തിമ്മക്കയുടെ അഭ്യര്‍ത്ഥന മന്ത്രി കേട്ടു; ആ മരങ്ങള്‍ മുറിച്ചു മാറ്റില്ല... ആരാണ് ഈ അമ്മ?

Published : Jun 04, 2019, 06:12 PM IST

കര്‍ണ്ണാടകയില്‍ റോഡ് വികസനത്തിന്‍റെ പേരില്‍ നൂറുകണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ പത്മശ്രീ ജേതാവ് കൂടിയായ സാലുമരാട തിമ്മക്ക രംഗത്ത്. 107 വയസ്സുള്ള തിമ്മക്ക മരം മുറിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയേയും, ഉപമുഖ്യമന്ത്രി ജി. പരമേശ്വരയേയും കണ്ടു. തിമ്മക്കയുടെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ കുമാരസ്വാമി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും പ്രസ്തുത റോഡ് വികസന പദ്ധതി മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.  തിമ്മക്കക്ക് മരം മുറിക്കരുതെന്ന് ആവശ്യപ്പെടാന്‍ മറ്റാരേക്കാളും അവകാശമുണ്ട്. കാരണം, ആയിരക്കണക്കിന് വൃക്ഷങ്ങളാണ് ഇവര്‍ ബംഗളൂരു നഗരത്തില്‍ 35 കിലോമീറ്ററുകളിലായി നട്ടുപിടിപ്പിച്ചത്. ബാഗെപ്പള്ളി ഹലഗൂരു റോഡ് വികസനം ബംഗളൂരുവിനോട് ചേര്‍ന്ന മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു തിമ്മക്കയുടെ ആവശ്യം. ആരാണ് ഈ തിമ്മക്ക?  

PREV
16
തിമ്മക്കയുടെ അഭ്യര്‍ത്ഥന മന്ത്രി കേട്ടു; ആ മരങ്ങള്‍ മുറിച്ചു മാറ്റില്ല... ആരാണ് ഈ അമ്മ?
വൃക്ഷങ്ങളുടെ അമ്മ (mother of trees) എന്നാണ് തിമ്മക്ക അറിയപ്പെടുന്നത്. മക്കളില്ലാത്തതിന്‍റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു തിമ്മക്ക. അതവരെയും ഭര്‍ത്താവിനെയും വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയാണ്, തിമ്മക്കയും ഭര്‍ത്താവ് ബിക്കലൂച്ചിഖയ്യായും ചേര്‍ന്ന് മരങ്ങള്‍ നട്ടു തുടങ്ങിയത്.

26
'ആദ്യകാലത്ത് ആളുകള്‍ മാര്‍ക്കറ്റില്‍ പോകാനും മറ്റുമുപയോഗിച്ചിരുന്ന മണ്‍പാതയായിരുന്നു ഇത്. പിന്നീടാണ് റോഡാകുന്നത്. ആ സമയത്ത്, രാവിലെ ദിവസക്കൂലിക്ക് ആ റോഡ് ടാര്‍ ചെയ്യാന്‍ പോകും തിമ്മക്ക. വൈകുന്നേരം തൈകള്‍ നടാനും, അതിന് വേലി കെട്ടാനും വെള്ളമൊഴിക്കാനും മറ്റുമായി സമയം ചെലവഴിക്കും.

36
തിമ്മക്ക നട്ട ആദ്യത്തെ തൈക്ക് ഇപ്പോള്‍ 65 വയസ്സായി പ്രായം. 8000 -ത്തിലധികം വൃക്ഷങ്ങളാണ് തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് നട്ടുപിടിപ്പിച്ചത്. 1991 -ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചു. നിരവധി പുരസ്കാരങ്ങള്‍ തിമ്മക്കയെ തേടിയെത്തി. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം അവരെ ആദരിച്ചു.

46
ഓരോ വര്‍ഷവും 10-15 തൈകളെങ്കിലും തിമ്മക്ക നടും. അടുത്തുള്ള കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും മറ്റുമായിട്ടായിരുന്നു വെള്ളം നനച്ചുകൊണ്ടിരുന്നത്. 107 വയസ്സിന് മുകളിലാണ് തിമ്മക്കയുടെ പ്രായം. കൃത്യമായ പ്രായം അറിയാന്‍ ജനനസര്‍ട്ടിഫിക്കറ്റൊന്നുമില്ല. 1928 -ലായിരുന്നു തിമ്മക്കയുടെ വിവാഹം.

56
രാഷ്ട്രപതി ഭവനിലെത്തി പുരസ്കാരം സ്വീകരിച്ച തിമ്മക്കയോട് ക്യാമറയെ നോക്കാന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രപതിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയായിരുന്നു തിമ്മക്ക. പ്രധാനമന്ത്രിയടക്കം പുഞ്ചിരിയോടെ അത് കണ്ടുനിന്നു...

66
ഇപ്പോള്‍ വളര്‍ത്തുപുത്രനായ ഉമേഷിനൊപ്പമാണ് തിമ്മക്കയുടെ താമസം. ഉമേഷ് തിമ്മക്കയുടെ പേരില്‍ ഒരു എന്‍.ജി.ഒ നടത്തുകയാണ്. ഉമേഷ്, ഹസ്സനില്‍ നിന്നും ആദ്യമായി തിമ്മക്കയെ കാണാനെത്തുന്നത് പതിനഞ്ചാമത്തെ വയസ്സിലാണ്. പിന്നീട്, അവനെ തിമ്മക്ക ദത്തെടുക്കുകയായിരുന്നു. 'അവനെന്‍റെയും ഞാനവന്‍റെയും ദൈവമാണ്' എന്നാണ് തിമ്മക്ക ഉമേഷിനെ കുറിച്ച് പറയുന്നത്.

click me!

Recommended Stories