പേരിൽ കൗതുകം, കാഴ്ചയിൽ വിസ്മയം! ഇത് ഒരു വെറൈറ്റി സ്പോട്ട്; കൊടൈക്കനാലിന്റെ സ്വന്തം ഡോൾഫിൻസ് നോസ്

Published : Nov 16, 2025, 01:19 PM IST

കൊടൈക്കനാലിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഡോൾഫിൻസ് നോസ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,600 അടി ഉയരത്തിലാണ് ഡോൾഫിൻസ് നോസ് സ്ഥിതി ചെയ്യുന്നത്. 

PREV
16
ഡോൾഫിന്റെ മൂക്ക്

ഒറ്റനോട്ടത്തിൽ ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യം തോന്നിപ്പിക്കുന്ന പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം.‌ ചെറിയ ട്രെക്കിം​ഗിന് ശേഷം മാത്രമേ ഡോൾഫിൻസ് നോസിലേയ്ക്ക് എത്താൻ സാധിക്കൂ.

26
വട്ടക്കനാലിലെ ഹിഡൻ ജെം

കൊടൈക്കനാലിൽ നിന്ന് ഏക​ദേശം 6 കി.മീ അകലെയുള്ള വട്ടക്കനാലിൽ നിന്ന് വേണം ഡോൾഫിൻസ് നോസിലേയ്ക്ക് പോകാൻ. ഇവിടുത്തെ പ്രശസ്തമായ അൽതാഫ്സ് കഫെയ്ക്ക് സമീപത്ത് കൂടിയുള്ള ചെറിയ വഴിയിൽ കൂടിയാണ് ഡോൾഫിൻസ് നോസിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്.

36
ക്ഷീണമകറ്റി യാത്ര തുടരാം

പോകുന്ന വഴിയിൽ പലയിടങ്ങളിലായി വഴിയോര കച്ചവടക്കാരെ കാണാം. സഞ്ചാരികൾക്ക് ക്ഷീണമകറ്റാൻ ആവശ്യമായ സജ്ജീകരണങ്ങളും ഈ പാതയിലുണ്ട്.

46
കാഴ്ചകളുടെ പറുദീസ

ഒരു വശത്തേയ്ക്ക് ഏകദേശം 1.5 കിലോ മീറ്റർ ദൂരം നടന്നാൽ മാത്രമേ ഡോൾഫിൻസ് നോസിൽ എത്തുകയുള്ളൂ. ഡോൾഫിൻസ് നോസിലെത്തിയാൽ ചുറ്റുമുള്ള താഴ്‌വരകളുടെയും, മലനിരകളുടെയും അത്ഭുതകരമായ കാഴ്ച സഞ്ചാരികൾക്ക് കാണാം.

56
എപ്പോൾ പോകാം?

ഡോൾഫിൻസ് നോസ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. ഈ സമയത്തെ കാലാവസ്ഥ സുഖകരമായിരിക്കും. 

66
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ട്രെക്കിംഗിന് സുഖകരമായ പാദരക്ഷകൾ ധരിക്കുക.

ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കയ്യിൽ കരുതുക.

അതിശയിപ്പിക്കുന്ന കാഴ്ചകൾ പകർത്താൻ ക്യാമറ എടുക്കാൻ മറക്കരുത്.

യാത്ര ആസൂത്രണം ചെയ്യുന്നതിനു മുമ്പ് കാലാവസ്ഥാ പരിശോധിക്കുക.

പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുക.

Read more Photos on
click me!

Recommended Stories