സേതുമാധവനെയും ഈ പാലത്തെയും എങ്ങനെ മറക്കും? 36 വര്‍ഷങ്ങൾക്കിപ്പുറം മുഖം മാറുന്ന കിരീടം പാലം

Published : Sep 22, 2025, 04:06 PM IST

തിരുവനന്തപുരത്തിന്റെ കുട്ടനാട് എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് പുഞ്ചക്കരി. ഇവിടെയുള്ള പാലം മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. കിരീടം സിനിമയില്‍ സേതുമാധവന്‍ (മോഹന്‍ലാല്‍) ഇരിക്കുന്ന പാലം എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികള്‍ കുറവായിരിക്കും. 

PREV
16
പുഞ്ചക്കരിപ്പാലം

പുഞ്ചക്കരിയിലെ ശ്രദ്ധേയമായ പാലം ഇന്ന് കിരീടം പാലം എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ ഇതാ കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതിയും കിരീടം പാലത്തിലൂടെ യാഥാർത്ഥ്യമാവുകയാണ്.

26
സേതുമാധവന്റെ കിരീടം പാലം

കിരീടം സിനിമയിലെ പല രംഗങ്ങളും ഈ പാലത്തിലാണ് ചിത്രീകരിച്ചത്. അതിനാൽ തന്നെ 35 വര്‍ഷത്തിലേറെയായിട്ടും ഈ പാലവും പരിസരവും മലയാളികളുടെ മനസിൽ മായാതെ നിലനിൽക്കുകയാണ്. 

36
സിനിമാ ടൂറിസം പദ്ധതി

കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം വലിയ മാറ്റങ്ങളാണ് പ്രദേശത്ത് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി കിരീടം പാലവും പ്രദേശവും മാറിയിരിക്കുകയാണ്.

46
വെള്ളായണി ബിസിയാണ്

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളും സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുമൊക്കെയായി കിരീടം പാലവും വെള്ളായണിയും ഇന്ന് ബിസിയാണ്. 

56
ഗ്രാമീണ ഭംഗി

കുട്ടികളും മുതിര്‍ന്നവരും ഉൾപ്പെടെ രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലുമെല്ലാം നിരവധി ആളുകളാണ് കിരീടം പാലവും ഗ്രാമീണ ഭംഗിയും ആസ്വദിക്കാനായി ഇവിടേയ്ക്ക് എത്തുന്നത്. 

66
കേരളത്തിന്റെ കിരീടം

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആരംഭിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിൻ്റെ ഭാഗമായി ആരംഭിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. 

Read more Photos on
click me!

Recommended Stories