താന്‍ പാതി; പിന്നെ, മറുപാതിയും താന്‍ തന്നെ ! വ്യത്യസ്ത മുഖവുമായൊരു ചിമേര പൂച്ച

First Published Oct 26, 2021, 11:29 AM IST

വന്‍റെ മുഖത്തിന്‍റെ പ്രത്യേകയാണ് അവനെ ഏറെ പ്രശസ്തനാക്കിയത്. ഒരു പാതി തവിട്ട് നിറമാണെങ്കില്‍ മറുപാതി കറുപ്പ്. അതും അളവെടുത്ത് വരച്ചത് പോലെ. ഇരുചെവിക്കിടെയില്‍ നിന്നും തുടങ്ങുന്ന നിറവ്യത്യാസം മുക്കും കഴിഞ്ഞ് മേല്‍ചുണ്ട് വരെ മുഖത്തെ നിറത്തെ നേര്‍പകുതിയായി തിരിക്കുന്നു. ഉടമ ജെനറ്റ് ബെല്ലി (62)നൊപ്പം മാഞ്ചസ്റ്ററിലെ (Manchester)വൈതന്‍ഷാവിലാണ്  (Wythenshawe)'ലൂണ' എന്ന് ഈ വ്യത്യസ്തനായ പൂച്ചയുള്ളത്. 

തന്‍റെ നിയമസെക്രട്ടിറിയില്‍ നിന്നാണ് ജെനറ്റ് ബെല്ലി ലൂണയെ വാങ്ങുന്നത്. അവളുടെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ താന്‍ ഒരു കുഞ്ഞിനെ ചോദിച്ചിരുന്നെന്നും ജെനറ്റ് പറയുന്നു. 

പക്ഷേ, കുട്ടിയെ കണ്ടപ്പോള്‍ ഇത്രയും സുന്ദരിയാണെന്ന് കരുതിയിരുന്നില്ല. അവളുടെ പാതി മുഖം എല്ലാവരെയും ആകര്‍ഷിക്കുന്നു. ഇന്ന് ഞാന്‍ അവളുമായി പ്രണയത്തിലാണെന്ന് വേണമെങ്കില്‍ പറയാമെന്നും ജെനറ്റ് പറയുന്നു. 

ലൂണ ഔദ്ധ്യോഗികമായി 'ചിമേര പൂച്ച' (chimera cat) എന്നാണ് അറിയപ്പെടുന്നത്. അതായത് രണ്ട് വ്യത്യസ്ത ഡിഎന്‍എ ഒന്ന് ചേര്‍ന്ന് ഉണ്ടായ പൂച്ചയാണ് ലൂണ.

കൂടുതല്‍ വ്യക്തമായി പറഞ്ഞതാല്‍, പെൺപൂച്ചകൾക്ക് ഒരേ സമയം ഒന്നിലധികം ആൺ പങ്കാളികളുമായി ഇണചേരാനും കുട്ടികളെ ഗർഭം ധരിക്കാനും സാധിക്കുന്നു. 

ഇതുകൊണ്ട് തന്നെ ഒരേ സമയം പൂച്ചകള്‍ക്ക് വ്യത്യസ്ത ഡിഎൻഎ ഉള്ള പൂച്ചക്കുട്ടികളെ പ്രസവിക്കാൻ സാധിക്കും. വ്യത്യസ്ത ഡിഎൻഎ തന്മാത്രകളുള്ള രണ്ട് ഭ്രൂണങ്ങൾ ഉണ്ടാകുമ്പോൾ, ഒരു സെറ്റ് ഡിഎൻഎ ഉള്ള രണ്ട് വ്യത്യസ്ത പൂച്ചകൾക്ക് പകരം ഒരു ചിമേര പൂച്ചക്കുട്ടി ജനിക്കുന്നു. 

അതായത് രണ്ട് ആണ്‍ പൂച്ചകള്‍ ബീജസങ്കലനം ചെയ്ത രണ്ട് ഭ്രൂണങ്ങൾ പെണ്‍പൂച്ചയുടെ അണ്ഡാശയത്തില്‍ വച്ച് ഒന്നിച്ച് ലയിക്കുമ്പോഴാണ് ചിമേര പൂച്ചകൾ ജനിക്കുന്നത്. ചില പൂച്ചകള്‍ മുഖത്ത് ഇരുനിറവുമായി ജനിക്കുമ്പോള്‍ അത്യപൂര്‍വ്വമായി ചില പൂച്ചകളുടെ രണ്ട് കൃഷ്ണമണികളും രണ്ട് നിറത്തില്‍ വരെയാകുന്നു. 

താനൊരു നായ പ്രേമിയായിയിരുന്നു എന്നാല്‍ ലൂണയെ കിട്ടിയ ശേഷം തനിക്ക് പൂച്ചകളോട് അടുപ്പം തുടങ്ങിയെന്നും ജെനറ്റ് ബെല്ലി പറയുന്നു. വ്യത്യസ്ത മുഖമുള്ള ലൂണ, ഇന്ന് അയല്‍പക്കക്കാരുടെ പൊന്നോമനയാണ്. അവള്‍ക്ക് അവളുടെതായ ലാളിത്യമാര്‍ന്ന് ജീവിത ശൈലിയുണ്ടെന്നും ജെനറ്റ് സാക്ഷ്യപ്പെടുത്തുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!