സഞ്ചാരികളുടെ അതിപ്രസരമില്ല; ശാന്തമായ അന്തരീക്ഷമൊരുക്കി അമ്പൂരി, കാണാൻ കാഴ്ചകളേറെ

Published : Nov 13, 2025, 03:43 PM IST

തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ഒരിടവേള എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എപ്പോഴും സമാധാനപരമായ അന്തരീക്ഷമുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായിരിക്കും ആ​ഗ്രഹം. അത്തരക്കാർക്ക് അനുയോജ്യമായ സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയെന്ന മലയോര ​ഗ്രാമം.

PREV
16
സഞ്ചാരികളുടെ അതിപ്രസരമില്ല

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 38 കിലോമീറ്റർ അകലെയാണ് അമ്പൂരി എന്ന മനോഹര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ അതിപ്രസരമില്ലാതെ ശാന്തമായി തുടരുന്ന അമ്പൂരിയിൽ കാണാൻ കാഴ്ചകളേറെയുണ്ട്.

26
അമ്പൂരിയിലെ കാഴ്ചകൾ

പന്തപ്ലാമൂട് പാലവും ആനക്കുഴി വെള്ളച്ചാട്ടവും മായം കടവും കാണാതെ അമ്പൂരി യാത്ര പൂർണമാകില്ല. 

36
പന്തപ്ലാമൂട് പാലം ഒരു വേറിട്ട കാഴ്ച

കഷ്ടിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് മാത്രം കടന്നുപോകാൻ സാധിക്കുന്ന പന്തപ്ലാമൂട് പാലം ഒരു വേറിട്ട കാഴ്ച തന്നെയാണ്.

46
ആനക്കുഴി വെള്ളച്ചാട്ടം

പന്തപ്ലാമൂട് പാലം കടന്ന് അൽപ്പദൂരം മുന്നിലേയ്ക്ക് പോയാൽ ആനക്കുഴി വെള്ളച്ചാട്ടത്തിലെത്താം. സുരക്ഷിതമായി കുളിക്കാനും വിശ്രമിക്കാനുമെല്ലാം അനുയോജ്യമായ ഇടമാണിത്.

56
മായം കടവിന്‍റെ മായാജാലം

അമ്പൂരിയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ മായം കടവിലെത്താം. പ്രാദേശിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്പോട്ടാണിത്. സഹ്യന്റെ മടിത്തട്ടിൽ നെയ്യാറിന്റെ റിസർവോയർ കൂടിയായ മായം കടവിലെ തോണി യാത്രയാണ് ഹൈലൈറ്റ്. 

66
കാടിന്റെ വന്യതയും പച്ചപ്പും ആസ്വദിക്കാം

മായം കടവിൽ എത്തിയാൽ കാടിന്റെ വന്യതയും പച്ചപ്പും ആസ്വദിച്ച് ഒരു കുളിയും പാസാക്കി മടങ്ങാം. 

Read more Photos on
click me!

Recommended Stories