വയറ് വീർക്കാൻ തുടങ്ങി, കഠിനമായ നടുവേദന; യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 20 കിലോയുള്ള മുഴ

By Web TeamFirst Published Dec 18, 2019, 7:19 PM IST
Highlights

രണ്ട് മണിക്കൂർ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തതു. 45-60 വയസ്സിനിടയിലുള്ള സ്ത്രീകളിൽ അണ്ഡാശയ മുഴകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് ഡോ. സീതാലക്ഷ്മി പറഞ്ഞു.

ചെന്നൈ: യുവതിയുടെ അണ്ഡാശയത്തിൽ നിന്ന് 20 കിലോയുള്ള മുഴ നീക്കംചെയ്തു.ആശുപത്രിയുടെ 175 വർഷത്തെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. എഗ്‌മോറിലെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സർക്കാർ ആശുപത്രിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. സീതാലക്ഷ്മിയുടെ നേതതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ ചെയ്തതു. 

രണ്ട് മണിക്കൂർ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തതു.ക്യാൻസർ ആണോ എന്നറിയാൻ മുഴ ബയോപ്സിക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഒരു പൂർണ്ണ ഗർഭിണിയായ ‌യുവതിയുടെ ഇരട്ടി വലുപ്പമായിരുന്നു  യുവതിയുടെ വയറിന്. ഇടത് അണ്ഡാശയത്തിലാണ് ട്യൂമർ കണ്ടെത്തിയത്. 45-60 വയസ്സിനിടയിലുള്ള സ്ത്രീകളിൽ അണ്ഡാശയ മുഴകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് ഡോ. സീതാലക്ഷ്മി പറഞ്ഞു.

ഇടയ്ക്കിടെ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്നത് മുഴകൾ പോലുള്ളവ കണ്ടെത്താൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ശരീരഭാരം 50 കിലോഗ്രാം ആയിരുന്നുവെന്നും ട്യൂമർ നീക്കം ചെയ്തതിന് ശേഷം 30 കിലോഗ്രാം ആയി കുറയുകയും ചെയ്തുവെന്നും വനിതാ കുട്ടികൾക്കുള്ള സർക്കാർ ആശുപത്രി ഡയറക്ടറും സൂപ്രണ്ടുമായ ഡോ. സമ്പത്ത് കുമാരി പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും വയറ് വീർക്കാൻ തുടങ്ങി. എപ്പോഴും നടുവേദനയും മലബന്ധപ്രശ്നങ്ങളും അലട്ടിയിരുന്നുവെന്ന് യുവതി പറഞ്ഞു.

click me!