വീട്ടിൽ പ്രാവുകളെ വളർത്തുന്നവരാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്നിരിക്കാറുണ്ട്.

വീട്ടിൽ പ്രാവുകളെ വളർത്തുന്നവരാണോ? എങ്കിൽ ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്നിരിക്കാറുണ്ട്. ബാൽക്കണികളിൽ മണിക്കൂറോളം പ്രാവുകൾ ഇരിക്കാറുണ്ട്. എന്നാൽ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.
പ്രാവിന്റെ കാഷ്ഠം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം
പ്രാവിന്റെ കാഷ്ഠം ശ്വാസകോശ സംബന്ധമായ അലർജികൾ, ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണിറ്റിസ്, ഹിസ്റ്റോപ്ലാസ്മോസിസ് പോലുള്ള ഫംഗസ് അണുബാധകൾ, സാൽമണെല്ല/ഇ-കോളി ബാക്ടീരിയ അണുബാധകൾ എന്നിവയ്ക്ക് കാരണമാകും. ചുമ, ശ്വാസംമുട്ടൽ, ക്ഷീണം എന്നിവ ലക്ഷണങ്ങളാണ്. കാഷ്ഠം ഉണങ്ങി പൊടിയായി ശ്വാസകോശത്തിൽ എത്തുന്നത് ഗുരുതരമായ ശ്വാസകോശ ഫൈബ്രോസിസിലേക്ക് നയിച്ചേക്കാം.
പ്രാവുകളിലെ ചെള്ളുകൾ വഴി അലർജി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്
ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് എന്നറിയപ്പെടുന്ന അലർജിക് ശ്വാസകോശ രോഗവുമായി പ്രാവിന്റെ കാഷ്ഠം ബന്ധപ്പെട്ടിരിക്കുന്നു. കൂടുതൽ കാലം എക്സ്പോഷർ തുടർന്നാൽ കാലക്രമേണ ശ്വാസകോശ ഫൈബ്രോസിസിലേക്ക് നയിച്ചേക്കാം. സാൽമണെല്ല, ഇ-കോളി ബാക്ടീരിയകൾ വഴി വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാകാം. മറ്റൊന്ന്, പ്രാവുകളിലെ ചെള്ളുകൾ വഴി അലർജി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പ്രാവിന്റെ കാഷ്ഠത്തിൽ ഫംഗസുകൾ, ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്
പ്രാവിന്റെ കാഷ്ഠത്തിൽ പ്രോട്ടീനുകൾ, ഫംഗസുകൾ, ബാക്ടീരിയകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വസ്തുക്കൾ ഉണങ്ങുമ്പോൾ വായുവിലൂടെ പകരുകയും ആളുകൾ അത് ശ്വസിക്കുകയും ചെയ്യും. ചില വ്യക്തികളിൽ, ശ്വാസകോശത്തിൽ വീക്കം ഉണ്ടാക്കുകയും വിട്ടുമാറാത്ത വീക്കത്തിനും ഇടയാക്കുമെന്ന് ബെംഗളൂരു ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമണോളജി ഡയറക്ടർ ഡോ.വിവേക് ആനന്ദ് പടേഗൽ പറഞ്ഞു.
അലർജിക് ന്യൂമോണൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
പ്രാവിന്റെ കാഷ്ഠവുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് അലർജിക് ന്യൂമോണൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹിസ്റ്റോപ്ലാസ്മോസിസ്, ക്രിപ്‌റ്റോകോക്കോസിസ് എന്നിവയുൾപ്പെടെയുള്ള ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.
നഗരങ്ങളിൽ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചു വരുന്നു
പ്രാവുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ച നഗരങ്ങളിൽ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചുവരുന്നതായി കാണപ്പെടുന്നതായി യശോദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെസ്പിറേറ്ററി മെഡിസിൻ & ഇന്റർവെൻഷണൽ പൾമണോളജിയിലെ സീനിയർ കൺസൾട്ടന്റായ ഡോ. അങ്കിത് ഭാട്ടിയ പറയുന്നു.
പ്രാവുകളെ വളർത്തുന്നവർ പ്രാവുകൾ കൂടുതലായി കാണപ്പെടുന്ന ഭാഗം വൃത്തിയാക്കുക
പ്രാവുകളുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്കാണ് ഇടയ്ക്കിടെ പ്രാവ് മൂലമുണ്ടാകുന്ന ഹൈപ്പർസെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് ഉണ്ടാകുന്നത്. പ്രാവുകളെ വളർത്തുന്നവർ പ്രാവുകൾ കൂടുതലായി കാണപ്പെടുന്ന ഭാഗം വൃത്തിയാക്കുക. പ്രവിൻ കാഷ്ഠം വൃത്തിയാക്കുമ്പോൾ മാസ്ക് (N95) ധരിക്കുക. ഉണങ്ങിയ കാഷ്ഠം തൂത്തുവാരാതെ, വെള്ളം തളിച്ച് നനച്ച ശേഷം വൃത്തിയാക്കുക. സാധാരണ ഗതിയിൽ ഇത് മാരകമല്ലെങ്കിലും ദീർഘകാലം ഇവയുമായി സമ്പർക്കത്തിൽ വരുന്നത് ആസ്ത്മ പോലുള്ള അസുഖങ്ങളെ രൂക്ഷമാക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

