Latest Videos

Long Covid Symptoms : കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന രണ്ട് ആരോ​ഗ്യപ്രശ്നങ്ങൾ

By Web TeamFirst Published Apr 20, 2022, 9:20 AM IST
Highlights

നീണ്ട കൊവിഡ് ബാധിച്ച 309 പേരിൽ പഠനം നടത്തിയതിൽ കൂടുതലായി കണ്ടത് ക്ഷീണവും ശ്വാസതടസ്സവുമായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. 

കൊവിഡ് 19 ബാധിച്ച ശേഷം ഏറെ നാളത്തേക്ക് കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയെ ആണ് 'ലോംഗ് കൊവിഡ്' ( Long Covid ) എന്ന് വിളിക്കുന്നത്. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളാണ് പ്രധാനമായും 'ലോംഗ് കൊവിഡ്'ൽ കാണുന്നത്. 

30 ശതമാനം കൊവിഡ് രോഗികളിൽ ലോംഗ് കൊവിഡ് പ്രശ്നങ്ങൾ കണ്ട് വരുന്നതായി പുതിയ പഠനം. യുഎസിൽ നടത്തിയ ഒരു പഠനമനുസരിച്ച് കൊവിഡ് 19 ബാധിച്ച 30 ശതമാനം ആളുകൾക്കും നീണ്ട കൊവിഡ് SARS-CoV-2 അണുബാധയുടെ പ്രാരംഭ ഘട്ടത്തിനപ്പുറം മാസങ്ങളോളം നിലനിൽക്കുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങൾ വികസിച്ചതായി പുതിയ പഠനത്തിൽ പറയുന്നു.

പ്രമേഹം, ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് തുടങ്ങിയ പ്രശ്നമുള്ള ആളുകൾക്ക് കൊവിഡ് 19 (PASC) ന്റെ പോസ്റ്റ് അക്യൂട്ട് സീക്വലേ ( Post Acute Sequelae) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസിലെ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ (യുസിഎൽഎ) ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ജേണൽ ഓഫ് ജനറൽ ഇന്റേണൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 

നീണ്ട കൊവിഡ് ബാധിച്ച 309 പേരിൽ പഠനം നടത്തിയതിൽ കൂടുതലായി കണ്ടത് ക്ഷീണവും ശ്വാസതടസ്സവുമായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. വാക്സിനേഷൻ നില, വൈറസ് വേരിയന്റ് തരം തുടങ്ങിയ ഘടകങ്ങൾ നീണ്ട കൊവിഡ് ലക്ഷണങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും ഈ പഠനം വ്യക്തമാക്കുന്നു...- യു‌സി‌എൽ‌എയിലെ ഹെൽത്ത് സയൻസ് അസിസ്റ്റന്റ് ക്ലിനിക്കൽ പ്രൊഫസർ സൺ യൂ പറഞ്ഞു.

കൊവിഡ് കേസുകള്‍ കൂടുന്നു; ഒരു ദിവസം കൊണ്ട് 90% വര്‍ധനവ്

click me!