
ശരീരത്തിന്‍റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്‍റെ വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കുമെല്ലാം പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
ആവശ്യത്തിന് പ്രോട്ടീനുകള്‍ ലഭിച്ചില്ലെങ്കില്‍ ശരീരം കാണിക്കുന്ന ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പ്രോട്ടീനിന്‍റെ കുറവു മൂലം എപ്പോഴും അസുഖങ്ങള്‍ വരാം. നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രോട്ടീൻ ആവശ്യമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുന്നത് മൂലം രോഗ പ്രതിരോധശേഷി ദുര്‍ബലമാകാനും എപ്പോഴും രോഗങ്ങള്‍ വരാനുമുള്ള സാധ്യതയുണ്ട്.
രണ്ട്...
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍ പ്രോട്ടീൻ കുറയുമ്പോഴും അമിത ക്ഷീണം അനുഭവപ്പെടാം.
മൂന്ന്...
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമാകും.
നാല്...
തലമുടി കൊഴിച്ചിലും പ്രോട്ടീനിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്. അതിനാല്‍ അകാരണമായി തലമുടി കൊഴിയുന്നതിനെയും നിസാരമായി കാണേണ്ട.
അഞ്ച്...
പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാം. അതിനാല്‍ മസില്‍ കുറവിലേക്ക് ശരീരം പോകുന്നതും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു കൊണ്ടാകാം.
ആറ്...
എല്ലുകള്‍ ദുര്‍ബലമാവുക, എല്ലുകള്‍ പൊട്ടുക തുടങ്ങിയവയും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം. കാരണം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ഘടകമാണ് പ്രോട്ടീൻ.
ഏഴ്...
കൈകളിലെയും കാലുകളിലെയും നീരും ചിലപ്പോള്‍ പ്രോട്ടീനിന്‍റെ കുറവു മൂലമാകാം.
എട്ട്...
പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.
ഒമ്പത്...
ശരീരഭാരത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളും ചിലപ്പോള്‍ പ്രോട്ടീൻ കുറവിന്‍റെ സൂചനയാകാം.
പത്ത്...
പ്രോട്ടീനിന്‍റെ കുറവു മൂലം ചിലരില്‍ വിളര്‍ച്ചയുണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam