അങ്ങനെയാണ് കൊളോണിയല്‍ ഗവണ്‍മെന്‍റ് ഒരു പ്ലേഗ് റിസര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സര്‍ജനായ ഡോ. ആര്‍ മന്‍സെര്‍, ഇ എന്‍ ഹാന്‍കിന്‍ എന്ന ബാക്ടീരിയോളജിസ്റ്റ് ഒക്കെ അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഈ കമ്മിറ്റി പ്രശസ്‍ത ബാക്ടീരിയോളജിസ്റ്റായ ഹാഫ്‍കിനെ കൊല്‍ക്കത്തയില്‍ നിന്നും വിളിച്ചുവരുത്തി. അദ്ദേഹത്തോട് ഒരു ലബോറട്ടറി സ്ഥാപിക്കുവാനും വാക്സിന്‍ വികസിപ്പിക്കാനും ആവശ്യപ്പെട്ടു. അദ്ദേഹമാണ് പിന്നീട് പ്ലേഗ് റിസര്‍ച്ച് ലാബിന്‍റെ ഡയറക്ടറായത്. പിന്നീട് അവിടെ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുകയും അത് പിന്നീട് ഹാഫ്‍കിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന് അറിയപ്പെടുകയും ചെയ്‍തു.

ഏതായാലും, അദ്ദേഹം വാക്സിന്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. എന്നാല്‍, പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള സമയമായപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‍നമുണ്ടായത്. ജനങ്ങളിലേറെപ്പേരും അതിന് തയ്യാറായിരുന്നില്ല. അവര്‍ കുത്തിവെപ്പിനെ എതിര്‍ത്തുകൊണ്ടിരുന്നു. ഭയം തന്നെയായിരുന്നു കാരണം. എന്നാല്‍, ഹാഫ്‍കിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിജയകരമായി ആരോഗ്യരംഗത്ത് നടത്തുന്ന പരീക്ഷണങ്ങളെ കുറിച്ചും അറിവുണ്ടായിരുന്ന മഹാരാജ സയാജിറാവോ മൂന്നാമന്‍ ഹാഫ്‍കിനെ ബറോഡയിലേക്ക് ക്ഷണിച്ചു. ഇഞ്ചക്ഷനെടുക്കാനായിരുന്നു ക്ഷണം. ബോംബെയിലെ ജനങ്ങള്‍ ഒരുതരത്തിലും ഇഞ്ചക്ഷനെടുക്കാന്‍ സമ്മതിക്കില്ല എന്ന അവസ്ഥയിലായിരുന്നു എന്നതിനാല്‍തന്നെ രാജാവിന്‍റെ ക്ഷണം ഹാഫ്കിന് ആശ്വാസമായി. ഉടനെതന്നെ അദ്ദേഹം ബറോഡയിലേക്ക് പോയി. 1897 -ലാണ് ഇത്.

അക്കാലത്ത്, വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്ന ജനങ്ങള്‍ക്ക് നല്ല മാതൃകയാവുക എന്ന ലക്ഷ്യത്തോടെ ബറോഡ സംസ്ഥാന ചീഫ് ജസ്റ്റിസും മഹാരാജാവിന്‍റെയും മഹാത്മാഗാന്ധിയുടെയും സുഹൃത്തുമായിരുന്ന അബ്ബാസ് ത്യാബ്‍ജിയും വാക്സിനേഷനായി തന്‍റെ കുടുംബാംഗങ്ങളെ സന്നദ്ധരാക്കി. ത്യാബ്‍ജി മകൾ ഷെരീഫയെയും അവളുടെ ചെറിയ കസിൻ ഹതിമിനെയും കുത്തിവയ്പ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ദിവസത്തെ ഫോട്ടോ അവരുടെ ഫാമിലി ആൽബത്തിൽ കാണാം. വാക്സിനെടുക്കാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ തന്‍റെ കുടുംബത്തിന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ആഗ്രഹിച്ചു. കുത്തിവയ്‍പ്പിനുശേഷം ത്യാബ്‍ജിയുടെ മകൾ ഷെരീഫ ആരോഗ്യവതിയായിരുന്നു. മാത്രവുമല്ല, പിതാവിന്‍റെ പാത പിന്തുടര്‍ന്ന് 1935 -ൽ അഖിലേന്ത്യാ വനിതാ സമ്മേളനത്തിന്‍റെ പ്രസിഡണ്ടുമായി അവര്‍.

ഏതായാലും ഈ വാക്സിന്‍ പരീക്ഷണം തുടർന്നുണ്ടായ വലിയ മാറ്റത്തിന്റെ ആരംഭം മാത്രമായിരുന്നു. പിന്നീട്, അദ്ദേഹം ഉന്ദേരിയിലേക്ക് തന്നെ മടങ്ങി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം പ്ലേഗ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തന്‍റെ വാക്സിന്‍ നല്‍കി. എന്നാല്‍, കണ്‍ട്രോള്‍ ഗ്രൂപ്പിലെ ഏഴ് തടവുകാര്‍ മരിച്ചു. പക്ഷേ, ഒട്ടേറെപ്പേര്‍ രക്ഷപ്പെട്ടു. അപകടനിരക്ക് അമ്പത് ശതമാനം വരെ കുറച്ചുവെന്നാണ് പറയുന്നത്.

ഏതായാലും, ആദ്യമായി വാക്സിനെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സ്വയം വാക്സിനെടുത്ത ഹാഫ്‌കിനും, ത്യാബ്‍ജി, സയാജിറാവു മൂന്നാമൻ തുടങ്ങിയവരും ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ തുടർന്നുള്ള വർഷങ്ങളിൽ പകർച്ചവ്യാധി ആയിരക്കണക്കിന് ജീവൻ അപഹരിക്കുമായിരുന്നു.