ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 7 രാജ്യങ്ങൾ

Published : Sep 03, 2025, 01:40 PM IST

വിദേശ യാത്രകൾ എപ്പോഴും ആവേശകരമായ അനുഭവങ്ങളാണ് സമ്മാനിക്കുക. ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാൻ അനുവാദം നൽകുന്ന നിരവധി രാജ്യങ്ങളുണ്ട്. ഈ സെപ്റ്റംബറിൽ ഇന്ത്യക്കാർക്ക് വിസ രഹിതമായി സന്ദർശിക്കാൻ സാധിക്കുന്ന ഏഴ് രാജ്യങ്ങൾ ഇതാ.

PREV
17
തായ്ലൻഡ്

ഇന്ത്യൻ സഞ്ചാരികൾക്ക് തായ്‌ലൻഡ് എക്കാലവും പ്രിയപ്പെട്ട സ്ഥലമാണ്. ബാങ്കോക്കിലെ തെരുവ് വിപണികൾ മുതൽ ഫുക്കറ്റിലെ ബീച്ച് റിസോർട്ടുകൾ, ചിയാങ് മായിലെ ക്ഷേത്രങ്ങൾ വരെ, എല്ലാത്തരം സഞ്ചാരികൾക്കും അനുയോജ്യമായ സ്ഥലങ്ങൾ ഇവിടെയുണ്ട്. അതിമനോഹരമായ കാഴ്ചകൾക്കും രുചികരമായ ഭക്ഷണത്തിനും പേരുകേട്ട തായ്ലൻഡിലെ ക്ഷേത്രങ്ങളും ലോക പ്രസിദ്ധമാണ്.

27
ഭൂട്ടാൻ

ശാന്തത തേടിയുള്ള യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഭൂട്ടാനിലേയ്ക്ക് പോകാം. വിസയില്ലാതെ ഇന്ത്യക്കാർക്ക് ഭൂട്ടാൻ സന്ദർശിക്കാം. എന്നാൽ, പാരോ, തിംഫു പോലെയുള്ള നഗരങ്ങളിൽ പ്രവേശിക്കാൻ നിങ്ങൾക്ക് പെർമിറ്റ് ആവശ്യമാണ്. പ്രവേശന കവാടത്തിലോ ഓൺലൈനായോ നിങ്ങൾക്ക് ഇതിന് അപേക്ഷിക്കാം. മനോഹരമായ പർവതക്കാഴ്ചകൾ ആസ്വദിക്കാനും ആശ്രമങ്ങൾ സന്ദർശിക്കാനുമെല്ലാം സെപ്റ്റംബർ മാസം അനുയോജ്യമാണ്. ഈ സമയം ഭൂട്ടാനിൽ പൊതുവേ തിരക്ക് കുറവായിരിക്കും.

37
നേപ്പാൾ

വിസയില്ലാതെ മാത്രമല്ല, റോഡ് മാർഗം വേണമെങ്കിലും ഇന്ത്യക്കാർക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് നേപ്പാൾ. മൺസൂൺ അവസാനിക്കുകയും ഹിമാലയം വീണ്ടും സജീവമാകുകയും ചെയ്യുന്ന സമയമാണ് സെപ്റ്റംബർ. കാഠ്മണ്ഡുവിലെ തിരക്കേറിയ ദർബാർ സ്ക്വയർ, പൊഖാറയിലെ ശാന്തമായ തടാകങ്ങൾ, അന്നപൂർണ്ണയിലൂടെയുള്ള ട്രെക്കിംഗുകൾ എന്നിവ നേപ്പാളിൽ ആസ്വദിക്കാം.

47
ശ്രീലങ്ക

ഇന്ത്യൻ സഞ്ചാരികൾക്ക് വിസ രഹിതമായി സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ അയൽ രാജ്യമാണ് ശ്രീലങ്ക. സെപ്റ്റംബറിൽ ശ്രീലങ്കയിൽ ആസ്വദിക്കാൻ സാധിക്കുന്ന നിരവധി കാഴ്ചകളുണ്ട്. നുവാര ഏലിയയിലെ മൂടൽമഞ്ഞുള്ള കുന്നുകളായാലും, യാലയിലെ വന്യജീവി സഫാരിയായാലും, ചരിത്രപ്രസിദ്ധമായ കോട്ട നഗരമായ ഗാലെയായാലും സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കും. ആയുർവേദ വിശ്രമ കേന്ദ്രങ്ങൾ, സൂര്യാസ്തമയ കാഴ്ചകൾ, സ്ട്രീറ്റ് ഫുഡ് എന്നിവയും ആസ്വദിക്കാം.

57
മൗറീഷ്യസ്

വിദേശയാത്ര ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യമാണ് മൗറീഷ്യസ്. ഇന്ത്യക്കാർക്ക് ഇവിടം വിസയില്ലാതെ സന്ദർശിക്കാം. ബീച്ചുകളും പോർട്ട് ലൂയിസിന്റെ ഭക്ഷ്യ വിപണികളും തിമിംഗല നിരീക്ഷണവുമെല്ലാം മനോഹരമാണ്. മൗറീഷ്യസിലെ ബ്ലാക്ക് റിവർ ഗോർജസ് നാഷണൽ പാർക്കും മിസ്സാക്കരുത്. വൈവിധ്യമാർന്ന സമൂഹങ്ങളും സംസ്കാരവും രാജ്യത്തിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയും എടുത്തുപറയേണ്ട കാര്യങ്ങളാണ്.

67
മാലിദ്വീപ്

അവധിക്കാല യാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് മാലിദ്വീപ്. ഇന്ത്യക്കാർക്ക് വിസയില്ലാതെ മാലിദ്വീപ് സന്ദർശിക്കാം. 30 ദിവസത്തെ പ്രവേശനാനുമതിയുണ്ട്. സെപ്റ്റംബർ മാസത്തിൽ ആഡംബര റിസോർട്ടുകളിൽ മികച്ച ഡീലുകൾ ലഭിക്കും. വാട്ടർ വില്ലകളിൽ താമസിച്ച് രുചികരമായ ഭക്ഷണങ്ങൾ ആസ്വദിച്ച് മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ മാലിദ്വീപ് അനുയോജ്യമായ ഇടമാണ്.

77
സീഷെൽസ്

ഒരു ഉഷ്ണമേഖലാ ദ്വീപ് സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ സീഷെൽസ് തിരഞ്ഞെടുക്കാം. ഇന്ത്യയുമായുള്ള ശക്തമായ സാംസ്കാരിക ബന്ധം സഞ്ചാരികൾക്ക് മികച്ച അനുഭവം സമ്മാനിക്കും. മുംബൈ പോലെയുള്ള നഗരങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാണ്. കുടുംബങ്ങൾക്കും ദമ്പതികൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും സീഷെൽസ് ഒരു മികച്ച ഓപ്ഷനാണ്.

Read more Photos on
click me!

Recommended Stories