കാലാവധി കഴിഞ്ഞ 'ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ' കഴിച്ച്​​ 11 വയസുകാരൻ മരിച്ചു

Web Desk   | Asianet News
Published : Sep 01, 2021, 11:55 AM ISTUpdated : Sep 01, 2021, 12:10 PM IST
കാലാവധി കഴിഞ്ഞ 'ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ'  കഴിച്ച്​​ 11 വയസുകാരൻ മരിച്ചു

Synopsis

കാലാവധി കഴിഞ്ഞ ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഗുണ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തലകറങ്ങി വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും അച്ഛൻ പറഞ്ഞു.

കാലാവധി കഴിഞ്ഞ ഹെൽത്ത്​ ഡ്രിങ്ക്​ പൗഡർ കഴിച്ച്​​ 11 വയസുകാരൻ മരിച്ചു. മധുര അഴകനല്ലൂരിൽ ഞായറാഴ്ചയാണ് സംഭവം.​ പി. ചിന്നാണ്ടിയുടെ മകന്‍ ഗുണയാണ് മരിച്ചത്. മകൻ സുഹൃത്തുക്കളുമൊത്ത് ​വീടിന് മുന്നിൽ കളിക്കുമ്പോഴാണ്​ കാലാവധി കഴിഞ്ഞ ഹെൽത്ത് ഡ്രിങ്ക് പൊടി കഴിച്ചതെന്ന്​ ചിന്നാണ്ടി പറഞ്ഞു.

ഗുണ ഒരു പാക്കറ്റ് മുഴുവനായും കഴിച്ചു. പൊടി പഴകിയതാണെന്ന് മനസിലായപ്പോൾ കൂട്ടുകാര്‍ പൊടി തുപ്പികളയുകയായിരുന്നു. ഗുണ മുഴുവനും കഴിച്ചതായി അച്ഛൻ ആരോപിക്കുന്നു. പൊടി കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഗുണ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തലകറങ്ങി വീണു.

ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെന്നും അച്ഛൻ ചിന്നാണ്ടി പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡ്രിങ്ക് പാക്കറ്റിൽ കാലാവധി തീയതി വ്യക്തമല്ലെന്ന്​ പൊലീസ്​ അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തലമുടി കൊഴിച്ചിലിനും താരനും വിട; പരീക്ഷിക്കാം ഈ ഹെയര്‍ പാക്ക്

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും