ഓരോ ദിവസവും കവരുന്നത് 3500 ജീവനുകള്‍ ; ഗുരുതര കരള്‍ രോഗം പിടിമുറുക്കുന്നു : റിപ്പോര്‍ട്ട്

Published : Apr 11, 2024, 10:03 AM ISTUpdated : Apr 11, 2024, 10:29 AM IST
ഓരോ ദിവസവും കവരുന്നത് 3500 ജീവനുകള്‍ ; ഗുരുതര കരള്‍ രോഗം പിടിമുറുക്കുന്നു : റിപ്പോര്‍ട്ട്

Synopsis

കരൾ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകുന്ന ഒരു അണുബാധയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). ശരീരത്തിലെ ടിഷ്യൂകൾക്ക് പരിക്കേൽക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴാണ് വീക്കം ഉണ്ടാകുന്നത്. ‌

വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. കരൾ വീക്കം, ക്ഷതം, ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ ഹെപ്പറ്റൈറ്റിസ് ആഗോളതലത്തിൽ മരണത്തിൻ്റെ രണ്ടാമത്തെ കാരണമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 83 ശതമാനം മരണങ്ങളും ഹെപ്പറ്റൈറ്റിസ് ബി മൂലവും 17 ശതമാനം ഹെപ്പറ്റൈറ്റിസ് സി മൂലവുമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ മൂലം ആഗോളതലത്തിൽ പ്രതിദിനം 3500 പേർ മരിക്കുന്നതായി ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 

ഹെപ്പറ്റൈറ്റിസ് അണുബാധ തടയുന്നതിൽ ആഗോളതലത്തിൽ പുരോഗതിയുണ്ടായിട്ടും ഹെപ്പറ്റൈറ്റിസ് ബാധിച്ച വളരെ കുറച്ച് ആളുകൾക്ക് രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിനാൽ മരണങ്ങൾ വർദ്ധിക്കുന്നതായി 
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

എന്താണ് വൈറൽ ഹെപ്പറ്റൈറ്റിസ്? (viral hepatitis)

കരൾ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകുന്ന ഒരു അണുബാധയാണ് വൈറൽ ഹെപ്പറ്റൈറ്റിസ് (viral hepatitis). ശരീരത്തിലെ ടിഷ്യൂകൾക്ക് പരിക്കേൽക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴാണ് വീക്കം ഉണ്ടാകുന്നത്. ‌
സുപ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ആരോഗ്യകരമായ രക്തചംക്രമണത്തിനായി രക്തം ഫിൽട്ടർ ചെയ്യുന്നതിനും ദഹനത്തിന് പിത്തരസം ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന അവയവമാണ് കരൾ. അമിതമായ മദ്യപാനം, വിഷവസ്തുക്കൾ, ചില മരുന്നുകൾ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം. 

വൈറൽ ഹെപ്പറ്റൈറ്റിസ് ; ലക്ഷണങ്ങൾ...

പനി
ക്ഷീണം
വിശപ്പില്ലായ്മ 
ഛർദ്ദി
വയറുവേദന
ഇളം നിറത്തിലുള്ള മലം
സന്ധി വേദന
മഞ്ഞപ്പിത്തം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതായി Centers for Disease Control and Prevention വ്യക്തമാക്കുന്നു.

പാർക്കിൻസൺസ് രോ​ഗം ; അറിഞ്ഞിരിക്കാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്