'വീട്ടിലി'രുന്ന് ജോലി ചെയ്യാന്‍ പണ്ടേ പരിശീലിച്ചിരുന്ന അമേരിക്കന്‍ പ്രസിഡണ്ടുമാര്‍; ചിത്രങ്ങള്‍ കാണാം

First Published Jun 29, 2020, 8:30 AM IST

കൊറോണ ലോകമാകെ വ്യാപിച്ചതോടെ ആളുകള്‍ മിക്കവാറും വര്‍ക്ക് ഫ്രം ഹോം ആയി. അതായത് വീട്ടിലിരുന്നുതന്നെ ജോലി. പലരേയും പലതരത്തിലാണ് അത് ബാധിച്ചത്. എന്നാല്‍, യു എസ് പ്രസിഡന്‍റുമാര്‍ 200 വര്‍ഷങ്ങളായി 'വര്‍ക്കിംഗ് ഫ്രം ഹോം' തന്നെയാണ്. അതായത് വൈറ്റ് ഹൗസ് തന്നെയാണ് അവരുടെ വീടും ഓഫീസും എല്ലാം. 

തങ്ങളുടെ 'വീടി'നകത്തുതന്നെയിരുന്ന് ഔദ്യോഗിക ജോലി ചെയ്യാമെന്ന് അവർ പണ്ടേ പഠിച്ചതാണ്. ജോലിക്കിടയില്‍ കുട്ടികള്‍ കയറിവരുന്നതും അവരുടെ കുസൃതികളുമെല്ലാം എങ്ങനെയാവുമെന്ന് അവര്‍ക്ക് അറിയാമായിരുന്നിരിക്കണം. അബ്രഹാം ലിങ്കന്‍റെ മകൻ ടാഡ് ഒരിക്കൽ വൈറ്റ് ഹൗസിലെ എല്ലാ സര്‍വീസ് ബെല്ലുകളും എങ്ങനെ പ്രവര്‍ത്തിക്കാമെന്ന് പരീക്ഷിച്ചതാണത്രെ. ജോണ്‍ എഫ്. കെന്നഡിയുടെ കുട്ടികൾ ഓഫീസിനെ ഒരു കളിസ്ഥലമാക്കി മാറ്റിയതും നടന്നതാണ്.
undefined
ജെറാൾഡ് ഫോർഡ് തന്റെ പൈജാമയിലുള്ള ചിത്രമാണിത്. 1974 നവംബർ 19 -ന് ടോക്കിയോയിലെ അകാസക കൊട്ടാരത്തിൽ പ്രസിഡന്‍റിന്‍റെ സ്യൂട്ടിൽ സ്റ്റാഫ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയത്ത് പകര്‍ത്തിയത്. വീട്ടുവേഷത്തില്‍ കൂടിക്കാഴ്‍ചകള്‍ നടത്തുന്നതൊക്കെ സ്വാഭാവികമായിരുന്നു പ്രസിഡണ്ടിന്.
undefined
വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിലെ ഒരു നല്ലകാര്യം നിങ്ങൾ ഭക്ഷണം കഴിക്കാൻ പുറപ്പെടേണ്ടതില്ല എന്നതാണ്. റൊണാൾഡ് റീഗൻ പലപ്പോഴും ഓവൽ ഓഫീസിൽ നിന്ന് വൈറ്റ് ഹൗസ് വസതിയിലേക്ക് 45 സെക്കന്‍ഡ് കൊണ്ടെത്തി പ്രഥമവനിതയോടൊപ്പം അത്താഴം കഴിക്കാറുണ്ടായിരുന്നു.
undefined
ഓഫീസ് വീട്ടില്‍ത്തന്നെയാണെങ്കില്‍ ഇടവേളകളില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ നേരമുണ്ടാവും അല്ലേ. ഹാരി എസ് ട്രൂമാന്‍ വായിക്കാനിഷ്‍ടപ്പെട്ട ആളായിരുന്നു. പ്രിയപ്പെട്ട പുസ്‍തകം പ്രിയപ്പെട്ട ബാല്‍ക്കണിയിലിരുന്ന് അദ്ദേഹം വായിച്ചു. പിന്നീടാ ബാല്‍ക്കണിക്ക് അദ്ദേഹത്തിന്‍റെ നാമം തന്നെ നല്‍കി.
undefined
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ചിലപ്പോഴെങ്കിലും നമുക്ക് തിരികെ ഓഫീസിലെത്താനായെങ്കിലെന്ന് തോന്നിപ്പോകുന്നുണ്ടാകും. അവിടെയുള്ള പ്രിയപ്പെട്ട നിമിഷങ്ങളോര്‍മ്മ വരുന്നുണ്ടാകും. ഒരുപക്ഷേ, അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ക്കും ചിലപ്പോഴെല്ലാം അങ്ങനെ തോന്നിയിട്ടുണ്ടാകാം അല്ലേ? അറിയില്ല.ചിത്രത്തില്‍ 2009 മാർച്ച് 15 -ന് ബരാക് ഒബാമ വളര്‍ത്തുനായക്കൊപ്പം East Colonnade-ല്‍ നിന്ന് ഇറങ്ങുന്നു.
undefined
click me!