രാത്രികാല ട്രെയിൻ യാത്രകൾ; ഈ 5 കാര്യങ്ങൾ നിര്‍ബന്ധമായും ചെയ്തിരിക്കണം

Published : Dec 06, 2025, 11:20 AM IST

ഇന്ത്യക്കാര്‍ യാത്രകൾക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പകലായാലും രാത്രിയായാലും ട്രെയിൻ യാത്ര സുഖകരമാണ്. ദിനംപ്രതി നിരവധിയാളുകളാണ് രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നത്. 

PREV
16
രാത്രികാല ട്രെയിൻ യാത്രകൾ

രാത്രിയിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. സഹ യാത്രക്കാര്‍ക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.

26
ശബ്ദം

രാത്രികാല യാത്രകളിൽ ട്രെയിനിൽ ഉച്ചത്തിൽ സംസാരിക്കുകയോ ഫോണിൽ ഉറക്കെ പാട്ട് വെയ്ക്കുകയോ ചെയ്യരുത്. പ്രത്യേകിച്ച് രാത്രി 10 മണിയ്ക്ക് ശേഷം നിശബ്ദത പാലിക്കാൻ ശ്രദ്ധിക്കണം. ഇത് സഹയാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കാതെ അവരെ ഉറങ്ങാൻ അനുവദിക്കുന്നു.

36
ലൈറ്റ്

രാത്രികാല യാത്രകളിൽ നൈറ്റ് ലൈറ്റുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സഹയാത്രക്കാരുടെ ഉറക്കം ഒരു കാരണവശാലും തടസപ്പെടുത്താൻ പാടില്ല.

46
മിഡിൽ ബെര്‍ത്ത്

മിഡിൽ ബെര്‍ത്തുകൾക്ക് ഒരു നിശ്ചിത സമയക്രമമുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് മിഡിൽ ബെര്‍ത്തുകളുടെ സമയം. അതിനാൽ ലോവര്‍ ബെര്‍ത്തിലെ യാത്രക്കാര്‍ മിഡിൽ ബെര്‍ത്തുകാരുമായി സഹകരിക്കണം.

56
ഭക്ഷണം

ഭൂരിഭാഗം ട്രെയിനുകളിലും രാത്രി 10 മണിയോടെ ഓൺബോര്‍ഡ് ഫുഡ് സര്‍വീസുകൾ അവസാനിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നേരത്തെ തന്നെ ഓര്‍ഡര്‍ ചെയ്യുക.

66
ചാര്‍ജിംഗ്

പല സോണുകളിലും ട്രെയിനുകളിലെ പവര്‍ രാത്രി 11 മണിയ്ക്ക് ശേഷം ഓഫ് ചെയ്യാറുണ്ട്. അതിനാൽ നിങ്ങളുടെ മൊബൈൽ ഫോണോ ലാപ്ടോപ്പോ 11 മണിയ്ക്ക് മുമ്പ് തന്നെ ചാര്‍ജ് ചെയ്യാൻ ശ്രമിക്കുക.

Read more Photos on
click me!

Recommended Stories