ശരീരമാകെ നീലനിറമായി, ചര്‍ദ്ദിച്ചു; പരിശോധനയിൽ അപൂർവ അലർജിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി

By Web TeamFirst Published Apr 19, 2019, 11:26 PM IST
Highlights

ഒന്നര വയസ്സിലാണ് ലോട്ടിയ്ക്ക് അപൂർവ അലർജി പിടിപെട്ടത്. ആസ്തമയാണ് ലോട്ടിയെ പിടികൂടിയിരിക്കുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തി. ചിലർക്ക് മാത്രം പിടിപെടുന്ന അപൂർവ അലർജിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.ലോട്ടിയ്ക്ക് ഇപ്പോൾ അഞ്ച് വയസുണ്ട്. ഇപ്പോള്‍ അവളുടെ അലര്‍ജി നിയന്ത്രണവിധേയമാണ്. ലോട്ടി ഇപ്പോൾ ആരോ​ഗ്യവതിയാണെന്നും അമ്മ പറഞ്ഞു. 

ശരീരമാകെ നീലനിറമായി, ചര്‍ദ്ദിച്ചു, ശ്വാസമെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയും ചെയ്ത 18 മാസം പ്രായമുള്ള ലോട്ടി പ്രോവീസെന്ന എന്ന കുഞ്ഞിനെ രക്ഷിതാക്കൾ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കുഞ്ഞിനെ പരിശോധിച്ചപ്പോൾ ശ്വാസകോശം വീര്‍ത്ത അവസ്ഥയിലാണെന്ന് കണ്ടെത്തി. 2015ലായിരുന്നു ഈ സംഭവം. 

ഭാ​ഗ്യം കൊണ്ട് അന്ന് അവൾ രക്ഷപ്പെട്ടു. അസുഖമെല്ലാം മാറിയെന്ന് കരുതി അവർ ലോട്ടിയെ കൊണ്ട് വീട്ടിലേക്ക് മടങ്ങി. ഒരു മാസം കഴിഞ്ഞ് വീണ്ടും ഇതേ അവസ്ഥ തന്നെയാണ് അവൾക്കുണ്ടായത്. അങ്ങനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ട് പോയി. 

ലോട്ടിക്ക് ഇടവിട്ട് ഈ അവസ്ഥ വരുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ കാരണം എന്താണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.‌‌ ഒടുവില്‍ എന്തുകൊണ്ടാണ് ലോട്ടിക്ക് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം ഡോക്ടർമാർ ആരംഭിച്ചു.

സ്റ്റീറോയിഡ് അടങ്ങിയ മരുന്നുകളാണ് ലോട്ടി ഉപയോഗിക്കുന്നത്. ആസ്തമയാണ് ലോട്ടിയെ പിടികൂടിയിരിക്കുന്നതെന്ന് ഡോക്ടർമാർ കണ്ടെത്തി. ചിലർക്ക് മാത്രം പിടിപെടുന്ന അപൂർവ അലർജിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.ആസ്തമയാണെന്ന് അറിഞ്ഞതോടെ ചികിത്സയും നൽകി.

അത് കഴിഞ്ഞ് ഇതുവരെയും പഴയ പ്രശ്നം വന്നിട്ടില്ലെന്നും എന്നാലും പേടിയുണ്ടെന്ന് ലോട്ടിയുടെ അമ്മ പറയുന്നു. ലോട്ടിയ്ക്ക് ഇപ്പോൾ അഞ്ച് വയസുണ്ട്. ഇപ്പോള്‍ അവളുടെ അലര്‍ജി നിയന്ത്രണവിധേയമാണ്. ലോട്ടി ഇപ്പോൾ ആരോ​ഗ്യവതിയാണെന്നും അമ്മ പറഞ്ഞു. 

click me!