മൂന്നുവര്‍ഷങ്ങള്‍, മൂന്നുരാജ്യങ്ങള്‍; വേശ്യാലയങ്ങളിലെത്തിയ പുരുഷന്മാരുടെ ഭാവങ്ങള്‍ - ചിത്രങ്ങള്‍

First Published Dec 1, 2019, 6:51 PM IST

വിവിധ വേഷങ്ങളിലുള്ള സ്ത്രീകളും വൃത്തിയില്ലാത്ത മുറികളും മങ്ങിയ നിറമുള്ള ഭിത്തികളുമെല്ലാമായിരിക്കും വേശ്യാവൃത്തിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക. എന്നാല്‍ അത് മാത്രമാണോ വേശ്യാത്തെരുവുകളില്‍ കാണുക? അല്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റീന ഡേ മിഡിലിന്‍റെ ചിത്രങ്ങള്‍. 

വിവിധ വേഷങ്ങളിലുള്ള സ്ത്രീകളും വൃത്തിയില്ലാത്ത മുറികളും മങ്ങിയ നിറമുള്ള ഭിത്തികളുമെല്ലാമായിരിക്കും വേശ്യാവൃത്തിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് എത്തുക
undefined
എന്നാല്‍ അത് മാത്രമാണോ വേശ്യാത്തെരുവുകളില്‍ കാണുക?
undefined
അല്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റീന ഡേ മിഡിലിന്‍റെ ചിത്രങ്ങള്‍.
undefined
2015 മുതല്‍ 2019വരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വേശ്യാലയങ്ങളിലൂടെ സഞ്ചരിച്ചാണ് ക്രിസ്റ്റീന ചിത്രങ്ങളെടുത്തിരിക്കുന്നത്.
undefined
ബ്രസീലില്‍ നിന്നാണ് ക്രിസ്റ്റീന ചിത്രങ്ങള്‍ എടുക്കാന്‍ ആരംഭിച്ചത്.
undefined
2018ല്‍ ക്യൂബയിലും 2019ല്‍ തായ്‍ലന്‍ഡിലും ക്രിസ്റ്റീന ചിത്രങ്ങളെടുക്കാനെത്തി.
undefined
വൃത്തിയില്ലാത്ത മുറികളില്‍ നഗ്നരായ സ്ത്രീകള്‍ മാത്രമല്ല വേശ്യാവൃത്തിയെന്ന് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റീന പറയുന്നു.
undefined
ആ മുറികളില്‍ പുരുഷന്മാരുമുണ്ട്. പക്ഷേ ഒരിക്കലും നാമവരെ കാണാറില്ലെന്ന് ക്രിസ്റ്റീന പറയുന്നു.
undefined
വേശ്യാവൃത്തിയുടെ ആ തലംകൂടി വിശദമാക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഫോട്ടോ ഫീച്ചര്‍ എന്ന് ക്രിസ്റ്റീന പറയുന്നു.
undefined
ത്രൂ ദ ലെന്‍സ് ലെന്‍സ് എന്ന ഫോട്ടോഫീച്ചര്‍ വേശ്യകളെ തേടിയെത്തുന്ന പുരുഷന്മാരുടെ സമ്മതത്തോടെയാണ് പകര്‍ത്തിയതെന്നും ക്രിസ്റ്റീന വിശദമാക്കുന്നു.
undefined
വേശ്യാവൃത്തിയെ സംബന്ധിച്ച് ന്യൂസ് ഫോട്ടോഗ്രഫിയില്‍ പുതിയൊരു മാനം നല്‍കുന്നതാണ് ഈ ചിത്രങ്ങള്‍.
undefined
ചിത്രങ്ങള്‍ക്കായി പോസ് ചെയ്യാന്‍ തയ്യാറായ പുരുഷന്മാര്‍ക്ക് 30 യൂറോ വരെ പ്രതിഫലം നല്‍കിയ ശേഷമായിരുന്നു ഷൂട്ടെന്നും ക്രിസ്റ്റീന പറയുന്നു.
undefined
മുഖം മറയ്ക്കാതെ ഫോട്ടോഷൂട്ടിന് തയ്യാറായവര്‍ക്ക് കൂടുതല്‍ തുക നല്‍കിയെന്നും ക്രിസ്റ്റീന പറയുന്നു.
undefined
Cristina de Middel other side of prostitution
undefined
താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം വിശദമാക്കി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിച്ചവരെ ഉപയോഗിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്.
undefined
ചിത്രത്തിന് പോസ് ചെയ്യുമ്പോള്‍ അതില്‍ എന്തൊക്കെ വരാമെന്നുള്ളത് പോസ് ചെയ്യുന്നവരുടെ താല്‍പര്യമനുസരിച്ചായിരുന്നു
undefined
സ്ത്രീയെന്ന നിലയില്‍ വേശ്യാവൃത്തിയെ ഇതുവരെ കണ്ട ശൈലിയില്‍ നിന്ന് മാറ്റി ലോകത്തിന് കാണിക്കണമെന്നുള്ള ആഗ്രഹമായിരുന്നു വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന് കരുത്ത് പകര്‍ന്നത്.
undefined
വേശ്യവൃത്തി ചെയ്യുന്നവരെ തേടിയെത്തുവര്‍ മോശക്കാരാണെന്ന അഭിപ്രായമൊന്നും ക്രിസ്റ്റീനയ്ക്ക് ഇല്ല. വെറുമൊരു ആലിംഗനം ആഗ്രഹിച്ച് ഇവിടെത്തുന്നവരുമുണ്ടെന്നാണ് ക്രിസ്റ്റീനയുടെ നിരീക്ഷണം.
undefined
തന്‍റെ ചിത്രങ്ങള്‍ വേശ്യാവൃത്തിയുടെ മറ്റൊരു വശമല്ല. ഇതുകൂടി ഉള്‍പ്പെട്ടതാണ് വേശ്യാവൃത്തിയെന്നും ക്രിസ്റ്റീന പറയുന്നു. ഫോട്ടോ ഫീച്ചറിന് വേണ്ടി പരസ്യം ചെയ്ത സമയത്ത് നിരവധി ആളുകളാണ് പ്രതികരണവുമായി എത്തിയത്. ഇത് താന്‍ തീരെ പ്രതീക്ഷിച്ചിരുന്നതല്ല.
undefined
ആളുകള്‍ തുറന്ന മനസുമായി തന്‍റെ ആശയത്തോട് കൈകോര്‍ത്തുവെന്നും ക്രിസ്റ്റീന പറയുന്നു. സ്ഥിരം ശൈലിയില്‍ നിന്ന് മാറിയെടുക്കുന്ന ചിത്രങ്ങള്‍ ആളുകള്‍ സ്വീകരിക്കുമോയെന്ന് ചെറിയൊരു ആശങ്കയുണ്ടായിരുന്നു എന്നാല്‍ അതെല്ലാം ഫോട്ടോകള്‍ പുറത്തെത്തിയതോടെ മാറിയെന്നും ക്രിസ്റ്റീന ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
undefined
click me!