എൻ ഫ്രണ്ട പോലെ യാര് മച്ചാ! കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ 6 ഡെസ്റ്റിനേഷനുകൾ

Published : Nov 25, 2025, 11:01 AM IST

സു​ഹൃത്തുക്കൾക്കൊപ്പം യാത്രകൾ ചെയ്യുന്നവർ നിരവധിയുണ്ട്. കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള 6 മനോഹരമായ ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

PREV
16
ലഡാക്ക്

ബൈക്ക് യാത്രകൾ പലർക്കും ഒരു ഹരമാണ്. അത്തരത്തിൽ ബൈക്ക് യാത്രാ പ്രേമികളുടെ സ്വപ്നഭൂമിയാണ് ലഡാക്ക്. മനോഹരമായ റൈഡും സാഹസികതയും ഇവിടെ ഒരുപോലെ അനുഭവിക്കാം. മഞ്ഞുമൂടിയ മലനിരകൾ, ശാന്തമായ പാങ്കോങ് തടാകം, ബുദ്ധ മൊണാസ്ട്രികൾ, വളഞ്ഞുപുളഞ്ഞ റോഡുകൾ എന്നിവയെല്ലാം സുഹൃത്തുക്കളോടൊപ്പം ആസ്വദിക്കാൻ അനുയോജ്യമാണ്. ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവയ്ക്കും ഇവിടെ മികച്ച അവസരങ്ങളുണ്ട്.

26
ഗോവ

കൂട്ടുകാർക്കൊപ്പം ഒരു ലോം​ഗ് ട്രിപ്പ് എന്ന് പറയുമ്പോൾ തന്നെ ആദ്യം കടന്നുവരുന്നത് ​ഗോവ ആയിരിക്കും. മനോഹരമായ കടൽത്തീരങ്ങൾ, നൈറ്റ് ലൈഫ്, പോർച്ചുഗീസ് വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണിത്. സുഹൃത്തുക്കളോടൊപ്പം ബീച്ചുകളിൽ അടിച്ചുപൊളിക്കാനും വാട്ടർ സ്പോർട്സിൽ ഏർപ്പെടാനും, രുചികരമായ സീ ഫുഡുകൾ ആസ്വദിക്കാനും പാർട്ടികളിൽ പങ്കെടുക്കാനും ​ഗോവയിൽ അവസരമുണ്ട്.

36
മണാലി

മഞ്ഞിൽ മതിമറന്ന് ഉല്ലസിക്കുന്നത് പലരുടെയും ഒരു ആ​ഗ്രഹമായിരിക്കും. ഇതിന് വേണ്ടി കുറേ നാളുകളായി മണാലി യാത്ര പ്ലാൻ ചെയ്യുന്നവരുണ്ട്. ട്രെക്കിംഗ്, റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് മണാലി പ്രശസ്തമാണ്. ശാന്തമായ പാർവതി താഴ്വരയിലെ കസോൾ മലഞ്ചെരുവുകളിലൂടെയുള്ള യാത്രകൾക്ക് അനുയോജ്യമാണ്. ഹിമാലയൻ കാഴ്ചകളും, തണുപ്പുള്ള കാലാവസ്ഥയും, പ്രകൃതിയുടെ ശാന്തതയും ഇവിടെ ആസ്വദിക്കാം.

46
ജയ്‌സാൽമീർ

'ഗോൾഡൻ സിറ്റി' എന്നാണ് ജയ്‌സാൽമീർ അറിയപ്പെടുന്നത്. സുഹൃത്തുക്കളോടൊപ്പം മരുഭൂമി യാത്രകൾ തേടുന്നവർക്ക് പറ്റിയ സ്ഥലമാണിത്. മണലാരണ്യങ്ങളിലൂടെയുള്ള ഒട്ടക സവാരി, ഡെസേർട്ട് ക്യാമ്പിംഗ്, രാജസ്ഥാനി നാടൻ കലാരൂപങ്ങൾ ആസ്വദിക്കൽ എന്നിവയാണ് ജയ്സാൽമീറിലെ പ്രധാന ആകർഷണങ്ങൾ.

56
ഋഷികേശ്

സാഹസികത എന്ന് പറയുമ്പോൾ തന്നെ പലരും പ്ലാൻ ചെയ്യുന്ന ഡെസ്റ്റിനേഷനാണ് ഋഷികേശ്. സാഹസിക കായിക വിനോദങ്ങളുടെ തലസ്ഥാനം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. ഇവിടെ എത്തിയാൽ ഗംഗാ നദിയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, ബംഗീ ജമ്പിംഗ്, സിപ്‌ലൈൻ തുടങ്ങിയ സാഹസിക വിനോദങ്ങളിൽ ഏർപ്പെടാം. പ്രശസ്തമായ ഗംഗാ ആരതി കാണാനും സുഹൃത്തുക്കൾക്ക് ഒന്നിച്ച് പോകാം.

66
വയനാട് / മൂന്നാർ

കേരളത്തിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും മികച്ച രണ്ടിടങ്ങളാണ് വയനാടും മൂന്നാറും. ചുരത്തിലൂടെയുള്ള ഡ്രൈവാണ് വയനാട് യാത്രയെ സ്പെഷ്യലാക്കുന്നത്. വളഞ്ഞുപുളഞ്ഞ റോഡ‍ിലൂടെ പർവതക്കാഴ്ചകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള ഡ്രൈവാണ് മൂന്നാർ യാത്രയുടെ ഹൈലൈറ്റ്. പച്ച പുതച്ച തേയിലത്തോട്ടങ്ങളുടെ ഭംഗി, ട്രെക്കിംഗ്, ഗുഹകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെല്ലാം കൂട്ടുകാരുമായി കറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങളാണ്.

Read more Photos on
click me!

Recommended Stories