Sowbhagya Venkitesh| ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി സൗഭാഗ്യ; വൈറലായി മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Published : Nov 02, 2021, 06:04 PM ISTUpdated : Nov 02, 2021, 10:52 PM IST

തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും (sowbhagya venkitesh) അർജുൻ സോമശേഖറും  (Arjun Somasekharan). സൗഭാഗ്യയുടെ വളക്കാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ (social media) പ്രചരിച്ചിരുന്നു. 

PREV
16
Sowbhagya Venkitesh| ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി സൗഭാഗ്യ; വൈറലായി  മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ഇപ്പോഴിതാ മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് സൗഭാഗ്യ- അർജുൻ ദമ്പതികള്‍. നിറവയറില്‍ ചുവപ്പണിഞ്ഞ് നില്‍ക്കുന്ന സൗഭാഗ്യയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

26

കഴിഞ്ഞ ദിവസമാണ് സൗഭാഗ്യ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  ഏഴാഴ്ചകൾ കൂടി കാത്തിരിക്കണം എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് സൗഭാഗ്യ കുറിച്ചത്. 

36

ചുവപ്പ് നിറത്തിലുള്ള തീം ആണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടിനായി ഇവര്‍ തെരഞ്ഞെടുത്തത്. സൗഭാഗ്യയുടെ വസ്ത്രവും കേക്കുമൊക്കെ ചുവപ്പ് നിറത്തിലായിരുന്നു. 

46

ചുവപ്പ് നിറത്തിലുള്ള ഗൗണില്‍ അതിമനോഹരിയായിരിക്കുകയാണ് സൗഭാഗ്യ. താൻസ് കൗച്ചറാണ് സൗഭാഗ്യക്കായി ഈ ലോങ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്. സീമാ വിനീത് ആണ് മേക്കപ്പ് ചെയ്തത്. ബ്ലാക്ക് സ്യൂട്ട് ആണ് അർജുന്റെ വേഷം. 

56

കറുപ്പ് നിറത്തിലുള്ള മനോഹരമായ കസവുസാരിയാണ് സൗഭാഗ്യ വളക്കാപ്പ് ചടങ്ങില്‍ ധരിച്ചത്. ഡിസൈന്‍ ചെയ്ത ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയർ ചെയ്തത്. ട്രെഡീഷനൽ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. 
 

66

സൗഭാഗ്യയുടെ അമ്മയും നടിയുമായ താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കൾ ചടങ്ങിന്റെ ഭാഗമായി.

Read more Photos on
click me!

Recommended Stories