ഇന്നലെ ചാഞ്ചാട്ടം, ഇന്ന് നേരിയ കുറവ്; സ്വർണം ഗ്രാമിന് 280 രൂപ കുറഞ്ഞു; വെള്ളിവിലയിൽ മാറ്റമില്ല

Published : Sep 02, 2026, 10:40 AM IST
Gold Price Kerala Today

Synopsis

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് വില. ഇന്നലെ രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 13,935 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒരു പവന് 1,11,480 രൂപയാണ് നിരക്ക്. ചൊവ്വാഴ്ച സ്വർണവിലയിൽ ചാഞ്ചാട്ടം ഉണ്ടായിരുന്നു. മാസാദ്യം രാവിലെ പവന് 1,15,080 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ പവന് 1,360 രൂപ കുറഞ്ഞ് 1,13,720 രൂപയായി നിരക്ക്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 245 രൂപയിലും 10 ഗ്രാമിന് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ
  • ഓഗസ്റ്റ് 31- 1,14,960 രൂപ
  • ഓഗസ്റ്റ് 30- 1,16,040 രൂപ
  • ഓ​ഗസ്റ്റ് 29- 1,16,040 രൂപ
  • ഓഗസ്റ്റ് 28- രാവിലെ- 1,17,200 രൂപ | ഉച്ചയ്ക്ക് - 1,18,160 രൂപ
  • ഓഗസ്റ്റ് 27- രാവിലെ- 1,19,520 രൂപ |ഉച്ചയ്ക്ക് - 1,17,800 രൂപ
  • ഓഗസ്റ്റ് 26- 1,20,080 രൂപ
  • ഓഗസ്റ്റ് 25- 1,20,080 രൂപ
  • ഓഗസ്റ്റ് 24- 1,02,240 രൂപ
  • ഓഗസ്റ്റ് 23- 1,19,600 രൂപ
  • ഓഗസ്റ്റ് 22-1,19,600 രൂപ
  • ഓഗസ്റ്റ് 21- 1,17,680 രൂപ

PREV
Read more Articles on
click me!

Recommended Stories

സ്വർണ വിലയിൽ നേരിയ വർധനവ്, വെള്ളി വില കുറഞ്ഞു; ഇന്നത്തെ നിരക്കുകളറിയാം
സ്വർണം വാങ്ങാൻ പോകുന്നവർക്ക് സന്തോഷ വാർത്ത; ഇന്നും വിലയിടിഞ്ഞു