ഐഫോൺ 17 പ്രോയുടെ ചെലവ് വരില്ല; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന 5 രാജ്യങ്ങൾ

Published : Oct 08, 2025, 12:50 PM IST

അന്താരാഷ്ട്ര യാത്രകൾ ചെലവേറിയതാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാൽ, ഏറ്റവും പുതിയ ഐഫോൺ 17 പ്രോയുടെ ചെലവോ (1,34,900 രൂപ) വിസയുടെ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ കഴിയുന്ന 5 വിസ രഹിത രാജ്യങ്ങളെ കുറിച്ച് അറിയാം.

PREV
15
ഭൂട്ടാൻ

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യമാണ് ഭൂട്ടാൻ. മൂടൽമഞ്ഞുള്ള പർവതക്കാഴ്ചകൾ, തിംഫുവിലെ പരമ്പരാഗത മാർക്കറ്റുകൾ, ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്ട്രി തുടങ്ങി നിരവധി കാഴ്ചകളാണ് ഭൂട്ടാൻ കാത്തുവെച്ചിരിക്കുന്നത്. വാസ്തുവിദ്യ, ഭക്ഷണം, സംസ്കാരം തുടങ്ങി വ്യത്യസ്തമായ അനുഭവങ്ങൾ ഭൂട്ടാൻ സമ്മാനിക്കും.

25
നേപ്പാൾ

ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന മറ്റൊരു രാജ്യമാണ് നേപ്പാൾ. സമീപകാലത്ത് വലിയ വെല്ലുവിളി നേരിട്ട രാജ്യമാണെങ്കിലും സഞ്ചാരികൾക്ക് ഇപ്പോഴും നേപ്പാൾ ഒരു സ്വർഗം തന്നെയാണ്. നിലവിൽ സഞ്ചാരികൾക്ക് പ്രശ്നങ്ങളില്ലാതെ ഹിമാലയത്തിലേക്ക് യാത്ര ചെയ്യാൻ കഴിയും. പൊഖാറയിലെ തടാകങ്ങളും ട്രെക്കിംഗുകളുമെല്ലാം മനോഹരമാണ്. പ്രാദേശിക സംസ്കാരവും ഭക്ഷണവുമെല്ലാം ആസ്വദിച്ച് മനോഹരമായ അവധിക്കാലം ചെലവഴിക്കാൻ നേപ്പാൾ മികച്ച ഓപ്ഷനാണ്.

35
തായ്ലൻഡ്

ബീച്ചുകൾ, സ്ട്രീറ്റ് ഫുഡ്, ക്ഷേത്രങ്ങൾ എന്നിവയാൽ സമ്പന്നമാണ് തായ്‌ലൻഡ്. ഇന്ത്യക്കാർക്ക് 60 ദിവസത്തേക്ക് വിസയില്ലാതെ തായ്‌ലൻഡ് സന്ദർശിക്കാം. ബാങ്കോക്കിന്റെ തിരക്കേറിയ സ്ട്രീറ്റുകളിൽ കറങ്ങി നടന്ന് പ്രാദേശിക ഭക്ഷണങ്ങളുടെ രുചി നുകർന്ന് അവധിക്കാലം ചെലവഴിക്കാം. നൈറ്റ് മാർക്കറ്റുകൾ സന്ദർശിക്കാനും മറക്കരുത്. എരിവുള്ള പപ്പായ സാലഡ്, കോക്കനട്ട് ഐസ്ക്രീം എന്നിവയുടെ സ്വാദ് അറിയേണ്ടത് തന്നെയാണ്.

45
മൗറീഷ്യസ്

ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. ബീച്ചുകളുടെ സൗന്ദര്യം ആസ്വദിച്ച്, പവിഴപ്പുറ്റുകളിൽ സ്നോർക്കലിംഗ് ചെയ്ത്, പോർട്ട് ലൂയിസിന്റെ സജീവമായ വിപണികൾ സന്ദർശിച്ച് സമയം ചെലവഴിക്കാം. ഹണിമൂണിനും കുടുംബമായി പോകാനുമെല്ലാം അനുയോജ്യമായ നിരവധി സ്ഥലങ്ങൾ മൗറീഷ്യസിലുണ്ട്. വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, ബോട്ട് സവാരി, ഇന്ത്യൻ ഭക്ഷണവും സംസ്കാരവും തുടങ്ങിയവയെല്ലാം ഇവിടെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.

55
ഇന്തോനേഷ്യ

മനോഹരമായ ദ്വീപുകളുടെ ഒരു കൂട്ടമായ ഇന്തോനേഷ്യയിലെത്താൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ഇന്തോനേഷ്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ബാലി ആണ്. ബീച്ചുകളും ക്ഷേത്രങ്ങളും അഗ്നിപർവ്വതങ്ങളുമെല്ലാം ഇന്തോനേഷ്യയിൽ കാണേണ്ട കാഴ്ചകളാണ്. യോഗ കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളുമെല്ലാം ഏത് തരം സഞ്ചാരികൾക്കും ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പ് നൽകുന്നു. ദമ്പതികൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കുമെല്ലാം എന്നും പ്രിയപ്പെട്ടയിടമാണ് ഇന്തോനേഷ്യ.

Read more Photos on
click me!

Recommended Stories