Penis Size : പുരുഷന്മാരുടെ ലിം​ഗവലുപ്പത്തിൽ ഏത് രാജ്യക്കാരാണ് മുന്നിൽ, ഇന്ത്യയുടെ സ്ഥാനമെത്ര?

Web Desk   | Asianet News
Published : Apr 19, 2022, 06:46 PM ISTUpdated : Apr 19, 2022, 07:11 PM IST
Penis Size : പുരുഷന്മാരുടെ ലിം​ഗവലുപ്പത്തിൽ ഏത് രാജ്യക്കാരാണ് മുന്നിൽ, ഇന്ത്യയുടെ സ്ഥാനമെത്ര?

Synopsis

13.71 സെന്റീമീറ്റർ രേഖപ്പെടുത്തി ഇന്ത്യ 56ാം സ്ഥാനത്താണ്. യുകെ Online pharmacy From Mars നടത്തിയ സർവേയിലാണ് ആഗോള ലിംഗവലിപ്പത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്.

ലിംഗവലുപ്പം (penis size) മിക്ക പുരുഷന്മാരേയും അലട്ടുന്ന പ്രശ്നമാണ്. ലിംഗത്തിന് നീളം വേണ്ടത്രയുണ്ടോ? നീളം കുറഞ്ഞാൽ ഭാര്യയെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയുമോ? ഇത്തരം സംശയങ്ങളും ആശങ്കകളും പുരുഷന്മാരിൽ പ്രത്യേകിച്ചു ചെറുപ്പക്കാരിൽ കണ്ടുവരുന്നു. ഈ ആശങ്കകളുമായി ഡോക്ടർമാരെ സമീപിക്കുന്നവരും ധാരാളമാണ്. 

ഇപ്പോഴിതാ ലിം​ഗവലുപ്പവുമായി ബന്ധപ്പെട്ട് രസകരമായൊരു സർവേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. ശരാശരി ലിംഗവലുപ്പം നിർണ്ണയിക്കാൻ 86 രാജ്യങ്ങൾ ഉൾപ്പെടുത്തി നടത്തിയ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ലിംഗവലുപ്പത്തിൽ ഏത് രാജ്യക്കാരാണ് മുന്നിലെന്ന് സർവേയിൽ പറയുന്നു.

യുകെ Online pharmacy From Mars നടത്തിയ സർവേയിലാണ് ആഗോള ലിംഗവലിപ്പത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. ഫാർമസിസ്റ്റ് നവിൻ ഖോസ്‌ലയുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. 17.61 സെന്റീമീറ്റർ മുന്നിൽ ഇക്വഡോർ രാജ്യം (Ecuador) ഒന്നാമതെത്തി, തൊട്ടുപിന്നിൽ കാമറൂണും ബൊളീവിയയും.

 

 

സുഡാനും കരീബിയൻ രാജ്യമായ ഹെയ്തിയും യഥാക്രമം 16.47 സെന്റിമീറ്ററും 16.01 സെന്റിമീറ്ററുമായി ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തി. യുഎസിലെ പുരുഷന്മാർ ശരാശരി 13.58 സെന്റീമീറ്റർ വലുപ്പം രേഖപ്പെടുത്തി. ഒരു പുരുഷന്റെ ലിംഗത്തിന്റെ വലുപ്പം പലപ്പോഴും അവരുടെ ആത്മവിശ്വാസത്തിന് വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനം അവലോകനം ചെയ്ത ഫാർമസിസ്റ്റ് നവീൻ ഖോസ്‌ല പറഞ്ഞു. 13.71 സെന്റീമീറ്റർ രേഖപ്പെടുത്തി ഇന്ത്യ 56ാം സ്ഥാനത്താണ്. 

ലിംഗത്തിന് നീളം വേണ്ടത്രയുണ്ടോ എന്നതിനെ സംബന്ധിച്ച് പലരും ചിന്തിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം പറ‍ഞ്ഞു. കംബോഡിയൻ പുരുഷന്മാർക്കാണ് ഏറ്റവും ചെറിയ ലിംഗമുള്ളതെന്നും 10.04 സെന്റീമീറ്ററാണെന്നും സർവേയിൽ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ