
കൊവിഡ് ബാധിച്ച 110 കാരൻ രോഗമുക്തി നേടി. ഹൈദരാബാദ് സ്വദേശി രാമനന്ദ തീർത്ഥയാണ് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയത്. രോഗ ബാധയെ തുടർന്ന് ഹൈദരാബാദിലെ ഗാന്ധി സർക്കാർ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
110 വയസുള്ള രാമനന്ദ തീർത്ഥ കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചുവെന്ന് ഗാന്ധി സർക്കാർ ആശുപത്രി സൂപ്രണ്ട് എം രാജാ റാവു പറഞ്ഞു. ഏപ്രിൽ 24 ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
തീർത്ഥയുടെ രോഗമുക്തി അത്ഭുതപ്പെടുത്തുന്നതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. നിലവിൽ ജനറൽ വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം. രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam