ഭൂകമ്പം, സുനാമി: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന മൂന്നു വയസ്സുകാരി രക്ഷപ്പെട്ടു

Web Desk   | stockphoto
Published : Nov 03, 2020, 04:58 PM IST

തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തോളം കുടുങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

PREV
122
ഭൂകമ്പം, സുനാമി: കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന മൂന്നു വയസ്സുകാരി രക്ഷപ്പെട്ടു

തുര്‍ക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലാണ് ശക്തമായ ഭൂകമ്പവും അതിനെ തുടര്‍ന്ന് സൂനാമിയുമുണ്ടായത്. 

222

ഇസ്മിര്‍ നഗരത്തിലെ തകര്‍ന്നടിഞ്ഞ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്‌നിശമന സേനാംഗമാണ് എലിഫ് പെറിന്‍സെക് എന്ന മൂന്നു വയസ്സുകാരിയെ  കണ്ടെത്തിയത്.

322

മരിച്ചുവെന്ന് കരുതി കണ്ണുകള്‍ തിരുമ്മിയടക്കാന്‍ നോക്കുമ്പോഴാണ് കുഞ്ഞ് കണ്ണുതുറന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

422

കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

522

തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തോളം കുടുങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

തുര്‍ക്കിയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ മൂന്ന് ദിവസത്തോളം കുടുങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. 

622

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും കുട്ടിയെ സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ ചുറ്റും കൂടിയവര്‍ കയ്യടിച്ചു. 

722

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ എലിഫിന്റെ അമ്മയെയും ഇരട്ട സഹോദരിമാരെയും നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 

822

ഏഴു വയസ്സുകാരനായ സഹോദരനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ മരിച്ചു.

922

5000 ത്തോളം രക്ഷാപ്രവര്‍ത്തകരാണ് ഈ മേഖലയില്‍ ഭൂമിക്കടിയിലെ അനക്കങ്ങള്‍ മനസ്സിലാക്കാന്‍ പറ്റുന്ന ഉപകരണങ്ങളുമായി തിരച്ചില്‍ തുടരുന്നത്.

1022

വെള്ളിയാഴ്ച തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 94 പേര്‍ മരിച്ചതായാണ് ഇന്നലെ രാത്രിവരെയുള്ള കണക്ക്. 

1122

ഭൂകമ്പമാപിനിയില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആയിരത്തിലധികം പേര്‍ക്കു പരുക്കേറ്റു. 

1222

പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ഭൂകമ്പം ഉണ്ടായത്. 

1322

തുടര്‍ന്നുണ്ടായ സൂനാമിയില്‍ ഇസ്മിര്‍ നഗരത്തിലേക്ക് ഇരച്ചുകയറിയ കടല്‍വെള്ളം നാശനഷ്ടങ്ങള്‍ വര്‍ദ്ധിപ്പിച്ചു. 

1422

ഈജിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന സാമോസ് ദ്വീപിലെ കര്‍ലോവാസിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

1522

ഇവിടെയുണ്ടായ ചെറുസുനാമിയാണ് ഭൂകമ്പത്തിനും നാശനഷ്ടങ്ങള്‍ക്കും കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

1622

തീവ്രതയേറിയ ഭൂകമ്പത്തിന് പിന്നാലെ 196 തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. ഇതില്‍ 23 ഉം തീവ്രത നാലിന് മുകളിലായിരുന്നു. 

1722

ഭൂകമ്പത്തിലും സൂനാമിയിലും നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. ആയിരങ്ങള്‍  ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. 

1822

തുര്‍ക്കിയില്‍ പള്ളികള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നുകൊടുത്തു. 

1922

1999ലാണ് ഇതിന് മുമ്പ് തുര്‍ക്കിയെ ഞെട്ടിച്ച് ഭൂകമ്പമുണ്ടായത്. 

2022

 റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അന്ന് 17,000 പേരാണ് മരിച്ചത്. ഇസ്താംബുളില്‍ മാത്രം 1000ത്തിലേറെ പേര്‍ മരിച്ചു. 

2122

ഇവിടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, പലയിടങ്ങളിലും കെട്ടിടം പൊളിക്കുന്നത് വൈകി. ഇതാണ് അപകടം കൂട്ടിയത്. 

2222

ഉത്തരവ് ലംഘിച്ച് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ വിസമ്മതിച്ച ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

click me!

Recommended Stories