'വജൈനിസ്മസ്'എന്ന രോ​ഗമാണ് രേവതിയുടെ ജീവിതത്തിൽ വില്ലനായത്; ഐവിഎഫ് ചികിത്സയ്ക്ക് ശേഷം പെൺകുഞ്ഞിന് ജന്മം നൽകി

By Web TeamFirst Published Mar 11, 2019, 7:26 PM IST
Highlights

വജൈനിസ്മസ് എന്ന അപൂര്‍വമായ രോഗമാണ് രേവതിയെ പിടികൂടിയത്. വിവാഹശേഷമാണ് രേവതി ഈ രോ​ഗം പിടിപ്പെട്ടതായി തിരിച്ചറിഞ്ഞത്.ഈ അസുഖം മാറില്ലെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമാണ് രേവതി കരുതിയിരുന്നത്. രേവതിയ്ക്ക് പിന്തുണയുമായി ഭർത്താവ് കൂടെയുണ്ടായിരുന്നു. 

വജൈനിസ്മസ് എന്ന അപൂര്‍വമായ രോഗമാണ് 30കാരിയായ രേവതി ബോര്‍ഡാവെക്കര്‍ എന്ന അഹമ്മദാബാദ് സ്വദേശിനിയുടെ ജീവിതത്തിൽ വില്ലനായി എത്തിയത്. വിവാഹശേഷമാണ് രേവതി ഈ രോ​ഗം പിടിപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഈ രോ​ഗത്തെ തുടർന്ന് രേവതിക്ക് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിച്ചിരുന്നില്ല.

2013ലാണ് രേവതി ചിന്മയിനെ പരിചയപ്പെടുന്നത്. അമേരിക്കയിൽ ജോലി ചെയ്ത് വരികയായിരുന്നു ചിന്മയി. പിന്നീട് ഇന്ത്യയിലേക്ക് വന്നു. പിന്നീട് ഇവർ വിവാഹം ചെയ്യുകയും ചെയ്തു. യോനീപേശികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് വജൈനിസ്മസ്. അത് കൊണ്ട് തന്നെ ലെെം​ഗിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ല. ചില സ്ത്രീകളിൽ മാത്രം കണ്ട് വരുന്ന രോ​ഗമാണ് ഇത്.  ഈ അസുഖം മാറില്ലെന്നും കുട്ടികൾ ഉണ്ടാകില്ലെന്നുമാണ് രേവതി കരുതിയിരുന്നത്. രേവതിയ്ക്ക് പിന്തുണയുമായി ഭർത്താവ് കൂടെയുണ്ടായിരുന്നു.

ഈ അസുഖത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നറിയാൻ രേവതി പല ഡോക്ടർമാരെയും കണ്ടു. അങ്ങനെയാണ് ഡോക്ടര്‍മാര്‍ രേവതിയുടെ കന്യാചര്‍മം മുറിച്ചു നീക്കുകയും യോനീമുഖം അല്‍പ്പം വികസിപ്പിക്കുകയും ചെയ്തു. പക്ഷേ ഫലം ഉണ്ടായില്ല. ഒരു കുഞ്ഞ് വേണമെന്ന ആ​ഗ്രഹം വന്നപ്പോൾ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് രേവതി കഴിഞ്ഞ വർഷം ചികിത്സ ആരംഭിച്ചത്.

അമ്മയാകാൻ പോകുന്നവെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയെന്ന് രേവതി പറയുന്നു. തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും ചിന്മയി പറഞ്ഞു. ആദ്യമാസങ്ങളിൽ  രക്തസ്രാവം ഉണ്ടായപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യേണ്ടി വന്നു. അന്ന് സ്കാൻ ചെയ്തപ്പോൾ നല്ല വേദനയുണ്ടായിരുന്നു. വെറെ പ്രശ്നമൊന്നുമില്ലല്ലോ.

സിസേറിയൻ ചെയ്യാതെ പ്രസവത്തിന് ശ്രമിച്ച് കൂടെയെന്ന് ഡോക്ടർമാർ അന്ന് ചോദിച്ചിരുന്നു. ഡോക്ടറുമാരുടെ ആ വാക്കുകളാണ് കൂടുതൽ ശക്തി നൽകിയതെന്ന് രേവതി പറയുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് 'ഇവ' എന്ന സുന്ദരി കുട്ടിയ്ക്ക് രേവതി ജന്മം നൽകിയത്. ഇവ വന്നതോടെ ഞങ്ങളുടെ ജീവിതം ആകെ മാറിമറിഞ്ഞുവെന്ന് രേവതി പറയുന്നു. 


 

click me!