രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുളള പതിനാല് ശതമാനം കുട്ടികളും മരിക്കുന്നത് ഈ രോഗം ബാധിച്ച്; പഠനം

By Web TeamFirst Published Jan 30, 2020, 10:27 AM IST
Highlights

ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെയുളള പതിനാല് ശതമാനം കുട്ടികളും മരിക്കുന്നതിന് കാരണം ന്യുമോണിയ ആണെന്ന് പഠനം. ന്യുമോണിയ മൂലം പ്രതിവര്‍ഷം മരിക്കുന്ന കുട്ടികളുടെ എണ്ണം  1,27,000 പേരാണെന്നും പഠനം പറയുന്നു. 2013ല്‍ ഇത് 1,78,000 പേരായിരുന്നു. 

ന്യുമോണിയ  മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ പകുതിയും വടക്കേ ഇന്ത്യയിലാണ്. ഇപ്പോള്‍ ആയിരത്തില്‍ അഞ്ച് കുട്ടികളും ന്യുമോണിയ മൂലം മരിക്കുന്നു എന്നും  കണക്കുകള്‍ പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് എവലൂഷന്‍ ആണ് പഠനം നടത്തിയത്. 

ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ന്യുമോണിയ മൂലമാണ്. ലോകാരോഗ്യ സംഘടന ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോഷകാഹാരകുറവ്, വീടുകളിലെ മോശമായ പരിതസ്ഥിതികള്‍, മോശമായ ആരോഗ്യസ്ഥിതി എന്നിവ മൂലമാണ് കുട്ടികളില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്നത്.

click me!