
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ 80 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,000 രൂപ നൽകേണ്ടി വരും.
ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ സ്ഥാനത്തു നിന്ന നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിനെത്തുടർന്ന് ഡോളർ വില ഇടിഞ്ഞിരുന്നു. ഇത് സ്വർണവിലയെ ഉയർത്തി. ഇതോടെ രാണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി സ്വർണവില. യുഎസ് ഡോളർ സൂചിക 0.2% ഇടിഞ്ഞു, ഇത് വിദേശ നിക്ഷേപകരെ സ്വർത്തിലേക്ക് ആകർഷിച്ചു. ഫെഡറൽ റിസർവ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായ ലിസ കുക്കിനെ ഇന്നലെ ട്രംപ് പുറത്താക്കി .
കേരളത്തിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9355 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7680 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5980 ആണ്. വെള്ളിയുടെ വിലയും കുതിച്ചു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 - ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ
ഓഗസ്റ്റ് 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 3 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 4 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ
ഓഗസ്റ്റ് 5 - ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ
ഓഗസ്റ്റ് 8 - ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 10 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ
ഓഗസ്റ്റ് 11 - ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 13 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,360 രൂപ
ഓഗസ്റ്റ് 15 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 74,240 രൂപ
ഓഗസ്റ്റ് 16 - ഒരു പവന് 80 രൂപ കുറഞ്ഞു പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 18 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,160 രൂപ
ഓഗസ്റ്റ് 19 - ഒരു പവന് 280 രൂപ കുറഞ്ഞു. പവന്റെ വില 73,880 രൂപ
ഓഗസ്റ്റ് 20 - ഒരു പവന് 440 രൂപ കുറഞ്ഞു. പവന്റെ വില 73440 രൂപ
ഓഗസ്റ്റ് 21 - ഒരു പവന് 200 രൂപ വർദ്ധിച്ചു. പവന്റെ വില 73,840 രൂപ
ഓഗസ്റ്റ് 22 - ഒരു പവന് 120 രൂപ കുറഞ്ഞു. പവന്റെ വില 73720 രൂപ
ഓഗസ്റ്റ് 23 - ഒരു പവന് 320 രൂപ വർദ്ധിച്ചു. പവന്റെ വില 74520 രൂപ
ഓഗസ്റ്റ് 24 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74520 രൂപ
ഓഗസ്റ്റ് 25 - ഒരു പവന് 80 രൂപ കുറഞ്ഞു. പവന്റെ വില 74440 രൂപ
ഓഗസ്റ്റ് 26 - ഒരു പവന് 400 രൂപ ഉയർന്നു. പവന്റെ വില 74840 രൂപ