പ്രകൃതി സൗന്ദര്യത്തിനും ശാന്തമായ അന്തരീക്ഷത്തിനും വിക്ടോറിയൻ വാസ്തുവിദ്യയ്ക്കും പേരുകേട്ട യൂറോപ്യൻ രാജ്യമാണ് സ്കോട്ട്ലൻഡ്. എന്നാൽ, സ്കോട്ട്ലൻഡുമായി താരതമ്യപ്പെടുത്താവുന്ന മനോഹരമായ ഒരു സ്ഥലം ഇന്ത്യയിലുമുണ്ട്.
കർണാടകയിലെ കൂർഗ് അഥവാ കുടക് ‘സ്കോട്ട്ലൻഡ് ഓഫ് ഇന്ത്യ’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണിത്.
26
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, മൂടൽമഞ്ഞ് മൂടിയ കുന്നുകൾ, സമൃദ്ധമായ കാപ്പിത്തോട്ടങ്ങൾ, തണുത്ത, മിതശീതോഷ്ണ കാലാവസ്ഥ എന്നിവയാണ് കൂർഗിന് ഈ വിശേഷണം സമ്മാനിച്ചത്. സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളുടെ മനോഹാരിത കൂർഗ് അതേപടി പ്രതിഫലിപ്പിക്കുന്നുണ്ട്.
36
നാഗർഹോള ദേശീയോദ്യാനം
ആനകളുടെയും കടുവകളുടെയും നിരവധി പക്ഷികളുടെയും ആവാസ കേന്ദ്രമായ കൂർഗിലെ നാഗർഹോള ദേശീയോദ്യാനം മൃഗസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കുമെല്ലാം അനുയോജ്യമാണ്. ആബി, ഇരുപ്പ് വെള്ളച്ചാട്ടങ്ങളാണ് കൂർഗിലെ മറ്റ് പ്രധാന ആകർഷണങ്ങൾ.
പ്രകൃതി ഭംഗിക്ക് പുറമേ, ‘ഇന്ത്യയുടെ കോഫി ക്യാപിറ്റൽ’ എന്നും കൂർഗ് അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കാപ്പിത്തോട്ടങ്ങളാണ് കൂർഗിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. രാജ്യത്തെ ഏറ്റവും മികച്ച കാപ്പിത്തോട്ടങ്ങൾ കൂർഗിലാണെന്നാണ് പറയപ്പെടുന്നത്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ പശ്ചാത്തലമായി നിൽക്കുന്ന, അന്തരീക്ഷത്തിൽ കാപ്പിയുടെ സുഗന്ധം നിറഞ്ഞുനിൽക്കുന്ന ഇവിടുത്തെ തോട്ടങ്ങളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്.
56
സാഹസികരേ ഇതിലേ ഇതിലേ...
അംബര ചുംബികളായ കുന്നുകളും താഴ്‌വരകളുമാണ് കൂർഗിന്റെ ഭംഗി കൂട്ടുന്നത്. ഇവ പലപ്പോഴും മൂടൽമഞ്ഞിൽ മൂടപ്പെട്ട നിലയിലാകും കാണാനാകുക. സ്കോട്ട്‌ലൻഡിനെപ്പോലെ തന്നെ, പ്രകൃതിസ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമായ സ്ഥലമാണ് കൂർഗ്. ബ്രഹ്മഗിരി പോലെയുള്ള ട്രെക്കിംഗ് റൂട്ടുകൾ പച്ച പുതച്ച വനങ്ങളിലൂടെ കടന്നുപോകുകയും പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നവയുമാണ്.
66
സമ്പന്നമായ സാംസ്കാരിക പൈതൃകം
സാംസ്കാരിക പൈതൃകത്താലും സമ്പന്നമാണ് കൂർഗ്. വ്യത്യസ്തമായ ആചാരങ്ങൾ, ഭാഷ, വസ്ത്രധാരണം എന്നിവയ്ക്ക് പേരുകേട്ട തദ്ദേശീയമായ കൊടവ സമൂഹം ഈ പ്രദേശത്തിന് സവിശേഷമായ ഒരു സാംസ്കാരിക മാനം നൽകുന്നു. ആയുധങ്ങളെ ബഹുമാനിക്കുന്ന കൈൽപോഡ്, വിളവെടുപ്പ് ഉത്സവമായ പുത്തരി എന്നിവയെല്ലാം ഇവർ ആഘോഷിക്കാറുണ്ട്.