സോളോ ട്രിപ്പുകൾക്ക് ഇന്നത്തെ കാലത്ത് പ്രചാരമേറുകയാണ്. തനിയെ യാത്ര ചെയ്യുമ്പോൾ സുരക്ഷയ്ക്കും കൃത്യമായ ആസൂത്രണത്തിനും വലിയ പ്രാധാന്യമുണ്ട്. ആദ്യമായി ഒരു സോളോ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യമായി സോളോ യാത്ര ചെയ്യുന്നതിനാൽ നിങ്ങൾക്ക് പരിചിതമായ ഭാഷ സംസാരിക്കുന്നതോ അല്ലെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതമായ ഇടങ്ങളോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ആ സ്ഥലത്തെ കാലാവസ്ഥ, പ്രാദേശിക നിയമങ്ങൾ, സംസ്കാരം എന്നിവയെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കുകയും അതിന് അനുസരിച്ച് തയ്യാറെടുക്കുകയും വേണം.
27
കൃത്യമായ പ്ലാനിംഗ്
ഏത് തരത്തിലുള്ള യാത്രയാണെങ്കിലും കൃത്യമായ പ്ലാനിംഗ് ആവശ്യമാണ്. പ്രത്യേകിച്ച് ആദ്യമായി സോളോ യാത്ര പോകുന്നവരാണെങ്കിൽ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. താമസവും യാത്രാ രീതിയുമാണ് പ്രധാനം. എവിടെ താമസിക്കണം എന്നത് മുൻകൂട്ടി തീരുമാനിക്കുക. ഗസ്റ്റ് ഹൗസുകളോ ഹോസ്റ്റലുകളോ തിരഞ്ഞെടുക്കുമ്പോൾ റിവ്യൂകൾ പരിശോധിക്കാൻ മറക്കരുത്. വിമാനം, ട്രെയിൻ അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക. രാത്രികാലത്ത് എത്തുന്നതിന് പകരം പകൽ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ ശ്രമിക്കുക.
37
രേഖകൾ കയ്യിൽ കരുതുക
എപ്പോഴും തിരിച്ചറിയൽ രേഖകൾ (ആധാർ, പാസ്പോർട്ട് തുടങ്ങിയവ) കയ്യിൽ കരുതാൻ ശ്രദ്ധിക്കുക. ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, ഇൻഷുറൻസ് രേഖകൾ എന്നിവയുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റും കരുതുക. ഇവയുടെ ഡിജിറ്റൽ കോപ്പികൾ ഗൂഗിൾ ഡ്രൈവിലോ മെയിലിലോ സേവ് ചെയ്യാനും മറക്കരുത്.
കൈയ്യിൽ എപ്പോഴും അല്പം അധികം പണം കരുതുന്നത് നന്നായിരിക്കും. പണം മുഴുവൻ ഒരിടത്ത് തന്നെ വെക്കാതെ വിവിധ ബാഗുകളിലായി സൂക്ഷിക്കുക. ഇപ്പോൾ യുപിഐയുടെ കാലമാണെങ്കിലും അത്യാവശ്യം ലിക്വിഡ് ക്യാഷ് കൈയ്യിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
57
സുരക്ഷയാണ് പ്രധാനം
നിങ്ങൾ എവിടെയാണെന്ന വിവരം വീട്ടുകാരുമായോ അടുത്ത സുഹൃത്തുക്കളുമായോ കൃത്യമായി പങ്കുവെയ്ക്കുക. ലൈവ് ലൊക്കേഷൻ ഷെയർ ചെയ്യുന്നത് നല്ലതാണ്. അതേസമയം, പരിചയമില്ലാത്ത ആളുകളോട് ഇടപഴകുമ്പോൾ സൗഹൃദം കാണിക്കാമെങ്കിലും നിങ്ങളുടെ താമസസ്ഥലത്തെക്കുറിച്ചോ കൃത്യമായ പ്ലാനുകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ തുറന്നുപറയരുത്. ഫോൺ ഓഫ് ആകാതെ നോക്കുക. ഇതിനായി പവർ ബാങ്ക് കരുതണം. മാപ്പുകൾ നോക്കാനും ആശയവിനിമയത്തിനും ഇത് അത്യാവശ്യമാണ്.
67
സ്മാർട്ട് പാക്കിംഗ്
യാത്രകളിൽ അനാവശ്യമായ സാധനങ്ങൾ കൊണ്ടുപോകരുത്. ബാഗിന്റെ ഭാരം പരമാവധി കുറയ്ക്കുക എന്നതാണ് സോളോ ട്രിപ്പിൽ ആദ്യം ഉറപ്പാക്കേണ്ടത്. അത്യാവശ്യം മരുന്നുകൾ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങൾ, ടോർച്ച് എന്നിവ കരുതുക.
77
പ്രാദേശിക അറിവുകൾ
യാത്ര ചെയ്യുന്ന സ്ഥലത്തെ അത്യാവശ്യം വേണ്ട പ്രാദേശിക വാക്കുകൾ പഠിച്ചു വെക്കുന്നത് നന്നായിരിക്കും. കൂടാതെ അവിടുത്തെ പൊലീസ്, ഹോസ്പിറ്റൽ എന്നിവയുടെ എമർജൻസി നമ്പറുകൾ എവിടെയെങ്കിലും കുറിച്ചു വെക്കുക. ഭയമില്ലാതെ എന്നാൽ ജാഗ്രതയോടെ പ്ലാൻ ചെയ്താൽ സോളോ ട്രിപ്പ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരിക്കും.