ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ തന്നെ മിക്കയാളുകളുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുക ഗോവയായിരിക്കും. എന്നാൽ, സമീപകാലത്തായി ഗോവയ്ക്ക് ബദൽ എന്ന നിലയിൽ ഉയര്‍ന്നുവന്ന മനോഹരമായ സ്ഥലമാണ് ഗോകര്‍ണ.
ഒരു തീര്‍ത്ഥാടന കേന്ദ്രമെന്നതിലുപരിയായി ഗോകര്‍ണത്തെ ബീച്ചുകളും ഇന്ന് സഞ്ചാരികളെ വലിയ രീതിയിൽ ആകര്‍ഷിക്കുന്നവയാണ്. ഗോകര്‍ണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, കഡ്ൽ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങൾ.
27
സാഹസിക വിനോദങ്ങൾ
ഇന്ത്യയിലെ നാല് പ്രധാന പുരാതന ബീച്ചുകളുടെ പട്ടികയില്‍ ഇടം നേടിയ ഒന്നാണ് ഇവിടുത്തെ ഗോകര്‍ണം ബീച്ച്. ഇവിടെ പാരാസെയ്ലിംഗ്, സ്നോര്‍ക്കലിംഗ് പോലെയുള്ള സാഹസിക വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്.
37
സോളോ യാത്രികർക്ക് ബെസ്റ്റ് സ്പോട്ട്!
സോളോ യാത്രികർക്കും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്രകൾ പദ്ധതിയിടുന്നവർക്കും അനുയോജ്യമായ ഇടമാണ് ഗോകർണ്ണം.
അത്യാവശ്യം സൗകര്യങ്ങളോട് കൂടി താമസിക്കണമെങ്കിൽ കഡ്ൽ അല്ലെങ്കിൽ ഓം ബീച്ചിന് സമീപമുള്ള നല്ല റിവ്യൂ ഉള്ള ഹോസ്റ്റലുകളിലോ ഹോംസ്റ്റേകളിലോ താമസിക്കാൻ ശ്രമിക്കുക.
57
എപ്പോൾ പോകാം?
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് മികച്ച കാലാവസ്ഥ. ഈ സമയമാണ് യാത്ര പ്ലാൻ ചെയ്യാൻ ഏറ്റവും അനുയോജ്യം.
67
ഗതാഗത സൗകര്യം
മിക്ക സ്ഥലങ്ങളിലേക്കും നടന്നുപോകാമെങ്കിലും അടുത്തുള്ള ബീച്ചുകൾ സന്ദർശിക്കണമെങ്കിൽ സ്കൂട്ടറുകൾ എളുപ്പത്തിൽ വാടകയ്ക്ക് ലഭിക്കും.
77
പണമിടപാട്
പണമായി കയ്യിൽ കരുതാൻ ശ്രദ്ധിക്കുക. കാരണം, പല കഫേകളിലും കച്ചവട സ്ഥാപനങ്ങളിലും കാർഡ് പേയ്മെൻ്റ് സ്വീകരിക്കാറില്ല.