിശാസ്ത്ര പാക്കേജും പാർക്കിലുണ്ട്. പ്ലാനറ്റോറിയത്തിലെ ഫുൾ ഡോം മൂവിയും, ഒരു ഉൽക്ക ശേഖരവും, ദൂരദർശിനി നിരീക്ഷണവും, രാത്രി ഗൈഡഡ് ടൂറുകളും അതിലുൾപ്പെടുന്നു.
undefined
click me!