ആഭരണ വിപണിയെ തകർക്കുന്ന റെക്കോർഡ് വില; സ്വർണം വാങ്ങാൻ ആളില്ലാതാകുമോ?

Published : Sep 21, 2025, 06:43 PM IST
gold

Synopsis

ഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞെന്നുതന്നെ പറയാം, നിക്ഷേപമെന്ന നിലക്ക് സ്വർണം വാങ്ങിയിരുന്നവർ ഇപ്പോൾ വിപണിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. 

സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിലാണ്. കേരളത്തിൽ വിവാഹങ്ങൾ കൂടുതൽ നടക്കുന്ന ഈ മാസം വില റോക്കറ്റ് കണക്കെ കുതിച്ചത് തിരിച്ചടിയായിട്ടുണ്ട്. മാത്രമല്ല, നിക്ഷേപമെന്ന നിലക്ക് ആഭരണം വാങ്ങിയിരുന്നവർ ഇപ്പോൾ വിപണിയിൽ നിന്നും വിട്ടുനിൽക്കുകയാണ്. പോരാതെ, വാഹ സീസണിന് മുന്നോടിയായി സാധാരണയായി തിരക്കുണ്ടായിരുന്ന ആഭരണ ശാലകളിൽ ഇപ്പോൾ പഴയ ആവേശമില്ല .ഉയർന്ന വില കാരണം ഇന്ത്യയുടെ സ്വർണ്ണ ആവശ്യകതയുടെ ഏകദേശം 70% വരുന്ന ആഭരണ വിപണിയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇത് പലരെയും സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാനോ ഭാരം കുറഞ്ഞതും വില കുറഞ്ഞതുമായ ആഭരണങ്ങൾ തിരഞ്ഞെടുക്കാനോ പ്രേരിപ്പിക്കുകയാണ് .

ആഭരണ നിർമ്മാതാക്കൾ പ്രതിസന്ധിയിലോ? 

ഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞെന്നുതന്നെ പറയാം, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 മുതൽ 40% വരെ ഇടിഞ്ഞിട്ടുണ്ട്. കടകളിലെത്തുന്നവരുടെ എണ്ണം 15% കുറഞ്ഞെന്നു വ്യാപാരികൾ പറയുന്നു. വില വർദ്ധിക്കുന്നതിനനുസരിച്ച് ആളുകൾ പഴയ സ്വർണ്ണം പുനരുപയോഗിക്കുകയും പഴയ ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുകയും ചെയ്യുകയാണ് . ഇത് സ്വർണ്ണ പുനരുപയോഗ ബിസിനസ്സിന് വലിയ ഉണർവ് നൽകിയിട്ടുണ്ട്. സ്വർണ്ണം പുനരുപയോഗിക്കുന്നത് ഈ വർഷം ആദ്യം 25% ആയിരുന്നത് ഇപ്പോൾ 60-70% ആയി ഉയർന്നിട്ടുണ്ട്.

2025-ൽ ഇന്ത്യയുടെ സ്വർണ്ണ ഉപഭോഗം 700-നും 800-നും ഇടയിൽ മെട്രിക് ടണ്ണായി കുറയാൻ സാധ്യതയുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ഉപഭോഗമായ 802. മെട്രിക് ടണ് എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

ആഭരണ വിൽപ്പന കുറയുമ്പോൾ, സ്വർണ്ണത്തിലുള്ള നിക്ഷേപ ആവശ്യം വർദ്ധിക്കുകയാണ്. പലരും ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ, ഡിജിറ്റൽ ഗോൾഡ്, നാണയങ്ങൾ എന്നിവയിലേക്ക് നിക്ഷേപം മാറ്റുകയാണ് . പണപ്പെരുപ്പവും വിപണിയിലെ ചാഞ്ചാട്ടവും നേരിടുക എന്ന ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവരാണ് ഇത്തരം നിക്ഷേപ മാർഗങ്ങൾ അവലംബിക്കുന്നത്. വിലയിലെ ഒരു തിരുത്തലിന് ശേഷം വീണ്ടും വില ഉയരുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. ആഗോള പിരിമുറുക്കങ്ങൾ തുടരുകയാണെങ്കിൽ, കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങുന്നത് തുടരുകയാണെങ്കിൽ, സമീപഭാവിയിൽ വില 3,800 ഡോളർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യയിൽ 10 ഗ്രാമിന് 1.08 ലക്ഷം രൂപയിലധികം വിലയെത്താൻ കാരണമാകും.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു