മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട നാല് സൂചനകള്‍

Published : Feb 04, 2025, 06:26 PM IST
മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട നാല് സൂചനകള്‍

Synopsis

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം സഹായിക്കും.   

നിരവധി ശാരീരിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു സുപ്രധാന ധാതുവാണ് മഗ്നീഷ്യം. 
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം സഹായിക്കും. 

മഗ്നീഷ്യം കുറവിന്‍റെ പ്രധാനപ്പെട്ട നാല് ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഊര്‍ജ്ജം കുറയുക, ക്ഷീണവും തളര്‍ച്ചയും

മഗ്നീഷ്യം കുറവിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് കുറഞ്ഞ ഊർജ്ജമാണ്. ഇതുമൂലം എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും മഗ്നീഷ്യത്തിന്‍റെ അഭാവം കൊണ്ടാകാം. 

2. ക്രമരഹിതമായ ഹൃദയമിടിപ്പ്

മഗ്നീഷ്യം കുറവിൻ്റെ രണ്ടാമത്തെ നിർണായക ലക്ഷണം ക്രമരഹിതമായ ഹൃദയമിടിപ്പ് ആണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

3. പേശിവലിവ്, എല്ലുകളുടെ ബലക്കുറവ്

മഗ്നീഷ്യത്തിന്റെ അഭാവം പേശിവലിവ്,  എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ (ശരീരകലകളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥ) സാധ്യത എന്നിവ വർധിപ്പിക്കുന്നു. 

4. വിഷാദം, ഉത്കണ്ഠ

ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതുമൂലം വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിം​ഗ്സ് തുടങ്ങിയവ ഉണ്ടാകാം. 

മറ്റ് ലക്ഷണങ്ങള്‍: 

ചോക്ലേറ്റിനോടുള്ള കൊതി, ഉറക്കക്കുറവ് തുടങ്ങിയവയും മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. അതുപോലെ തലവേദന, മൈഗ്രേയ്ൻ,  ഛര്‍ദ്ദി, വയറുവേദന എന്നിവയും ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിന്‍റെ സൂചനയാകാം. 

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍: 

മത്തങ്ങക്കുരു, നേന്ത്രപ്പഴം, ചുവന്ന അരി, തൈര്, എള്ള്, നട്സ്, ചീര, ഫ്ലക്സ് സീഡ്, പയര്‍വര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. 

ശ്രദ്ധിക്കുക: മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.

Also read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

youtubevvideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആർത്രൈറ്റിസ്; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
30 കഴിഞ്ഞ പുരുഷന്മാരേ...ഈ ശാരീരിക മാറ്റങ്ങൾ അവഗണിക്കരുത്, ജീവൻ പോലും അപകടത്തിലായേക്കാം!