Gold Rate Today: ആശ്വാസത്തിന് വകയില്ല, ഇന്നലെ കുറഞ്ഞതത്രയും തിരിച്ചു കയറി; സ്വർണവില അറിയാം

Published : Jul 08, 2025, 11:09 AM IST
Gold Price today 8 july

Synopsis

ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. എന്നാൽ അത് തന്നെ ഇന്ന കൂടിയിട്ടുണ്ട്. പവന് 400 രൂപ ഉയർന്ന് സ്വർണവില വീണ്ടും 72,480 രൂപയായി.

ട്രംപിന്റെ വ്യാപാര നയങ്ങളും അമേരിക്കയുടെ വ്യാപരകരാറുകളുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസത്തെ ആദ്യ ആഴ്ച പിന്നിടുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം വില ഉയർന്നെങ്കിലും നാലാം ദിവസം പവന്റെ വില കുറ‍്ഞിരുന്നു. എന്നാൽ അടുത്ത ദിവസം വില ഉയരുകയും പിന്നീട് ഇന്നലെ അതേ വിലയിൽ തുടരുകയും ചെയ്തതിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 40 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 116 രൂപയാണ്.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160

ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520

ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840

ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400

ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480

ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480

ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080

ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480

PREV
Read more Articles on
click me!

Recommended Stories

പ്രവാസികള്‍ക്ക് ആശ്വാസം: കറന്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് നിയമങ്ങള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം, ഗോൾഡ് ലോൺ എടുക്കാൻ ഇത് ബെസ്റ്റ് ടൈം ആണോ?