മാസ്‍ക് ധരിക്കാന്‍ ബുദ്ധിമുട്ടുണ്ടോ? രോഗം തടയാന്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പും ആളുകള്‍ മാസ്‍ക് ധരിച്ചിട്ടുണ്ട്

First Published Jul 17, 2020, 8:29 AM IST

100 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1918 -ലെ സ്‍പാനിഷ് ഫ്ലൂവെന്ന മഹാമാരി എത്രയോ ദശലക്ഷം മനുഷ്യരുടെ ജീവനാണ് കവര്‍ന്നെടുത്തത്. ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടില്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പറയാറുണ്ട്. അന്ന് ആ മഹാമാരിയെ തടുക്കാന്‍ ഇന്ന് നാം ചെയ്യുന്നത് പോലെയുള്ള പല പ്രതിരോധപ്രവര്‍ത്തനങ്ങളും അന്നുള്ളവരും നടത്തിരുന്നു. മാസ്‍ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമെല്ലാം അതില്‍ പെടുന്നു. അന്നത്തെ പല ചിത്രങ്ങളും കാണിക്കുന്നത് ഇന്നത്തെ പോലെ തന്നെയുള്ള പല വഴികളും അന്ന് പരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ്. അതിലൊന്നാണ് ഫേസ് മാസ്‍ക് ധരിക്കുക എന്നത്. അന്ന് പല ആളുകളും സ്‍പാനിഷ് ഫ്ലൂ വരുന്നത് തടയാനായി മാസ്‍ക് ധരിച്ചിട്ടുണ്ട്. 
 

വളര്‍ത്തുമൃഗങ്ങളിലൂടെ ഇത്തരം രോഗങ്ങള്‍ പകരുമോ? പകര്‍ന്നിട്ടുണ്ടോ? എന്നതെല്ലാം എപ്പോഴും പഠനവിധേയമാക്കാറുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളോട് വളരെ അടുത്തിടപഴകുന്നവരാണ് മനുഷ്യര്‍. അവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമോ എന്നൊന്നും അറിയില്ലെങ്കിലും അവയുടെ കാര്യത്തിലും മനുഷ്യര്‍ ജാഗ്രത കാണിക്കാറുണ്ട്. സ്‍പാനിഷ് ഫ്ലൂ പടര്‍ന്ന കാലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും ആളുകള്‍ മാസ്‍ക് ധരിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
undefined
അന്നത്തെ ചിത്രങ്ങളില്‍ നിന്ന് പൂച്ചകള്‍ മാത്രമല്ല, നായകള്‍ക്കും ഫേസ് മാസ്‍ക് ധരിപ്പിച്ചിട്ടുണ്ട് എന്ന് കാണാനാവും. പത്രങ്ങളില്‍ നിന്നുള്ള ചില ചിത്രങ്ങളിലാണ് മാസ്‍ക് ധരിച്ച നായകളെ കാണാനാവുന്നത്.
undefined
ഇന്നത്തെപ്പോലെ തന്നെ അന്നും ആളുകള്‍ തങ്ങളുടെ എന്നതുപോലെ ഓമനമൃഗങ്ങളെ കുറിച്ചുള്ള വാര്‍ത്തയ്ക്കും പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ടാവാം അവയുടെ സുരക്ഷ മുന്‍നിര്‍ത്തിയിട്ടുള്ള മുന്‍കരുതലുകള്‍ ആളുകളെടുത്തിരുന്നത്.
undefined
ഇന്നും ആളുകള്‍ അവയുടെ ഓമനകളായ നായകളുടെ വായും മൂക്കുമെല്ലാം മറച്ചുപിടിക്കുന്നുണ്ട്. അതും ഫേസ് മാസ്‍കും മറ്റും ഉപയോഗിച്ചുതന്നെ. 1918 -ലും ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയായിരുന്നു കാര്യങ്ങള്‍. ഇന്നുമിതാ മാസ്‍ക് ധരിപ്പിച്ച മൃഗങ്ങളുടെ ഒട്ടേറെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
undefined
എന്നാല്‍, അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളൊക്കെയുണ്ട്. അതില്‍ പ്രധാനം ആരോഗ്യരംഗത്തും സാങ്കേതികകാര്യങ്ങളിലും വന്ന വ്യത്യാസം തന്നെയാണ്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ഇന്ന് ലഭിക്കും. അതുപോലെ തന്നെ വാര്‍ത്താമാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും വളരെ എളുപ്പത്തില്‍ വിവരങ്ങളറിയാന്‍ സാധിക്കും. എങ്കിലും, അന്നും ഇന്നത്തെപ്പോലെ സാമൂഹിക അകലവും ഐസൊലേഷനും ക്വാറന്‍റൈനും ഒക്കെ നടപ്പിലാക്കിയിരുന്നുവത്രെ. അതുപോലെ അന്ന് യു എസ്സില്‍ ചിലയിടങ്ങളില്‍ ഫേസ് മാസ്‍ക് ധരിക്കാത്തത് നിയമലംഘനമായിപ്പോലും കണക്കാക്കിയിരുന്നുവത്രെ.
undefined
1918 ഒക്ടോബര്‍ 24 -ന് സാന്‍ഫ്രാന്‍സിസ്കോയിലെ ലെജിസ്ലേറ്റീവ് ബോഡി ഇന്‍ഫ്ലുവന്‍സാ മാസ്‍ക് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുവെന്ന് സിഎന്‍എന്‍ എഴുതിയിരുന്നു. അതിനുശേഷം റെഡ് ക്രോസ് പൊതുജനങ്ങളോട് മാസ്‍ക് ധരിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചിരുന്നു. മാസ്‍ക് ധരിക്കൂ, ജീവന്‍ രക്ഷിക്കൂ എന്നാണവര്‍ പറഞ്ഞത്. എന്തിന്, മാസ്‍ക് ധരിക്കേണ്ടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പാട്ടുകള്‍പോലും അന്ന് പലരും എഴുതുകയുണ്ടായി.
undefined
നാലുമുതല്‍ ആറ് വരെ ലെയറുകളുള്ള മാസ്‍ക് ധരിക്കാനായിരുന്നു അന്ന് അമേരിക്കക്കാരോട് ഭരണകൂടം പറഞ്ഞിരുന്നത്. ആശുപത്രിയിലും അതുതന്നെയാണ് ഉപയോഗിച്ചിരുന്നതത്രെ. എന്നാല്‍, ഇന്ന് നാം പലതരത്തിലുമുള്ള മാസ്‍കുകള്‍ ധരിക്കുന്നുണ്ട്. അതില്‍ത്തന്നെ എത്രത്തോളം അവ സുരക്ഷിതമാണ് എന്ന് പറയുക സാധ്യമല്ല.
undefined
ഏതായാലും ഈ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടവിട്ടിടവിട്ട് വൃത്തിയാക്കിക്കൊണ്ടിരിക്കുക എന്നതെല്ലാം മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാനായി നേരത്തെ തന്നെ ലോകം പരീക്ഷിച്ചിട്ടുള്ള മാര്‍ഗങ്ങളാണ്. ഇന്ന് കേരളത്തിലടക്കം രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക തന്നെ വേണം.
undefined
click me!